- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജാതി വിവേചനമെന്ന്; മദ്രാസ് ഐഐടിയിലെ മലയാളി അസിസ്റ്റന്റ് പ്രഫസർ രാജിവെച്ചു; ഭാവിയിലെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ചൂണ്ടിക്കാട്ടി സർവ്വകലാശാലയ്ക്ക് പ്രൊഫസറുടെ ഇ മെയിൽ സന്ദേശം
ചെന്നൈ: മദ്രാസ് ഐഐടിയിൽ നിന്ന് കടുത്ത ജാതി വിവേചനം നേരിടുന്നതായി ആരോപിച്ച് മലയാളി അസിസ്റ്റന്റ് പ്രഫസർ വിപിൻ പുതിയേടത്ത് രാജിവെച്ചു. ഒബിസി വിഭാഗത്തിൽ നിന്നുള്ള വിപിൻ ജോലിയിൽ പ്രവേശിച്ചത് 2019 മാർച്ചിലാണ്. അന്നുമുതൽ കടുത്ത ജാതി വിവേചനമാണ് നേരിടുന്നതെന്ന് വിപിൻ ആരോപിക്കുന്നു.
വ്യാഴാഴ്ച രാവിലെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിപിൻ സഹപ്രവർത്തകർക്ക് ഈ മെയിൽ സന്ദേശം അയച്ചിരുന്നു. എന്നാൽ വിപിന്റെ പ്രതികരണം തേടിയെങ്കിലും ലഭ്യമായിട്ടില്ല.
ഇ-മെയിൽ സന്ദേശത്തിൽ താൻ കടുത്ത ജാതി വിവേചനത്തിന് ഇരയായിട്ടുള്ളതായി പറയുന്നു. ഭാവിയിൽ ഇത്തരം സാഹചര്യം മദ്രാസ് ഐഐടിയിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ വേണമെന്നും ഇതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
എസ് സി വിഭാഗത്തിൽ നിന്നും ഒ.ബി.സി വിഭാഗത്തിൽ നിന്നും അസിസ്റ്റന്റ് പ്രഫസർമാരായി എത്തുന്നവർ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പഠിക്കണമെന്നും വിപിൻ ഈ മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ