ഹറിനിൽ നിന്നും പൂർണമായി ചിത്രീകരിക്കുന്ന ഒന്നര മണിക്കൂർ ദൈർഘ്യമുള്ള വെബ് സീരിസ് ' മാനസി 'ചിത്രീകരണത്തിനായി ഒരുങ്ങുന്നു .ജീവിതത്തിലൂട നീളം മേൽവിലാസം മാറേണ്ടി വരുന്ന ഒടുവിൽ കൊയ്‌തൊഴിഞ്ഞ പാടവരമ്പിൽ ഒറ്റപ്പെട്ടുപോയ വെള്ള കൊക്കിനെ പോലെ അനിശ്ചിതത്തിലായ ജീവിതത്തിന്റെ നിശ്ചലതയിൽ ജീവിതം പൊടുന്നനെ പുതിയ വഴിത്തിരിവിലായ, പുതിയ മേൽവിലാസം തേടി ...വീണ്ടും യാത്രയാകേണ്ടി വന്ന ഒരു സ്ത്രീയുടെ ജീവിത യാത്ര കുടുംബ പശ്ചാത്തലിൽ പറയുകയാണ് മനസിയിലൂടെ. മുപ്പതോളം വിവിധ തരത്തിലുള്ള കഥാപാത്രങ്ങളും , നൃത്തവും ,കവിതയും , ഗാനങ്ങളും മന്‌സിയിൽ നിറഞ്ഞു നില്കുന്നു .

ബഹറിനിലെ ഡൈനാമിക് ആർട്‌സ് സെന്റ്ററിന്റെ ബാനറിൽ സഞ്ജുവെൽ മീഡിയ , സെവൻ സ്റ്റുഡിയോ എന്നിവരുടെ സഹകരണത്തോടെ അബ്ദുള്ള ബെല്ലിപ്പാടിയാണ് ഈ വെബ് സീരിസിന്റെ നിർമ്മാണം നിർവഹിക്കുന്നത് . ഈ വെബ് സീരിസിന്റെ ഭാഗമാകുന്നതിനായി അഭിനയിക്കുവാനായി നടീ നടന്മാർ 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള ആൺ പെൺകുട്ടികൾ , കൊറിയോ ഗ്രാഫർ , മേക്കപ്പ് ആർട്ടിസ്റ്റ് , ഡബ്ബിങ് അറിയാവുന്ന വിദഗ്ദർ , ലൈറ്റ് ഡിസൈനർ , സെറ്റ് ഡിസൈനർ , കോസ്‌റ്യും ഡിസൈനർ , അസോസിയേറ്റ് ഡയറക്ടർ തുടങ്ങി ഈ മേഖലയിൽ പ്രവർത്തിക്കാൻ താല്പര്യമുള്ള മറ്റു സാങ്കേതിക സഹായികളെയും ക്ഷണിച്ചു കൊള്ളുന്നു .

മാനസിയുടെ കഥ - തിരക്കഥ - സംവിധാനം നാടക കലാ സാഹിത്യ രംഗങ്ങളിൽ പ്രശസ്തനായ രാധാകൃഷ്ണൻ തെരുവത്തും , കവിത - ഗാനരചന - ഹരീഷ് ശൂരനാടുമാണ് .
ഈ വെബ് സീരിസിന്റെ ഭാഗമാകാൻ താല്പര്യമുള്ളവർ രധാകൃഷ്ണൻ തെരുവത്തിനെ 36647253 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .