കുഞ്ചാക്കോ ബോബനെ നായകനാക്കി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനേതാക്കളെ തേടുന്നു. പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് അവസരം. കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

താത്പര്യമുള്ളവർ ഫോട്ടോയും പെർഫോർമൻസ് വീഡിയോയും സഹിതം vaishakcastinghouse@gmail.com'vaishakcastinghouse@gmail.comഎന്ന ഐഡിയിൽ ഫെബ്രുവരി 15നകം അയക്കണം.

വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് വെള്ളിമൂങ്ങയുടെ തിരക്കഥാകൃത്ത് ജോജി തോമസ് ആണ്. മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ചാ ദിൻ, പാവാട എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് മാർത്താണ്ഡൻ.