മ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ അഭിനേതാക്കളെ ക്ഷണിക്കുന്നു. 14-15 വയസ്സുള്ള ആൺകുട്ടികളേയാണ് ക്ഷണിക്കുന്നത്. വമ്പൻ എന്ന് നിലവിൽ പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം നവംബറിലാണ്.

അഭിനയിക്കാൻ താൽപ്പര്യമുള്ളവർ സ്വയം പരിചയപ്പെടുത്തി സെൽഫി വീഡിയോ അയക്കണമെന്ന് അണിയറക്കാർ അറിയിക്കുന്നു. 9562987171 എന്ന നമ്പരിലേക്കാണ് വീഡിയോ അയക്കേണ്ടത്.ബോക്‌സ് ഓഫീസിൽ ആരവമുയർത്താൻ ശേഷിയുള്ള മാസ് ആക്ഷൻ എന്റർടെയിനറുമായി മമ്മൂട്ടി-. രഞ്ജിത്ത് കൂട്ടുകെട്ട് എത്തുന്നതെന്നാണ് സൂചന.

രഞ്ജിത് തന്നെയാണ് തിരക്കഥ. ദേവാസും, നരസിംഹം, ആറാം തമ്പുരാൻ വല്യേട്ടൻ, രാവണപ്രഭു എന്നീ ചിത്രങ്ങളൊരുക്കിയ രഞ്ജിത്ത് വീണ്ടും മാസ് ചേരുവകളുള്ള സിനിമയുമായി തിരിച്ചെത്തുകയാണ് എന്നും അറിയുന്നു. കടൽ കടന്നൊരു മാത്തുക്കുട്ടിയാണ് മമ്മൂട്ടിയും രഞ്ജിത്തും അവസാനമായി കൈകോർത്ത ചിത്രം.