ബോസ്റ്റൻ: ക്യൂബൻ വിപ്ലവനേതാവ് ഫിഡൽ കാസ്ട്രോ ഉപയോഗിച്ചിരുന്ന സിഗരറ്റ് ബോക്‌സ് ലേലത്തിൽ വൻതുകയ്ക്ക് വിറ്റുപോയി. ജീവകാരുണ്യ പ്രവർത്തകയായ ഇവാ ഹാലറിന് കാസ്ട്രോ കയ്യൊപ്പിട്ടു സമ്മാനിച്ച ചുരുട്ടുകൾ സൂക്ഷിക്കുന്ന പെട്ടിയാണ് വൻതുകയ്ക്ക് ലേലംകൊണ്ടത്. പെട്ടി 26,950 ഡോളർ (17.5 ലക്ഷംരൂപ) മൂല്യത്തിനാണ് ലേലത്തിൽ പോയത്.

കാസ്ട്രോ തനിക്ക് പ്രിയപ്പെട്ട ട്രിനിഡാഡ് ഫൻഡഡോഴ്സ് സിഗരറ്റുകൾ സൂക്ഷിച്ചിരുന്ന തടികൊണ്ടുള്ള പെട്ടിയായിരുന്നു ഇത്. 24 സിഗരറ്റുകൾ ഉൾക്കൊള്ളുന്ന പെട്ടി ഒരു ചടങ്ങിനിടെ ഹാലറിന് സമ്മാനിക്കുകയായിരുന്നു.