മാഡ്രിഡ്: ഹോസ്പിറ്റലിൽ ഫ്രീ വൈഫൈ സംവിധാനമൊരുക്കാൻ രോഗി നിരാഹാര സമരത്തിൽ. ചാൾസ് കൊളോമർ കോട്ട എന്ന രോഗിയാണ് ആശുപത്രി കിടക്കയിൽ സമരത്തിനൊരുങ്ങിയത്. തനിക്ക് ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്നതു വരെ വെള്ളവും ഭക്ഷണവും ഉപേക്ഷിക്കുമെന്നാണ് ഇയാൾ വ്യക്തമാക്കിയത്.

ഇൻഫെക്ഷനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച ഇയാൾ വൈഫൈ സെക്യൂരിറ്റി പാസ്‌വേർഡ് ആവശ്യപ്പെടുകയായിരുന്നു. അധികൃതർ ഇത് നിരസിച്ചപ്പോൾ ശനിയാഴ്ച മുതൽ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു. ആശുപത്രിയിൽ വച്ച് പ്രതികരിക്കാൻ മറ്റു മാർഗ്ഗങ്ങൾ അവലംബിക്കാൻ സാധിക്കാത്തതിനാലാണ് നിരാഹാര സമരത്തിനു മുതിരുന്നതെന്ന് ഇയാൾ വ്യക്തമാക്കി.

കാറ്റലാൻ റാഡിക്കൽ ലഫ്റ്റ് സിയുപി പാർട്ടി പ്രവർത്തകനാണ് കൊളോമർ. വെള്ളിയാഴ്ചയാണ് ഇയാളെ ഫിഗറസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗിറോണയിലെ ട്രൂട ഹോസ്പിറ്റലിൽ നിന്നാണ് ഇയാൾ ഫിഗറസിലേക്ക് വന്നത്. ഗിറോണയിലെ ആശു പത്രിയിൽ വൈഫൈ, ന്യൂസ് പേപ്പർ, തുടങ്ങിയ സൗകര്യങ്ങൾ എല്ലാം ലഭിക്കുന്നുണ്ടായിരുന്നുവെന്നും ഇയാൾ പറയുന്നു.

ആശുപത്രിയിലെ ഡോക്ടർമാരെ കുറിച്ചും നഴ്‌സുമാരെ കുറിച്ചും ചികിത്സയെ കുറിച്ചും ഒന്നും തനിക്ക് പരാതിയില്ലെന്നും, രോഗികളിൽ നിന്നും പണം പഴിഞ്ഞ് ലാഭമുണ്ടാക്കുന്ന ഹോസ്പിറ്റൽ മാനേജ്‌മെന്റിനോടാണ് തന്റെ പ്രതിഷേധമെന്നും ഇയാൾ പറഞ്ഞു. ഹോസ്പിറ്റലിലെ വിഐപി റൂമുകളിൽ വൈഫൈ അടക്കമുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാണെന്നും ഇയാൾ ചൂണ്ടിക്കാട്ടുന്നു. ആസുപത്രിയിൽ കവിയുന്ന രണ്ട് ആഴ്ചകളിലും ഭക്ഷണവും വെള്ളവും സ്വീകരിക്കില്ല എന്നു തന്നെയാണ് കൊളോമറിന്റെ തീരുമാനം.