- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്രസിഡന്റിനെ പുറത്താക്കിയും പാർലമെന്റ് പിരിച്ചുവിട്ടും സ്‌പെയിൻ; പൊലീസ് തലവനെ മാറ്റി നിയന്ത്രണം ഏറ്റെടുത്തു; ബാഴ്‌സലോണ തെരുവിൽ സ്പാനിഷ് പട്ടാളവും നാട്ടുകാരും ഏറ്റുമുട്ടാനൊരുങ്ങി നിൽക്കുന്നു; യൂറോപ്പ് നീങ്ങുന്നത് വൻ ആഭ്യന്തര കലഹത്തിലേക്ക്
ബാഴ്‌സലോണ: സ്‌പെയിനിൽനിന്ന് കാറ്റലോണിയ പ്രവിശ്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും കൂടുതൽ കർശനമായ നടപടികളിലൂടെ കാറ്റലോണിയയെ വരുതിയിൽ നിർത്താനുള്ള ശ്രമത്തിലാണ് സ്പാനിഷ് ഭരണകൂടം. സ്വാതന്ത്ര്യപ്രഖ്യാപനം ആഘോഷിച്ച കാറ്റലോണിയക്കാരെ മാഡ്രിഡ് വാദികൾ ആക്രമിച്ചത് മേഖലയിൽ സംഘർഷാവസ്ഥ ശക്തമാക്കിയിട്ടുണ്ട്. ബാഴ്‌സലോണ തെരുവിൽ കാറ്റലോണിയക്കാരും സ്പാനിഷ് പൊലീസും പരസ്പരം ഏറ്റുമുട്ടാൻ സജ്ജരായി നിൽക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് കാറ്റലൻ സർക്കാരിനെ പിരിച്ചുവിടുകയും മേഖലയിലെ പൊലീസ് തലവനെ നീക്കുകയും ചെയ്തു. ഡിസംബർ 21-ന് കാറ്റലോണിയയിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താനും രജോയ് ഉത്തരവിട്ടു. ഇത് സംഘർഷാവസ്ഥ മൂർച്ചിക്കാൻ മറ്റൊരു കാരണമായിട്ടുണ്ട്. സെൻട്രൽ ബാഴ്‌സലോണയിലാണ് കാറ്റലോണിയ പക്ഷക്കാരും മാഡ്രിഡ് വാദികളും ഏറ്റുമുട്ടിയത്. സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബാഴ്‌സലോണയിലെ പ്രധാന ചത്വരത്തിൽ സ്വാതന്ത്ര
ബാഴ്‌സലോണ: സ്‌പെയിനിൽനിന്ന് കാറ്റലോണിയ പ്രവിശ്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും കൂടുതൽ കർശനമായ നടപടികളിലൂടെ കാറ്റലോണിയയെ വരുതിയിൽ നിർത്താനുള്ള ശ്രമത്തിലാണ് സ്പാനിഷ് ഭരണകൂടം. സ്വാതന്ത്ര്യപ്രഖ്യാപനം ആഘോഷിച്ച കാറ്റലോണിയക്കാരെ മാഡ്രിഡ് വാദികൾ ആക്രമിച്ചത് മേഖലയിൽ സംഘർഷാവസ്ഥ ശക്തമാക്കിയിട്ടുണ്ട്. ബാഴ്‌സലോണ തെരുവിൽ കാറ്റലോണിയക്കാരും സ്പാനിഷ് പൊലീസും പരസ്പരം ഏറ്റുമുട്ടാൻ സജ്ജരായി നിൽക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് കാറ്റലൻ സർക്കാരിനെ പിരിച്ചുവിടുകയും മേഖലയിലെ പൊലീസ് തലവനെ നീക്കുകയും ചെയ്തു. ഡിസംബർ 21-ന് കാറ്റലോണിയയിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താനും രജോയ് ഉത്തരവിട്ടു. ഇത് സംഘർഷാവസ്ഥ മൂർച്ചിക്കാൻ മറ്റൊരു കാരണമായിട്ടുണ്ട്.
സെൻട്രൽ ബാഴ്‌സലോണയിലാണ് കാറ്റലോണിയ പക്ഷക്കാരും മാഡ്രിഡ് വാദികളും ഏറ്റുമുട്ടിയത്. സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബാഴ്‌സലോണയിലെ പ്രധാന ചത്വരത്തിൽ സ്വാതന്ത്ര്യ പ്രഖ്യാപനം ആഘോഷിക്കാൻ തടിച്ചുകൂടിയ 17,000-ത്തോളം കാറ്റലോണിയക്കാർക്കുനേരേയാണ് മാഡ്രിഡ് വാദികൾ കല്ലേറ് നടത്തിയത്. ബാഴ്‌സലോണയിലും മറ്റ് കാറ്റലൻ നഗരങ്ങളിലും സമാനമായ രീതിിയിൽ സംഘർഷമുണ്ടായതായി റിപ്പോർട്ടുണ്ട്.
കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഏറെ വൈകാതെതന്നെ രജോയ് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. കാറ്റലോണിയക്കാർക്ക് അവരുടെ ഭാവി എന്താകണമെന്ന് സ്വയം തീരുമാനിക്കാമെന്നും ആർക്കും നിയമത്തെ മറികടന്ന് യാതൊന്നും ചെയ്യാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്‌പെയിൻ കടന്നുപോകുന്നത് വളരെ നിരാശാജനകമായ ദിവസത്തിലൂടെയാണെന്നും അദ്ദേഹം തന്റെ പ്രസംഗതംതിൽ സൂചിപ്പിച്ചു.
കാറ്റലോണിയ പാർലമെന്റ് സ്വീകരിച്ച നടപടിക്ക് ഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണയില്ല. അതുകൊണ്ടുതന്നെ ഈ തീരുമാനം നിയമവിരുദ്ധവും ക്രിമിനൽ കുറ്റവുമാണ്-രജോയ് പറഞ്ഞു. ബാഴ്‌സലോണയിലെ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ സ്വാതന്ത്ര്യ പ്രഖ്യാപനം ആഘോഷിക്കുകയായിരുന്ന കാറ്റലോണിയക്കാർ കൂക്കിവിളിയോടെയാണ് രജോയിയുടെ പ്രസംഗത്തെ സ്വീകരിച്ചത്.