- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിക്ഷേപണാനന്തരം റോക്കറ്റ് താഴേക്ക് പതിച്ചാൽ ഇനി ഹെലികോപ്റ്റർ പിടിക്കും; പുതിയ പദ്ധതിയുമായി യു എസ്; പരീക്ഷണം നാളെ ന്യൂസീലൻഡിനു സമീപം
വാഷിങ്ടൻ : വിക്ഷേപണത്തിനു ശേഷം താഴെയ്ക്കു പതിക്കുന്ന റോക്കറ്റ് ഭാഗങ്ങളെ പിടിക്കാനായി ഹെലികോപ്റ്ററുകൾ ഉപയോഗിക്കാൻ പദ്ധതിയിട്ട് യുഎസ് സ്ഥാപനം. റോക്കറ്റ് ലാബെന്ന സ്വകാര്യസ്ഥാപനമാണ് വേറിട്ട പദ്ധതിയുമായി രംഗത്തുള്ളത്.ആദ്യ പരീക്ഷണം നാളെ ന്യൂസീലൻഡിനു സമീപം നടക്കും. ചെറുകിട ബഹിരാകാശ കമ്പനിയായ റോക്കറ്റ് ലാബ് ഇതുവരെ 12 ഉപഗ്രഹവിക്ഷേപണ ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്.
ഇലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്‌സ് കമ്പനി, വിക്ഷേപണ റോക്കറ്റിന്റെ ഭൂമിയിലെത്തുന്ന 'ഫസ്റ്റ് സ്റ്റേജ്' ഭാഗങ്ങൾ കപ്പൽ ഉപയോഗിച്ച് പിടിച്ചെടുത്ത് പുനരുപയോഗിക്കുന്നതിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് റോക്കറ്റ് ലാബിന്റെ ശ്രമം.39 അടിയോളം ഉയരമുള്ള റോക്കറ്റ് ബൂസ്റ്റർ ഹെലികോപ്റ്ററിന്റെ സഹായത്തോടെ വടങ്ങളും പാരഷൂട്ടുകളും ഉപയോഗിച്ച് പിടിച്ചെടുക്കാനാണു ലക്ഷ്യം.
ഉപഗ്രഹ വിക്ഷേപണത്തിനു ശേഷം ഭൗമാന്തരീക്ഷത്തിലേക്ക് ശബ്ദത്തിന്റെ 8 മടങ്ങ് വേഗത്തിൽ വീഴുന്ന റോക്കറ്റിൽ നേരത്തെ തന്നെ ഘടിപ്പിച്ചിട്ടുള്ള പാരഷൂട്ടുകൾ വിടരുന്നതോടെ വേഗം കുറയും. തുടർന്ന് ഹെലികോപ്റ്ററുമായി ബന്ധിപ്പിച്ചുള്ള വടം ഇതിലേക്ക് എറിഞ്ഞു പിടിപ്പിക്കും.
മറുനാടന് മലയാളി ബ്യൂറോ