- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
നോർത്ത് ക്യൂൻസ്ലാൻഡിൽ കാറ്റഗറി മൂന്ന് കൊടുങ്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ കേന്ദ്രം
വിക്ടോറിയ: നാശം വിതച്ചു കൊണ്ട് കാറ്റഗറി മൂന്ന് കൊടുങ്കാറ്റ് നോർത്ത് ക്യൂൻസ്ലാൻഡിൽ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഈ മേഖലയിൽ താമസിക്കുന്നവർ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. മേഖലയിൽ ന്യൂനമർദം രൂപപ്പെട്ടുവെന്നും ഏതുനിമിഷവും ശക്തമായ കൊടുങ്കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം നിരീക്ഷിക്കുന്നു. നിലവിൽ രൂപപ്പെട്ടിട്ടുള്ള കാറ്റഗറി മൂന്ന് കൊടുങ്കാറ്റ് ടൂൺസ് വില്ലെ സമീപിച്ചുകൊണ്ടിരിക്കുകയാണെന്നും തിങ്കളാഴ്ചയോടെ ഇതു വീശുമെന്നുമാണ് കരുതുന്നത്. കേപ് ട്രിബുലേഷനും സെന്റ് ലോറൻസിനും മധ്യേ താമസിക്കുന്നവർ ഈയാഴ്ചാവസാനം തന്നെ ഇതിനെ നേരിടാൻ ഒരുങ്ങിക്കൊള്ളാനാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കെയ്‌റൻസിന് 650 കിലോമീറ്റർ കിഴക്കായി നിലകൊണ്ടിരിക്കുന്ന ന്യൂനമർദം തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും നോർത്ത് ക്യൂൻസ്ലാൻഡ് തീരത്ത് പിന്നീട് ഇത് ആഞ്ഞടിക്കുമെന്നും ബ്യൂറോ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി. കാറ്റഗറി മൂന്നിലുള്ള കൊടുങ്കാറ്റ് മണിക്കൂറിൽ 165 കിലോമീറ്റർ വേഗ
വിക്ടോറിയ: നാശം വിതച്ചു കൊണ്ട് കാറ്റഗറി മൂന്ന് കൊടുങ്കാറ്റ് നോർത്ത് ക്യൂൻസ്ലാൻഡിൽ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഈ മേഖലയിൽ താമസിക്കുന്നവർ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. മേഖലയിൽ ന്യൂനമർദം രൂപപ്പെട്ടുവെന്നും ഏതുനിമിഷവും ശക്തമായ കൊടുങ്കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം നിരീക്ഷിക്കുന്നു. നിലവിൽ രൂപപ്പെട്ടിട്ടുള്ള കാറ്റഗറി മൂന്ന് കൊടുങ്കാറ്റ് ടൂൺസ് വില്ലെ സമീപിച്ചുകൊണ്ടിരിക്കുകയാണെന്നും തിങ്കളാഴ്ചയോടെ ഇതു വീശുമെന്നുമാണ് കരുതുന്നത്.
കേപ് ട്രിബുലേഷനും സെന്റ് ലോറൻസിനും മധ്യേ താമസിക്കുന്നവർ ഈയാഴ്ചാവസാനം തന്നെ ഇതിനെ നേരിടാൻ ഒരുങ്ങിക്കൊള്ളാനാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കെയ്‌റൻസിന് 650 കിലോമീറ്റർ കിഴക്കായി നിലകൊണ്ടിരിക്കുന്ന ന്യൂനമർദം തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും നോർത്ത് ക്യൂൻസ്ലാൻഡ് തീരത്ത് പിന്നീട് ഇത് ആഞ്ഞടിക്കുമെന്നും ബ്യൂറോ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി.
കാറ്റഗറി മൂന്നിലുള്ള കൊടുങ്കാറ്റ് മണിക്കൂറിൽ 165 കിലോമീറ്റർ വേഗതയിലുള്ള കാറ്റിന് കാരണമാക്കും. കൊടുങ്കാറ്റിനെ നേരിടാൻ എല്ലാവിധ മുൻകരുതൻ സ്വീകരിക്കാൻ പ്രീമിയർ അനാസ്റ്റെഷ്യ പലാസൂക്ക് ക്യൂൻസ്ലാൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മിറ്റിക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. ക്യൂൻസ്ലാൻഡ് പൊലീസ് സർവീസ്, ക്യൂൻസ്ലാൻഡ് ഫയർ ആൻഡ് എമർജൻസി സർവീസസ് എന്നിവയെല്ലാം പ്രതികൂല കാലാവസ്ഥയെ നേരിടാൻ സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്.