- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോളിവുഡ് നടനെതിരെയുള്ള സഹപ്രവർത്തകയുടെ ലൈംഗിക പരാതിയിൽ നടന് പിന്തുണയുമായി ഭാര്യ രംഗത്ത്; താൻ തന്റെ ഭർത്താവിനൊപ്പം നിൽക്കുന്നു; മൈക്കിളിനെതിരെ ഉള്ള പീഡന പരാതി പുതിയതലത്തിലേക്ക്
വാഷിങ്ടൺ:അഭിനേതാവും ബിസ്സിനസ്സുകാരനുമായ മൈക്കിളിനെതിരെ സഹപ്രവർത്തക നടത്തിയ ലൈംഗിക പരാമർശത്തക്കുറിച്ച് 73 കാരനായ മൈക്കിളിന്റെ ഭാര്യ കാതറിൻ ഡൗഗ്ളിൻ പ്രതികരിച്ചു. 'ദ വാൾ സ്ട്രീറ്റ്' ലെ നടനായ മൈക്കിളിന്റെ ഓഫീസിലെ ജീവനക്കാരിയാണ് മൈക്കിൾ തന്നോട് മോശമായ രീതിയിൽ സംസാരിച്ചുവെന്നും തന്റെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്തുവെന്നും പരാതിപ്പെട്ടത്. എന്നാൽ മൈക്കിൾ ഈ കുറ്റം നിഷേധിച്ചിരുന്നു. 17 വർഷങ്ങളായി ഭാര്യയായി മൈക്കിളിന്റെ ഒപ്പമുള്ള 48 കാരിയായ കാതറിൻ ഭർത്താവിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞു. താൻ തന്റെ ഭർത്താവിനൊപ്പം നിൽക്കുന്നുവെന്നും, അദ്ദേഹം എല്ലാ കാര്യങ്ങളും വ്യക്തമാക്കിയെന്നും, അദ്ദേഹത്തിന്റെ നിലാപാടിൽ ഉറച്ചു നിൽക്കുന്നതിൽ വിശ്വസിക്കുന്നുവെന്നും കാതറിൻ പറഞ്ഞു. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. 17 കാരനായ ഡൈലൻ, 14 കാരനായ കാരിസ് എന്നിവരാണ്. തന്നെക്കുറിച്ച് യുവതി നൽകിയ പരാതിയെക്കുറിച്ച് മൈക്കിൾ വ്യക്തമാക്കി, താൻ ജീവനക്കാരിയുടെ മുൻപിൽ സുഹൃത്തുക്കളോട് ഫോണിൽ സംസാരിക്കുകയായിരുന്നു അതും ആ യുവതിയുടെ മുന്നിൽ വച്ച് മോ
വാഷിങ്ടൺ:അഭിനേതാവും ബിസ്സിനസ്സുകാരനുമായ മൈക്കിളിനെതിരെ സഹപ്രവർത്തക നടത്തിയ ലൈംഗിക പരാമർശത്തക്കുറിച്ച് 73 കാരനായ മൈക്കിളിന്റെ ഭാര്യ കാതറിൻ ഡൗഗ്ളിൻ പ്രതികരിച്ചു. 'ദ വാൾ സ്ട്രീറ്റ്' ലെ നടനായ മൈക്കിളിന്റെ ഓഫീസിലെ ജീവനക്കാരിയാണ് മൈക്കിൾ തന്നോട് മോശമായ രീതിയിൽ സംസാരിച്ചുവെന്നും തന്റെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്തുവെന്നും പരാതിപ്പെട്ടത്. എന്നാൽ മൈക്കിൾ ഈ കുറ്റം നിഷേധിച്ചിരുന്നു.
17 വർഷങ്ങളായി ഭാര്യയായി മൈക്കിളിന്റെ ഒപ്പമുള്ള 48 കാരിയായ കാതറിൻ ഭർത്താവിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞു. താൻ തന്റെ ഭർത്താവിനൊപ്പം നിൽക്കുന്നുവെന്നും, അദ്ദേഹം എല്ലാ കാര്യങ്ങളും വ്യക്തമാക്കിയെന്നും, അദ്ദേഹത്തിന്റെ നിലാപാടിൽ ഉറച്ചു നിൽക്കുന്നതിൽ വിശ്വസിക്കുന്നുവെന്നും കാതറിൻ പറഞ്ഞു. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. 17 കാരനായ ഡൈലൻ, 14 കാരനായ കാരിസ് എന്നിവരാണ്.
തന്നെക്കുറിച്ച് യുവതി നൽകിയ പരാതിയെക്കുറിച്ച് മൈക്കിൾ വ്യക്തമാക്കി, താൻ ജീവനക്കാരിയുടെ മുൻപിൽ സുഹൃത്തുക്കളോട് ഫോണിൽ സംസാരിക്കുകയായിരുന്നു അതും ആ യുവതിയുടെ മുന്നിൽ വച്ച് മോശമായ രീതിയിൽ ഫോണിൽ സംസാരിച്ചു എന്നാതായി മാറി. ഞാൻ അവരെ ജോലിയിൽ സ്ഥിരമായി ശാസിക്കുകയും ഈ ഇന്റസ്ട്രിയിൽ നിന്നും പുറത്താക്കാനും മറ്റെന്തെങ്കിലും ജോലിയിലെക്കു പ്രവേശിക്കുന്നത് തടയാനും ശ്രമിച്ചിരുന്നു എന്നതായിരുന്നു. താൻ ജീവനക്കാരിയുടെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്തു എന്നതായിരുന്നു മറ്റൊരു കുറ്റം ജീവനക്കാരിയുടെ മുന്നിൽ വച്ച് സുഹൃത്തുക്കളോട് മോശമായി സംസാരിച്ചു എന്ന കാര്യത്തിനു അദ്ദേഹം മാപ്പു പറഞ്ഞു.
എന്നാൽ മറ്റു പരാതികളൊക്കെ കെട്ടുകഥകൾ മാത്രമാണെന്നും താൻ ഈ അപവാദത്തിന്റെ പേരിൽ ഒരുപാടു വേദനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്റെ തൊഴിൽ ജീവിതത്തിന്റെ താഴ്‌ച്ചയ്ക്കു വഴിയൊരകുപക്കുമെന്നും ഇത്തരത്തിലൊരു അപമാനം കുടുംബം താങ്ങേണ്ടി വരുന്നത്തിൽ അദ്ദേഹം വേദനിക്കുന്നുണ്ട്. തന്റെ ഭാര്യയും കുട്ടികളും ഒരുപാടു വേദനിക്കുന്നുണ്ടെന്നും ലൈംഗിക പീഡകൻ എന്ന നിലയിൽ എന്ന നിലയിൽ തന്നെക്കുറിച്ച് വരുന്ന ലേഖനങ്ങളെ ഓർത്ത് ഉത്കണ്ഠയോടെയാണ് അവർ സ്‌കൂളുകളിലെക്കു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.