- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർലാന്റോ മലയാളി കത്തോലിക്കാ കുടുംബങ്ങൾക്ക് സ്വന്തമായി ദേവാലയം
ഫ്ളോറിഡ: ഓർലാന്റോ മലയാളി കത്തോലിക്കാ കുടുംബങ്ങൾക്ക് സ്വന്തമായി ദേവാലയം. ഒക്ടോബർ 28-ന് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് എന്ന നാമത്തിലാണ് ഓർലാന്റോ മലയാളി കത്തോലിക്കാ കുടുംബങ്ങൾക്കുവേണ്ടി ഒരു ദേവാലയം സാൻഫോർഡ് പട്ടണത്തിൽ സ്ഥാപിക്കപ്പെട്ടത്. ഇടവക വികാരി ഫാ. ജോർജ് കുപ്പയിൽ, സണ്ണി കണ്ണോത്തറ, സണ്ണി കൊട്ടാരം, പാസ്റ്ററൽ കൗൺസിൽ മെമ
ഫ്ളോറിഡ: ഓർലാന്റോ മലയാളി കത്തോലിക്കാ കുടുംബങ്ങൾക്ക് സ്വന്തമായി ദേവാലയം. ഒക്ടോബർ 28-ന് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് എന്ന നാമത്തിലാണ് ഓർലാന്റോ മലയാളി കത്തോലിക്കാ കുടുംബങ്ങൾക്കുവേണ്ടി ഒരു ദേവാലയം സാൻഫോർഡ് പട്ടണത്തിൽ സ്ഥാപിക്കപ്പെട്ടത്.
ഇടവക വികാരി ഫാ. ജോർജ് കുപ്പയിൽ, സണ്ണി കണ്ണോത്തറ, സണ്ണി കൊട്ടാരം, പാസ്റ്ററൽ കൗൺസിൽ മെമ്പർ ഡോ. അനൂപ് പുളിക്കൻ എന്നിവരുടെ നേതൃത്വത്തിൽ ബിൽഡിങ് കമ്മിറ്റി അംഗങ്ങളും പാരീഷ് കമ്മിറ്റി അംഗങ്ങളും ഇടവക സമൂഹവും ഒന്നായി പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാനായത്.
കത്തോലിക്കാ സഭയുടെ പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും അത് അടുത്ത തലമുറയ്ക്ക് കൈമാറുന്നതിനും വേണ്ടി, പരസ്പര സഹകരണത്തോടെ ഇടവക ജനങ്ങൾ പ്രവർത്തിക്കണമെന്ന് വികാരി അഭിപ്രായപ്പെട്ടു. വിലാസം : St. Mary's Syro-Malabar Catholic Church, 2581 South Sanford Ave., Sanford. FL-32773.



