ന്യൂ ജേഴ്സി : പാറ്റേഴ്‌സൺ സെന്റ് ജോർജ് ഇടവകയിൽ സീറോ മല­ബാർ കാത്തലിക് കോൺഗ്രസ് (എസ്എംസിസി) പുനഃ:സംഘടിപ്പിച്ചു സംഘടനയ്ക് പുതിയ നേതൃത്വം.

അമേരിക്കയിലെ ഷിക്കാഗോ ആസ്ഥാനമായുള്ള സീറോ മലബാർ കത്തോലിക്കാ രൂപതയുടെ അത്മായ സംഘടനയായ സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എ­സ്.­എം.­സി.­സി) യുടെ ന്യൂ ജേഴ്സി സെന്റ് ജോർജ് സീറോ മല­ബാർ കത്തോലിക്കാ ഇടവകയിലെ ശാഖയുടെ പ്രവർത്തനങ്ങൾ പുനരുജീജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി റവ : ഫാദർ ജേക്കബ് ക്രിസ്റ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് 2017 - 2019 വർഷ­ങ്ങ­ളി­ലേ­ക്കുള്ള പുതിയ നേതൃ­ത്വത്തെ തെരഞ്ഞെടുത്തത്.

ജോയ് ചാക്കപ്പൻ (പ്രസിഡന്റ്), ടോം സെബാസ്റ്റ്യൻ (സെക്രട്ടറി), ജോസഫ് ഇടിക്കുള (ട്രഷറർ), (വൈസ് പ്രസിഡന്റ്) മരിയ തൊട്ടുകടവിൽ, (ജോയിന്റ് സെക്രട്ടറി) ആൽബർട്ട്ആന്റണി, (ജോയിന്റ് ട്രഷറർ) സോജൻ ജോസഫ്, (നാഷണൽ കോ - ഓർഡിനേറ്റർ ) എൽദോ പോൾ എന്നിവർ ഭാരവാഹികളായും കമ്മറ്റിയിലേക്ക് ഇടവക ട്രസ്റ്റിമാരായ ജോംസൺ ഞാലിമ്മാക്കൽ,തോമസ് തൊട്ടുകടവിൽ കൂടാതെ ബോബി അലക്‌സാണ്ടർ, ഫ്രാൻസിസ് പള്ളുപ്പെട്ട,സാമുവേൽ ജോസഫ്, എന്നിവരെയും ഓഡിറ്ററായി ബോബി വടശ്ശേരിലിനെയും യോഗം തിരഞ്ഞെടുത്തു.

സഭ­യുടെ വളർച്ചയിൽ കരുതലും സംരക്ഷണവുമായി പ്രവർത്തിക്കാനും അത്മായരുടെ നന്മയും ആദ്ധ്യാത്മിക വളർച്ചയും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമാകാനും പുതിയ നേതൃ­ത്വ­ത്തിന് സാധി­ക്കു­മാ­റാ­ക­ട്ടെ­യെന്ന് റവ : ഫാദർ ജേക്കബ് ക്രിസ്റ്റി ആശംസിച്ചു, സംഘടനയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഇടവകയുടെ പൂർണ പിന്തുണ ഉണ്ടാവുമെന്ന് ഇടവക ട്രസ്റ്റിമാരായ ജോംസൺ ഞാലിമ്മാക്കൽ,തോമസ് തൊട്ടുകടവിൽ എന്നിവർ അറിയിച്ചു.