- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗിക ആരോപണം ഉയർന്നവർക്കെതിരെ ഇനിയെങ്കിലും അന്വേഷണം നടത്തുമോ? ബാലപീഡകരെ കണ്ടെത്തി നിയമത്തിന് മുമ്പിൽ ഇട്ടു കൊടുക്കാമോ? സിസ്റ്റർ ജെസ്മിയെ പോലെ സത്യം പറഞ്ഞവരെ മോശക്കാരാക്കുന്നത് അവസാനിപ്പിക്കുമോ? അവിടെയും ഇവിടെയും ഒളിഞ്ഞിരിക്കുന്ന റോബിൻ അച്ചന്മാരെ തളയ്ക്കാൻ ഇനിയെങ്കിലും സഭ ചെയ്യേണ്ടത്
റോബിൻ എന്ന ബാലപീഡകനെ അറസ്റ്റ് ചെയ്തിട്ട് ഒരാഴ്‌ച്ചയിൽ അധികം മറ്റൊരു വിഷയത്തിലും ഇല്ലാത്ത താൽപ്പര്യത്തോടെ എന്തുകൊണ്ടാണ് ഇങ്ങനെ പിന്നാലെ നടക്കുന്നത് എന്ന ചോദ്യം പലരും ഉന്നയിക്കുകയുണ്ടായി. അതിനു പല കാരണങ്ങൾ ഉണ്ട്. ഒരു ക്ഷേത്രത്തിലെ പൂജാരിയോ മോസ്‌ക്കിലെ മുല്ലയോ ചെയ്യുന്നതിനേക്കാൾ ഗുരുതരമാണ് ഒരു വൈദികൻ ചെയ്യുന്നത് എന്നത് തന്നെയാണ് അതിന്റെ പ്രധാന കാരണം. മൊല്ലാക്കമാരെക്കാളും പൂജാരിമാരെക്കാളും നീണ്ട കാലം പരിശീലനം കിട്ടുകയും വ്യഭിചാരം ചെയ്യരുത് മാരക പാപങ്ങളിൽ ഒന്നാണ് എന്ന് പഠിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് കത്തോലിക്കാസഭ എന്നതാണ് ഇതിന്റെ പ്രധാന കാരണം. എന്നു മാത്രമല്ല റോബിൻ ഒരു സാധാരണ വൈദികൻ ആയിരുന്നില്ല. ഒരു വൈദികന് എത്താൻ കഴിയുന്ന വലിയ പദവികളിൽ എല്ലാം എത്തിച്ചേർന്ന സമൂഹത്തിൽ നിലയും വിലയും ഉള്ളയാൾ ആയിരുന്നു റോബിൻ. സഭയുടെ മുഖപത്രമായ ദീപികയുടെ എംഡി ആവുക എന്നത് അത്ര നിസ്സാര കാര്യമാണോ? അതിനേക്കാൾ പ്രധാനമായ രണ്ടു കാരണങ്ങൾ കൂടിയുണ്ട്. ഇരുപത് വർഷത്തിന് മുൻപ് ഏഴാം ക്ലാസ്സിൽ പഠിച്ചിരുന്ന ഒരു പെൺകുട്ടിയെ
റോബിൻ എന്ന ബാലപീഡകനെ അറസ്റ്റ് ചെയ്തിട്ട് ഒരാഴ്‌ച്ചയിൽ അധികം മറ്റൊരു വിഷയത്തിലും ഇല്ലാത്ത താൽപ്പര്യത്തോടെ എന്തുകൊണ്ടാണ് ഇങ്ങനെ പിന്നാലെ നടക്കുന്നത് എന്ന ചോദ്യം പലരും ഉന്നയിക്കുകയുണ്ടായി. അതിനു പല കാരണങ്ങൾ ഉണ്ട്. ഒരു ക്ഷേത്രത്തിലെ പൂജാരിയോ മോസ്‌ക്കിലെ മുല്ലയോ ചെയ്യുന്നതിനേക്കാൾ ഗുരുതരമാണ് ഒരു വൈദികൻ ചെയ്യുന്നത് എന്നത് തന്നെയാണ് അതിന്റെ പ്രധാന കാരണം. മൊല്ലാക്കമാരെക്കാളും പൂജാരിമാരെക്കാളും നീണ്ട കാലം പരിശീലനം കിട്ടുകയും വ്യഭിചാരം ചെയ്യരുത് മാരക പാപങ്ങളിൽ ഒന്നാണ് എന്ന് പഠിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് കത്തോലിക്കാസഭ എന്നതാണ് ഇതിന്റെ പ്രധാന കാരണം.
എന്നു മാത്രമല്ല റോബിൻ ഒരു സാധാരണ വൈദികൻ ആയിരുന്നില്ല. ഒരു വൈദികന് എത്താൻ കഴിയുന്ന വലിയ പദവികളിൽ എല്ലാം എത്തിച്ചേർന്ന സമൂഹത്തിൽ നിലയും വിലയും ഉള്ളയാൾ ആയിരുന്നു റോബിൻ. സഭയുടെ മുഖപത്രമായ ദീപികയുടെ എംഡി ആവുക എന്നത് അത്ര നിസ്സാര കാര്യമാണോ? അതിനേക്കാൾ പ്രധാനമായ രണ്ടു കാരണങ്ങൾ കൂടിയുണ്ട്. ഇരുപത് വർഷത്തിന് മുൻപ് ഏഴാം ക്ലാസ്സിൽ പഠിച്ചിരുന്ന ഒരു പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചതിന് പള്ളിവക സ്‌കൂളിൽ നിന്നും പുറത്താക്കിയ ആൾ തന്നെ പിന്നീട് ഒരു നടപടിക്കും വിധേയനാകാതെ ഇത്രയും വലിയ പദവികളിൽ എത്തി എന്നതാണ് ആദ്യ കാരണം.
രണ്ടാമത്തേത് സഭയും സംവിധാനങ്ങളും ഇയാളെ അവസാന നിമിഷം വരെ രക്ഷിക്കാൻ ശ്രമിച്ചു എന്നത് തന്നെ. പെൺകുട്ടി പ്രസവിച്ചു എട്ടു ദിവസം കഴിഞ്ഞപ്പോൾ തന്റെ അബദ്ധം സഭാ നേതൃത്വത്തോട് തുറന്ന് പറഞ്ഞിരുന്നു എന്നു റോബിൻ തന്നെ സമ്മതിക്കുന്നുണ്ട്. എന്നിട്ടും അതു മറച്ചു വച്ചു ആ ഇടവകയിൽ തന്നെ സേവനം അനുഷ്ഠിക്കാൻ അനുവദിച്ചു അവിടെ തന്നെ വിശുദ്ധ കുർബ്ബാന അർപ്പിക്കാൻ സഭാ നേതൃത്വം അനുവദിച്ചു. ചില വൈദികരുടെ നേതൃത്വത്തിൽ ആണ് ഇദ്ദേഹത്തെ കാനഡക്ക് കടത്താൻ ശ്രമിച്ചത്. ചില വൈദികരും കന്യാസ്ത്രീകളും സഭാ സ്ഥാപനങ്ങളുമാണ് ഇയാളുടെ ക്രിമിനൽ കുറ്റം മറച്ചു വയ്ക്കാൻ നിദാന്ത പരിശ്രമം നടത്തിയത്.
ഈ വിഷയത്തിൽ ഇങ്ങനെ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാട് എടുക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഈ വിഷയത്തിന്റെ പേരിൽ സഭയെ ന്യായീകരിക്കുവാൻ ചില ന്യായീകരണ തൊഴിലാളികൾ രംഗത്തിറക്കിയിട്ടുണ്ട്, ബെന്നി പുന്നത്തറ എന്ന ആത്മീയതയുടെ മൊത്തക്കച്ചവടക്കാരൻ ആണ് ആദ്യം പെൺകുട്ടിയെ കുറ്റപ്പെടുത്തി ഇതു തുടങ്ങി വച്ചത്. അനേകം പേർ പിന്നാലെ ന്യായീകരണവുമായി ഇറങ്ങിയിരുന്നു. പെൺകുട്ടിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച് ചില കുഞ്ഞാടുകൾ അപമാനം തുടർന്നു.
മറുനാടൻ ഇത്തരം വിഷയങ്ങളിൽ എക്കാലത്തും ശക്തമായ നിലപാട് എടുത്തിട്ടുള്ള മാധ്യമമാണ്. എറണാകുളത്ത് ഫാദർ എഡ്വിൻ എന്ന ബാലപീഡകനെതിരെ നിരന്തരമായി വാർത്ത എഴുതിയത് മറുനാടൻ മാത്രമായിരുന്നു. അദ്ദേഹം ഇന്ന് ഇരട്ടിജീവപര്യന്തം ഏറ്റുവാങ്ങി തടവിൽ കഴിയുകയാണ്. ഒരു മതങ്ങളോടും വിരോധമില്ലാത്ത എന്നാൽ ഒരു മതവും വിമർശനാതീതമല്ല എന്നു വിശ്വസിക്കുന്ന ഒരു മാധ്യമം ആണ് മറുനാടൻ. ലൈംഗിക കുറ്റകൃത്യങ്ങളോടുള്ള കത്തോലിക്ക സഭയുടെ സമീപനത്തോട് യോജിക്കാൻ ഞങ്ങൾക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല. എഡ്വിന്റെ കാര്യം ആണെങ്കിലും റോബിന്റെ കാര്യം ആണെങ്കിലും സഭാ എക്കാലത്തും വേട്ടക്കാരുടെ പക്ഷത്തായിരുന്നു. പീഡിപ്പിക്കപ്പെട്ട് കഴിയുമ്പോൾ തള്ളിപ്പറഞ്ഞ് മുഖം രക്ഷിക്കുന്നതല്ലാതെ ഇതുവരെ ഒരാളെ പോലും പിടിക്കാൻ സഭയ്ക്ക് കഴിഞ്ഞിട്ടില്ല.[BLURB#1-H]
എന്നു മാത്രമല്ല പരാതിപ്പെടുന്നവരെ ഒറ്റപ്പെടുത്തുകയും അപവാദ പ്രചാരണങ്ങൾ നടത്തുകയും ചെയ്യുക സഭയുടെയും വിശ്വാസികളുടെയും രീതിയാണ്. റോബിനും എഡ്വിനും ഒക്കെ ഒറ്റപ്പെട്ട ചില സംഭവങ്ങൾ ആണ് എന്നു പലരും പറയുന്നുണ്ടെങ്കിലും മറുനാടന്റെ അന്വേഷണത്തിൽ തെളിഞ്ഞത് അത്ര ഒറ്റപ്പെട്ടതല്ല എന്നു തന്നെയാണ്. കേരളത്തിൽ എല്ലാ രൂപതകളിലും ലൈംഗിക ആരോപണം ഉയർന്ന കുറഞ്ഞത് പത്തു വൈദികർ എങ്കിലും ഉണ്ടാവും. കാഞ്ഞിരപ്പള്ളി. ഇടുക്കി, കോതമംഗലം രൂപതകളിൽ ഇങ്ങനെ ആരോപണ വിധേയരായ നിരവധി പേരുണ്ട്.[BLURB#2-VL]
കാഞ്ഞിരപ്പള്ളി രൂപതയിലെ ഒരു വൈദികൻ ഇരുന്ന ഇടവകകളിൽ എല്ലാം ലൈംഗിക ആരോപണത്തിന് ഇടയായ ആൾ ആണ് ഈ ലേഖകന് തന്നെ നേരിട്ടറിയാം. സ്‌കൂൾ വിദ്യാർത്ഥികളെ വരെ പീഡിപ്പിച്ചു എന്ന ആരോപണം ഈ വൈദികനെതിരെയുണ്ട്. എന്നാൽ ആരും പരാതി നൽകുകയോ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം ഉണ്ടാവുകോ ചെയ്തിട്ടില്ല. ഇടവകക്കാരുടെ പ്രതിഷേധം കൂടുമ്പോൾ സ്ഥലംമാറ്റി മുഖം രക്ഷിക്കുകയാണ് പതിവ്. ഇയാളെ പോലെയുള്ളവർ പുതിയ സ്ഥലത്തും ഇതു ആവർത്തിക്കുന്നു.
ഇവരെയൊന്നും നിയമത്തിനു മുൻപിൽ കൊണ്ടു വരാനോ കുറഞ്ഞ പക്ഷം സ്ത്രീകളിൽ നിന്നും കുട്ടികളിൽ നിന്നും അകറ്റി നിർത്താനോ പോലും സഭാ തയ്യാറാവുന്നില്ല എന്നതാണ് ഖേദകരം. ജർമ്മനിയിൽ ജോലി ചെയ്തിരുന്ന ഒരു മലയാളി വൈദികൻ അവിടെ ബാലപീഡന കേസിൽ പെട്ടപ്പോൾ മുങ്ങി കേരളത്തിൽ എത്തി ഇന്നു ഇന്ത്യയിൽ എവിടെയോ വൈദികനായി സേവനം ചെയ്യുന്നുണ്ട്. വിദേശത്ത് നിന്നും രക്ഷപ്പെട്ട് ഇപ്പോഴും ദൈവശുശ്രൂഷ നടത്തുന്ന പല വൈദികരുമുണ്ട്. അവർ ആരൊക്കെയാണ് എന്നു കണ്ടെത്തേണ്ടത് സഭാ നേതൃത്വം തന്നെയാണ്. അതിന് സഭയ്ക്ക് പ്രയാസമൊന്നുമില്ല. ലൈംഗിക ആരോപണങ്ങൾക്ക് വിധേയമായവരെ മറ്റ് വൈദികർക്ക് തന്നെ അറിയാം.
റോബിൻ ചെയ്ത കാര്യത്തിന് പകരമായി സഭാ നേതൃത്വം ചെയ്യേണ്ടത് ഇനി ഇത്തരം ഒരു സംഭവം പോലും ഉണ്ടാകാതിരിക്കാൻ വേണ്ട കർശനമായ നടപടി ഉണ്ടാക്കുകയാണ്. അതിനു ആദ്യം വേണ്ടത് ഇടവകകൾ തോറും ഒരു ജാഗ്രതാ സമിതിക്ക് രൂപം നൽകുകയും ഇത്തരം ആരോപണങ്ങൾ ഈ സമിതികൾ ചർച്ച ചെയ്തു രൂപതാ നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയുമാണ്. ഒരു ലൈംഗിക ആരോപണം ഉണ്ടായാൽ പരാതിക്കാരെ സംരക്ഷിക്കേണ്ട ബാദ്ധ്യത ആയിരിക്കണം പ്രധാനമായും ജാഗ്രതാ സമിതിക്ക് ഉണ്ടാകേണ്ടത്. ഇരകളെ സംക്ഷിക്കുക എന്ന രാജ്യത്തിന്റെ നിയമം ആയിരിക്കണം ഇവിടെ പ്രധാനം.[BLURB#3-VR]
വിവാഹമോചനവും മറ്റും നിശ്ചയിക്കുന്ന രൂപത കോടതികൾ ഇത്തരം വിഷയം അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണം. വൈദികരും കന്യാസ്ത്രീകളും ഒപ്പം അൽമായ പ്രമുഖരും ചേർന്നതാവണം ഇത്തരം രൂപത സമിതികൾ. ലൈംഗിക ആരോപണത്തിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ ഓരോ കേസും അർഹിക്കുന്ന നടപടി എടുക്കണം. പ്രായപൂർത്തിയായ ഒരു സ്ത്രീയോട് ഉഭയകക്ഷി സമ്മത പ്രകാരം ബന്ധം പുലർത്തുന്നു എന്നാണ് ആരോപണം എങ്കിൽ സ്ത്രീകളുമായി ഇടപെടാൻ തുടർന്ന് അവസരം ഇല്ലാത്ത തസ്തികയിലേക്ക് മാറ്റി നിയമിക്കണം. കുട്ടികളോടാണ് അതിക്രമം കാണിച്ചതെങ്കിലും ഒട്ടും സമയം കളയാതെ പൊലീസിനെ അറിയിക്കണം. മൂടി വയ്ക്കാനും സംരക്ഷിക്കാനും സഭ ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്തണം.
കുട്ടികളെ ലൈംഗിക താല്പര്യത്തോടെ സ്പർശിക്കുന്നതും എന്തിനേറെ അവരോട് വ്യഗ്യാർത്ഥത്തോടെ സംസാരിക്കുന്നതു പോലും മാരകമായ രോഗവും പാപവുമാണ്. അത്തരം ഒരാൾക്ക് വൈദികൻ ആയി തുടരാൻ ഒരു അവകാശവുമില്ല. അത്തരക്കാരെ നിയമപീഠത്തിന് മുമ്പിൽ എത്തിക്കുക മാത്രമാണ് പരിഹാരം. നിലവിലുള്ള വൈദികരും മെത്രാന്മാരും മനസുവച്ചാൽ ഇത്തരം ഒരു പത്തുപേരെയെങ്കിലും കേരളത്തിലെ സഭയ്ക്കുള്ളിൽ നിന്നും പൊക്കി എടുക്കാം. അവരെ പൊക്കിയെടുത്തു ജയിലിൽ അടയ്ക്കുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്താൽ സഭയ്ക്ക് വിശ്വാസ്യത കൂടി. അതിനുള്ള സമയമാണിത്. അതിനുള്ള ധൈര്യമാണ് സഭ കാണിക്കേണ്ടത്.
റോബിൻ സഭയ്ക്കും സഭാ വിശ്വാസികൾക്കും ഉണ്ടാക്കിയ ദുരന്തം അവസാനിപ്പിക്കാൻ ഈ സുതാര്യത സഭ ഏറ്റെടുക്കണം. ഒരു വൈദികന്റെ പേരിൽ സഭയെ ആക്ഷേപിക്കുന്നു എന്ന വൃത്തികെട്ട ന്യായവാദങ്ങൾ അവസാനിപ്പിക്കണം. ഇങ്ങനെ അപഹസിക്കപ്പെടുന്നതാണ് ക്രിസ്തീയ വിശ്വാസം എന്നു തിരച്ചറിഞ്ഞാൽ പിന്നെ ആരും പരാതിയുമായി രംഗത്തിറങ്ങില്ല. എന്നിട്ട് സഭയ്ക്കുള്ളിലെ ക്രിമിനലുകളെയും ബാലപീഡകരെയും കണ്ടെത്താൻ കൂട്ടായ പരിശ്രമം നടത്തുക. അങ്ങനെ സഭ സമൂഹത്തിന് മാതൃക കാട്ടുമ്പോൾ ആദരിക്കപ്പെടുന്നത് സഭ തന്നെയാണ്.[BLURB#4-H]
ഇത് വല്ലാത്തൊരു പരീക്ഷണ ഘട്ടമാണ്. യഹൂദമതം വ്യവസ്ഥാപിതവത്ക്കരിക്കപ്പെട്ടു നശിക്കാറായപ്പോൾ ചാട്ടവാറുമായി യേശു ക്രിസ്തു എത്തിയതുപോലെ ഒരു അവസരമായി കരുതണം. പൗരത്വ വർഗ്ഗം ചീഞ്ഞഴുകിയപ്പോൾ ആണ് യൂറോപ്പിൽ ക്രിസ്തീയത മങ്ങിപ്പോയത്. പുരോഹിതരുടെ അപ്രമാധിത്തം മാറി അവർ സാധാരണക്കാരാകുന്ന ഒരു സാമൂഹിക സൃഷ്ടിക്കുള്ള അവസരമാണിത്. വൈദികരുടെ അടുത്ത് കുട്ടികളെ പറഞ്ഞയക്കാൻ മാതാപിതാക്കൾ മടിക്കുന്ന ഈ സാഹചര്യം മാറണം. അതിനുള്ള അവസരമായി വേണം ഈ വിവാദത്തെ കാണാൻ. ബാലപീഡ മനസിൽ ചിന്തിക്കുന്നവരെ പോലും ശിക്ഷിക്കപ്പെടുന്ന ഒരു പുതിയ സഭ കെട്ടിപ്പെടുക്കാൻ ഈ അവസരം ഉപയോഗിക്കുക.