ന്യൂഡൽഹി: കാത്തലിക് നഴ്‌സസ് ഗിൽഡ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കത്തോലിക്കാ നഴ്‌സുമാരുടെ സമ്മേളനം സംഘടിപ്പിക്കുന്നു. ഒക്‌ടോബർ 23നു (വെള്ളി) ഒക്‌ല ഹോളി ഫാമിലി നഴ്‌സിങ് കോളജ് ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണു പരിപാടി.

ഫാ. സ്റ്റീഫൻ ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12നു ഡൽഹി അതിരൂപത ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും തുടർന്നു സ്‌നേഹവിരുന്നും നടക്കും.

വിവരങ്ങൾക്ക്: സിമിൽ 7503132535.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്