- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരീശ്വരവാദി ആയതിന്റെ പേരിൽ മരണത്തിനു ശേഷവും അവഹേളിച്ച് ക്രൈസ്തവ വൈദികൻ; മൃതദേഹം മെഡിക്കൽ കോളജിനു വിട്ടുനൽകിയ മനുഷ്യസ്നേഹിയോട് അമ്പാട്ട് അച്ചൻ ചോദിച്ചത് 'ഇനി എന്തുണ്ട് നീക്കി ബാക്കി'യെന്ന്! വൈദികന് പൊങ്കാലയിട്ട് മറുപടി നൽകി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ജീവതകാലത്തുടനീളം പള്ളിയെയും പട്ടക്കാരെയും നിശിതമായി വിമർശിച്ചിരുന്ന വ്യക്തിയായിരുന്നു കെ.എ. മാത്യു. ഫെബ്രുവരി 18ന് അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജിനു വിട്ടുനല്കിയ മാത്യു മരിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പും സഭയുടെ ഇരട്ടത്താപ്പുകളെ വിമർശിച്ചുള്ള കുറിപ്പ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. എന്നാൽ മരിച്ചയാളെന്ന പരിഗണനയൊന്നും നല്കാതെ മാത്യുവിനെ അവഹേളിച്ചിരിക്കുകയാണ് പുരോഹിതനായ ജോസഫ് അമ്പാട്ട്. നാസ്തികനായി അറിയപ്പെട്ടിരുന്ന മാത്യു മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഫേസ്‌ബുക്കിലിട്ട കുറിപ്പിന് മറുപടിയെന്നോണമാണ് വൈദികന്റെ അവഹേളനം. വലിയ പള്ളികൾ പണിയുന്നതിനെയും അത് സംബന്ധിച്ച വൈദികരുടെ ഇരട്ടത്താപ്പിനെയുമാണ് മാത്യു തന്റെ പോസ്റ്റിൽ വിമർശിക്കുന്നത്. 'നാളെയെക്കുറിച്ച് നിങ്ങൾ വ്യാകുലപ്പെടേണ്ട. നാളെയുടെ കാര്യം നോക്കാൻ നാളെ പ്രാപ്തമാണ്. ഓരോ ദിവസത്തിനും അതിന്റെതായ ആകുലതകൾ മതി.........'' എന്നു പറഞ്ഞാണ് മാത്യുവിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ''എന്തിനാണ് ഇത്രയും വലിയ പള്ളി
തിരുവനന്തപുരം: ജീവതകാലത്തുടനീളം പള്ളിയെയും പട്ടക്കാരെയും നിശിതമായി വിമർശിച്ചിരുന്ന വ്യക്തിയായിരുന്നു കെ.എ. മാത്യു. ഫെബ്രുവരി 18ന് അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജിനു വിട്ടുനല്കിയ മാത്യു മരിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പും സഭയുടെ ഇരട്ടത്താപ്പുകളെ വിമർശിച്ചുള്ള കുറിപ്പ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. എന്നാൽ മരിച്ചയാളെന്ന പരിഗണനയൊന്നും നല്കാതെ മാത്യുവിനെ അവഹേളിച്ചിരിക്കുകയാണ് പുരോഹിതനായ ജോസഫ് അമ്പാട്ട്.
നാസ്തികനായി അറിയപ്പെട്ടിരുന്ന മാത്യു മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഫേസ്‌ബുക്കിലിട്ട കുറിപ്പിന് മറുപടിയെന്നോണമാണ് വൈദികന്റെ അവഹേളനം. വലിയ പള്ളികൾ പണിയുന്നതിനെയും അത് സംബന്ധിച്ച വൈദികരുടെ ഇരട്ടത്താപ്പിനെയുമാണ് മാത്യു തന്റെ പോസ്റ്റിൽ വിമർശിക്കുന്നത്.
'നാളെയെക്കുറിച്ച് നിങ്ങൾ വ്യാകുലപ്പെടേണ്ട. നാളെയുടെ കാര്യം നോക്കാൻ നാളെ പ്രാപ്തമാണ്. ഓരോ ദിവസത്തിനും അതിന്റെതായ ആകുലതകൾ മതി.........'' എന്നു പറഞ്ഞാണ് മാത്യുവിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
''എന്തിനാണ് ഇത്രയും വലിയ പള്ളി പണിയുന്നത് എന്ന് പലരും ചോദിക്കുന്നതായി എന്റെ ചെവിയിൽ എത്തിയിട്ടുണ്ട്. അവരോടെനിക്ക് ഒന്നേ പറയാനുള്ളൂ. നമ്മൾ ഇപ്പോൾ പണിയുന്ന പള്ളി നമുക്ക് മാത്രം വേണ്ടിയുള്ളതല്ല, വരും തലമുറക്ക് കൂടി വേണ്ടിയുള്ളതാണ് എന്ന് നിങ്ങൾ മനസ്സിലാക്കണം. ഇന്ത്യയിലെ ജനസംഖ്യ വർദ്ധനയുടെ ഇന്നത്തെ നിരക്ക് പ്രകാരം, ഇരുപത്തിയഞ്ച് വർഷത്തിനുുശേഷം നമ്മുടെ ഇടവകയിലെ അംഗസംഖ്യ എത്ര വരുമെന്ന് നിങ്ങളൊന്ന് ഊഹിച്ചുനോക്കൂ........'
ഒരു ഞായറാഴ്ച പള്ളി പ്രസംഗത്തിൽ നിന്നുള്ള വാചകങ്ങളാണ് താൻ കുറിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്നുള്ള ഭൂരിഭാഗം വൈദികരും ഇത്തരം ഇരട്ടത്താപ്പുമായി വിലസുന്ന വഞ്ചകരാണെന്ന് പറയുന്ന പിഎ മാത്യു ധ്യാനക്കുറുക്കന്മാരെ ഇവരുടെ തലതൊട്ടപ്പനെന്നും വിശേഷിപ്പിക്കുന്നു. ജനങ്ങളുടെ പണം ഏത് വിധേനയും അടിച്ചുമാറ്റുക എന്ന ഒറ്റലക്ഷ്യമേ പുരോഹിതവർഗ്ഗത്തിനുള്ളുവെന്നും അതിനവർ എന്ത് നുണ പറയാനും മടിക്കില്ലെന്നും രൂക്ഷ വിമർശനമാണ് നടത്തുന്നത്. വിശ്വാസ വിഡ്ഢികൾ എന്നാണിത് തിരിച്ചറിയുക എന്ന് ചോദിച്ചാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പുക്കുന്നത്.
ഫെബ്രുവരി 18ന് ഉച്ചയ്ക്ക് ഒരു മണിയോടെ പോസ്റ്റ് ചെയ്ത ഈ കുറിപ്പ് നിരവധി പേർ ഷെയർ ചെയ്യുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. മൃതദേഹം മെഡിക്കൽ കോളജിനു വിട്ടു നല്കിയ മാത്യുവിന് നിത്യശാന്തി നേർന്നുകൊണ്ട് നിരവധിപ്പേർ പോസ്റ്റിനു താഴെ കുറിപ്പെഴുതുകയും ചെയ്തു. ഇതിനിടെയാണ് ഇന്നലെ രാത്രിയോടെ പിഎ മാത്യുവിനെ അവഹേളിച്ച് ജോസഫ് അമ്പാട്ട് പോസ്റ്റിൽ കമന്റിട്ടത്. 'അതെ ഇനി എന്തുണ്ട് നീക്കി ബാക്കി' എന്നായിരുന്നു ജോസഫിന്റെ കമന്റ്.
അനുചിതമായ പ്രതികരിച്ച പുരോഹതിന് നിശിതമായ വിമർശനമാണ് കേൾക്കേണ്ടിവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ കമന്റിനു താഴെ വിമർശനവുമായി നിരവധിപ്പേരാണ് പ്രതികരിച്ചിരിക്കുന്നത്. വൈദികനെ വെള്ളയടിച്ച കുഴിമാടമെന്നുവരെ ചിലർ വിശേഷിപ്പിക്കുന്നുണ്ട്. മാത്യു ചേട്ടന്റെ തുടർച്ചയായി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തങ്ങൾ ഏറ്റെടുക്കുന്നതായും പലരും പ്രഖ്യാപിച്ചിട്ടുണ്ട്. മാത്യു ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ ഭയപ്പെട്ടിരുന്നവർ ഇപ്പോൾ അഭിപ്രായങ്ങളുമായി രംഗത്തെത്തുന്നുവെന്നും , സമൂഹത്തിന് തന്റെ ആശയങ്ങളിലൂടെ നിരവധി സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ മരണത്തെ അവഹേളിക്കാനാണ് സഭകളിൽ നിന്നും കാശുവാങ്ങി ഇവർ ശ്രമിക്കുന്നതെന്നുമെല്ലാം നിരവധി അഭിപ്രായങ്ങളാണ് ഉയർന്നിരിക്കുന്നത്.
അതേസമയം സോഷ്യൽ മീഡിയയിൽ എത്ര വിമർശനം കേൾക്കേണ്ടി വന്നാലും അതെല്ലാം തനിക്ക് ലഭിക്കുന്ന അഭിനന്ദനമാണെന്ന കരുതുന്നയാളാണ് ജോസഫ് അമ്പാട്ട്. സോഷ്യൽ മീഡിയയിൽ പൊങ്ങച്ചം പോസ്റ്റുകളിട്ട് പ്രസിദ്ധനായ മണ്ണത്തൂർ വിൽസന്റെ മറ്റൊരു രൂപമാണ് അമ്പാട്ട് അച്ചനും. ചങ്ങനാശ്ശേരിക്കാരനായ വൈദികൻ ബാംഗ്ലൂരിലാണ് തന്റെ പൗരോഹിത്യം കർമ്മം നിർവഹിക്കുന്നത്. ഒരു കാലത്ത് മണ്ണത്തൂർ വിത്സനെ പോലെ ആരാധകർ വരെയുണ്ടായിരുന്ന വ്യക്തിയായിരുന്നു ജോസഫ് അമ്പാട്ട്.