ബ്രിസ്ബൻ കത്തോലിക്കാ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ആശ്വാസവുമായി അധികൃതരുടെ ഉത്തരവ്. വരുന്ന അധ്യയന വർഷം സ്‌കൂളിലെ ഫീസ് വർദ്ധനവ് ഉണ്ടാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്.ഫെഡറൽ സർക്കാരിന്റെ നിർദിഷ്ട സ്‌കൂൾ ഫണ്ട് മാതൃകയനുസരിച്ച് ഫീസ് ഘടനയിൽ വലിയ വർധനവാണ് നിർദേശിക്കുന്നത്.

ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് തിങ്കളാഴ്ച രാത്രി പാസാക്കിയ ഗോൺസ്‌കി2.0 പദ്ധതിയനുസരിച്ചാണ് സ്‌കൂളുകൾ ഫീസ് വർധിപ്പിക്കുന്നതിന് സാധ്യതയേറിയിരിക്കുന്നത്. 2018ഓടെ സ്‌കൂൾ ഫീസിൽ ആയിരക്കണക്കിന് വർധനവുണ്ടാക്കുന്ന പ്രസ്തുത നയത്തിനെതിരെ കത്തോലിക്ക് സ്‌കൂൾ മേഖലയിൽ നിന്നും കടുത്ത വിമർശനം ഉയർന്ന് വന്നിട്ടും ഇത് ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്സ് പാസാക്കുകയായിരുന്നു.

എന്നാൽ തങ്ങളുടെ കീഴിൽ ബ്രിസ്ബാനിലുള്ള 139 സ്‌കൂളുകളിൽ അടുത്ത വർഷം ഫീസ് വർധിപ്പിക്കില്ലെന്നാണ് ദി കത്തോലി്ക് എഡ്യുക്കേഷൻ ആർച്ചിഡയോസിസ് ഓഫ് ബ്രിസ്ബാൻ രക്ഷിതാക്കൾക്ക് അയച്ച കത്തിൽ വാഗ്ദാനം നൽകിയിരിക്കുകയാണ്.അടുത്ത വർഷത്തേക്കുള്ള സ്‌കൂൾ ഫീസ് കഴിഞ്ഞ വർഷത്തേതിനു സമാനമായിരിക്കുമെന്നും എന്നാൽ മൂന്നു ശതമാനം വർധനവ് പ്രതിക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.