ന്യൂയോർക്ക്: 15 ദിവസം നീണ്ട് നിൽക്കുന്ന അപ്പോസ്‌തോലിക സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് ന്യൂയോർക്കിൽ വരവേൽപ്പ് നൽകി. ഉച്ചക്ക് 3 മണിക്ക് ജെ എഫ് കെ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്ന പരിശുദ്ധ കാതോലിക്ക ബാവായെയും, നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപൊലീത്തയെയും നോർത്ത് ഈസ്‌ററ് അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത സഖറിയാസ് മാർ നിക്കോളാവോസ് മെത്രാപൊലീത്തയുടെ നേതൃത്വത്തിൽ മാനേജിഗ് കമ്മറ്റി അംഗങ്ങളും, ഭദ്രാസന കൗൺസിൽ അംഗങ്ങളും ചേർന്ന് സ്വീകരണം നൽകി.

യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌കോപ്പ, പൗലോസ് ആദായി കോർ എപ്പിസ്‌കോപ്പ, ഭദ്രാസന സെക്രട്ടറി ഫാ. എം കെ കുറിയാക്കോസ്, ഫാ. കെ.കെ കുറിയാക്കോസ്, ഫാ പി എ ഫിലിപ്പ്, ഫാ. ജോൺസൺ പുഞ്ചക്കോണം, ഫാ.എൽദോ ഏലിയാസ്, ഫാ. എബി ജോർജ്ജ്, ഫാ.ജിസ് ജോൺസൺ, സഭാ മാനേജിഗ് കമ്മറ്റി അംഗം പോൾ കറുകപ്പിള്ളിൽ, ഭദ്രാസന കൗൺസിൽ അംഗം ഫിലിപ്പോസ് ഫിലിപ്പ്, വർഗീസ് പോത്താനിക്കാട്, മാത്തായി പാറക്കൽ, തോമസ് ചാക്കോ, ഉമ്മൻ കാപ്പിൽ, സന്തോഷ് മത്തായി, എൽസി യോഹന്നാൻ ശങ്കരത്തിൽ തുടങ്ങിയവർ പരിശുദ്ധ കാതോലിക്ക ബാവാ സ്വീകരിക്കുവാൻ എത്തിച്ചേർന്നിരുന്നു.