ന്യൂയോർക്ക്: മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ 14 ദിവസത്തെ സന്ദർശത്തിനായി അമേരിക്കയിൽ എത്തി. വ്യാഴാഴ്ച ഉച്ചക്ക് 5.30നു ന്യൂയോർക്ക് ജെ എഫ് കെ ഇന്റർ നാഷണൽ എയർപോർട്ടിൽ എത്തിയ പരിശുദ്ധ കാതോലിക്ക ബാവയെയും സംഘത്തെയും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാസ് മാർ നിക്കോളോവോസ്, അടൂർകടമ്പനാട് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.സഖറിയാസ് മാർ അപ്രേം, അഹമ്മദബാദ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.ഗീവർഗീസ് മാർ യൂലിയോസ്, ഭദ്രാസന കൗൺസിൽ അംഗങ്ങൾ സഭാ മാജിേംഗ് കമ്മറ്റിയംഗങ്ങൾ തുടങ്ങിയർ ചേർന്ന് സ്വീകരിച്ചു

നിരണം ഭദ്രാസന മെത്രാപൊലീത്ത ഡോ. യൂഹാനോൻ മാർ ക്രിസൊസ്റ്റമൊസ്, വൈദീക ട്രസ്റ്റി ഡോ. ജോൺസ് എബ്രഹാം കൊനാട്ട്, പേഴ്‌സണൽ സെക്രട്ടറി ഫാ. ജിൻസ് ജോൺസൺ എന്നിവരാണ് പരിശുദ്ധ ബാവായോടൊപ്പം അമേരിക്കൻ ഭദ്രാസനങ്ങൾ സന്ദർശിക്കുന്നത്
1979-ൽ സ്ഥാപിതമായ അമേരിക്കൻ ഭദ്രാസങ്ങളിലേക്ക് കാതോലിക്കാനിധി ശേഖരണവുമായി ബന്ധപ്പെട്ട് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവാ നേരിട്ട് എഴുന്നള്ളുകയാണ്. ഇരു ഭദ്രാസനങ്ങളിലും ഫിലടൽഫിയ, ന്യൂയോർക്ക്, ഡാളസ് എന്നീ സ്ഥലങ്ങളിലായി ഭദ്രാസന മെത്രാപ്പൊലീത്താമാരുടെ നേതൃത്വത്തിൽ എല്ലാ ഇടവകകളിൽ നിന്നും ചുമതലക്കാർ തങ്ങളുടെ കാതോലിക്കാ നിധി ശേഖരണം കൈമാറും.