- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശുദ്ധ കാതോലിക്കാ ബാവായുടെ അമേരിക്കൻ സന്ദർശനം: ഒരുക്കങ്ങൾ പൂർത്തിയായി
ന്യൂയോർക്ക്: മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ 15 ദിവസത്തെ സന്ദർശനത്തിനായി നാളെ അമേരിക്കയിൽ എത്തും. ബുധനാഴ്ച ഉച്ചക്ക് 2.15 നു ന്യൂയോർക്ക് ജെഎഫ്‌കെ എയർപോർട്ടിൽ എത്തുന്ന പരിശുദ്ധ കാതോലിക്ക ബാവയെയും സംഘത്തെയും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത സഖറിയ മാർ നിക്കൊളവാസ
ന്യൂയോർക്ക്: മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ 15 ദിവസത്തെ സന്ദർശനത്തിനായി നാളെ അമേരിക്കയിൽ എത്തും. ബുധനാഴ്ച ഉച്ചക്ക് 2.15 നു ന്യൂയോർക്ക് ജെഎഫ്‌കെ എയർപോർട്ടിൽ എത്തുന്ന പരിശുദ്ധ കാതോലിക്ക ബാവയെയും സംഘത്തെയും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത സഖറിയ മാർ നിക്കൊളവാസ്, ഭദ്രാസനത്തിലെ വൈദീകർ, സഭാ മാനേജിഗ് കമ്മറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ആസ്ഥാനത്തേക്ക് പോകുന്ന പരിശുദ്ധ ബാവ അരമന ചാപ്പലിൽ സന്ധ്യാ നമസ്‌കാരത്തിനു നേതൃത്വം നല്കും.
ഇരു ഭദ്രാസങ്ങളിലും രണ്ടു സ്ഥലങ്ങളിലായി ഭദ്രാസന മെത്രാപ്പൊലീത്താമാരുടെ നേതൃത്വത്തിൽ എല്ലാ ഇടവകകളിൽ നിന്നും ചുമതലക്കാർ തങ്ങളുടെ കാതോലിക്കാ നിധി ശേഖരണം കൈമാറും. കാതൊലിക്കാ നിധി ശേഖരണത്തിനു കേരളത്തിലെ മെത്രാസനങ്ങളിൽ കാതോലിക്കാ ബാവാ ശ്‌ളൈഹിക സന്ദർശം നടത്തുന്ന പതിവ് പരിശുദ്ധ ബസേലിയോസ് മർത്തോമ്മാ മാത്യുസ് പ്രഥമൻ ബാവായുടെ കാലത്ത് ആരംഭിച്ചെങ്കിലും അമേരിക്കയിൽ 35 വർഷങ്ങൾക്ക് ശേഷം ഇതാദ്യമാണ്. അതുകൊണ്ട് തന്നെ ഈ സന്ദർശത്തിനു ഏറെ പ്രാധാന്യമുണ്ട്.
18നു അറ്റലാന്റ സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിന്റെ കൂദാശയ്കായി യാത്രതിരിക്കും. 18 ന് 12.30നു അറ്റ്‌ലാന്റായിലെത്തുന്ന കാതോലിക്കാ ബാവായെയും, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്താ അലക്‌സിയോസ് മാർ യൗസേബിയോസ്, നിരണം ഭദ്രാസന മെത്രാപ്പൊലീത്താ ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റമോസ് എന്നീ മെത്രാപ്പൊലീത്താമാരെയും വൈകിട്ട് 4.30ന് ദേവാലയത്തിലേക്ക് സ്വികരിച്ചായിക്കും. 6.30ന് സന്ധ്യാ നമസ്‌കാരത്തോടെ ദേവാലയ കൂദാശയുടെ ഒന്നാം ഭാഗവും വെള്ളിയാഴ്ച രാവിലെ 7ന് പ്രഭാത നമസ്‌കാരത്തെ തുടർന്ന് കൂദാശയുടെ രണ്ടാം ഭാഗവും തുടർന്ന് കുർബ്ബായും നടക്കും.
വെള്ളിയാഴ്ച വൈകിട്ട് ഹൂസ്‌റണിലേക്ക് പോകുന്ന പരിശുദ്ധ കാതോലിക്ക ബാവ ശനിയാഴ്ച രാവിലെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ആസ്ഥാനമായ ഊർശലേം അരമന ചാപ്പലിൽ കുർബാന അർപ്പിക്കും. മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ 102-മത് വാർഷികത്തോടനുബന്ധിച്ചു പുതുതായി വാങ്ങിയ നൂറു ഏക്കർ സ്ഥലത്ത് 102 വൃക്ഷത്തൈകൾ നടുന്നതിന്റെ ഭാഗമായി ആദ്യ വൃക്ഷത്തൈ നാട്ടുകൊണ്ട് ഗോഗ്രീൻ പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിക്കും.
തുടർന്ന് കാതോലിക്കാ നിധി ശേഖരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഭദ്രാസന പ്രധിനിധികളുടെ സമ്മേളനത്തെ അഭിസംഭോധന ചെയ്തുകൊണ്ട് അനുഗ്രഹ പ്രഭാഷണം നടത്തും. നിരണം ഭദ്രാസന മെത്രാപ്പൊലീത്താ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് , അസോസിയേഷൻ സെക്രട്ടറി ഡോ. ജോർജ് ജോസഫ്, പരുമല മെഡിക്കൽ സെന്റർ എക്‌സിക്യൂട്ടീവ് ഓഫീസർ ഫാ. ഷാജി മുകടിയിൽ തുടങ്ങിയവർ പ്രസംഗിക്കും. വൈകിട്ട് 7:00 മണിക്ക് ഹൂസ്റ്റൺ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്ൾസ് ദേവാലയത്തിൽ സന്ധ്യാ നമസ്‌കാരത്തിനു നേതൃത്വം നല്കും. ഞായറാഴ്ച രാവിലെ മണിക്ക് ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിക്കും.
വൈകിട്ട് 6 മണിക്ക് ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിന്റെ ശിലാസ്ഥാപനവും സന്ധ്യാനമസ്‌കാരവും നിർവഹിക്കും. തിങ്കളാഴ്ച വൈകിട്ട് ആറിന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ സന്ധ്യാനമസ്‌കാരവും തുടർന്ന് എക്യൂമിനിക്കൽ സമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണവും നടത്തും. ചൊവ്വാഴ്ച രാവിലെ ഡിട്രോയിറ്റിലേക്ക് പോകുന്ന പരിശുദ്ധ കാതോലിക്ക ബാവ സെന്റ് തോമസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ സന്ധ്യാ നമസ്‌കാരത്തിനു നേതൃത്വം നല്കും. തുടർന്ന് നടക്കുന്ന സ്വീകരണ സമ്മേളനത്തെ അഭി സംബോധന ചെയ്യും.
ബുധനാഴ്ച ഉച്ചക്ക് 12 30 നു ഓർലാണ്ടോയിലെത്തുന്ന കാതോലിക്കാ ബാവായെയും, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്താ അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്താമാരെയും വൈകിട്ട് 4.30് ദേവാലയത്തിലേക്ക് സ്വികരിച്ചായിക്കും. 5.30ന്‌സന്ധ്യാനമസ്‌കാരത്തോടെ ദേവാലയകൂദാശയുടെ ഒന്നാം ഭാഗവും വ്യാഴാഴ്ച രാവിലെ ഏഴിന് പഭാത നമസ്‌കാരത്തെ തുടർന്ന് കൂദാശയുടെ രണ്ടാം ഭാഗവും തുടർന്ന് കുർബ്ബാനയും നടക്കും. 25നു ഫിലാഡൽഫിയക്ക് പോകുന്ന പരിശുദ്ധ കാതോലിക്ക ബാവ 26നു നോർത്ത്ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വൈദീക സമ്മേളനത്തിൽ പങ്കെടുക്കും. 27നു ശനിയാഴ്ച നോർത്ത്ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഫിലാഡൽഫിയാ ഡെലവെയർവാലി സെന്റ് ജോൺസ് ദേവാലയത്തിൽ ഭദ്രാസനത്തിന്റെ എല്ലാ ദേവാലയങ്ങളിൽ നിന്നുമുള്ള വൈദീകരും, വിശ്വാസികളും ചേന്ന് ഔദ്യോഗിക വരവേല്പ് നൽകും.
28ന് വാഷിങ്ടൻ ഡി.സി സിൽവർ സ്പ്രിങ് സെന്റ് തോമസ് ഓർത്തോഡോക്‌സ് ദേവാലയത്തിൽ കുർബ്ബാനക്ക് ശേഷം ഇടവകയുടെ സുവർണ്ണ ജൂബിലി ഉദ്ഘാടനം ചെയ്യും. 31ന് പരിശുദ്ധ കാതോലിക്കബാവയും സംഘവും കേരളത്തിലേക്ക് മടങ്ങും.