- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാതോലിക്ക ബാവയുടെ ആദ്യ ഓസ്ട്രേലിയ സന്ദർശനം നവംബറിൽ
സിഡ്‌നി: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ 10 ദിവസത്തെ സന്ദർശനത്തിനായി നവംബറിൽ ഓസ്‌ട്രേലിയയിൽ എത്തുന്നു. കേരളത്തിൽ നിന്ന് ന്യൂസിലൻഡ് വഴിയാണ് ബാവ ഓസ്‌ട്രേലിയയിൽ എത്തുന്നത്. പരിശുദ്ധ കാതോലിക്ക ബാവയുടെ ആദ്യ ഓസ്‌ട്രേലിയൻ സന്ദർശനമാണിത്. മലങ്കര സഭയ
സിഡ്‌നി: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ 10 ദിവസത്തെ സന്ദർശനത്തിനായി നവംബറിൽ ഓസ്‌ട്രേലിയയിൽ എത്തുന്നു. കേരളത്തിൽ നിന്ന് ന്യൂസിലൻഡ് വഴിയാണ് ബാവ ഓസ്‌ട്രേലിയയിൽ എത്തുന്നത്. പരിശുദ്ധ കാതോലിക്ക ബാവയുടെ ആദ്യ ഓസ്‌ട്രേലിയൻ സന്ദർശനമാണിത്.
മലങ്കര സഭയുടെ ചെന്നൈ ഭദ്രാസനത്തിന്റെ കീഴിലുള്ള ന്യൂസിലൻഡിലേയും, ഓസ്‌ട്രേലിയയിലേയും വിശ്വാസ സമൂഹത്തെ നേരിൽ കാണുവാനും, അനുഗ്രഹങ്ങൾ പകരുവാനുമായി എത്തുന്ന പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് നവംബർ 14ന് സിഡ്‌നിയിലെയും സമീപ പ്രദേശങ്ങളിലേയും ദേവാലയങ്ങളിൽ നിന്നുള്ള വൈദീകരും, വിശ്വാസികളും ചേർന്ന് ഔദ്യോഗിക വരവേല്പ് നൽകും.
രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന സ്വീകരണ ചടങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അന്ന് വൈകുന്നേരം സിഡ്‌നി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിൽ എത്തുന്ന ബാവ സന്ധ്യാ നമസ്‌കാരത്തിനു നേതൃത്വം നല്കും. പിറ്റേന്ന് ഞാഴറാഴ്ച കത്തീഡ്രൽ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും പുതുതായി പണികഴിപ്പിച്ച സൺഡേ സ്‌കൂൾ ബിൽഡിംഗിന്റെ കൂദാശ നിർവഹിക്കുന്നതുമാണ്. അന്ന് വൈകുന്നേരം എപ്പിങ് സെന്റ്‌റ് മേരിസ് ചർച്ചിൽ പരിശുദ്ധ ബാവ സന്ധ്യാ നമസ്‌കാരത്തിനു നേതൃത്വം നല്കും. തുടർന്നുള്ള ദിവസങ്ങളിൽ കാൻബറയും, ബ്രിസ്ബനും സന്ദർശിക്കുന്ന ബാവ അവിടുത്തെ ഓർത്തഡോക്‌സ് ദേവാലയങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കും
ബ്രിസ്ബനിൽ നിന്ന് മെൽബണിൽ എത്തുന്ന പരിശുദ്ധ ബാവ തിരുമേനി മെൽണിലെ ഡണ്ടനോങ്ങിൽ പുതുതായി പണികഴിപ്പിച്ച സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയുടെ കൂദാശയിൽ മുഖ്യകാർമ്മികത്വം വഹിക്കുന്നതാണ്. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ബാവ സംബന്ധിക്കുന്നതാണ്. നവംബർ 22 ഞായറാഴ്ച മെൽബൺ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിൽ പരിശുദ്ധ ബാവ തിരുമേനി വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്. നവംബർ 23 ന് ഓസ്‌ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി ബാവ കേരളത്തിലേക്ക് മടങ്ങും.
മലങ്കര ഓർത്തഡോക്‌സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പൊലീത്ത, പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി ഡോ മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്ത, കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത തുടങ്ങിയവരും പരിശുദ്ധ ബാവ തിരുമേനിയോടൊപ്പം ഉണ്ടാകും.