- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒർലാന്റോയിൽ നാളെ കാതോലിക്കാ ബാവായ്ക്ക് വമ്പിച്ച സ്വീകരണം
ഫ്‌ളോറിഡ: ഓർലാന്റോ സെന്റ് മേരീസ് ഓത്തഡോക്‌സ് ദേവാലയ കൂദാശയോടനുബന്ധിച്ച് നാളെ 12.30നു ഒർലാന്റൊയിലെത്തുന്ന മലങ്കരസഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് വിമാനത്താവളത്തിൽ വമ്പിച്ച സ്വീകരണം നൽകും. വൈകിട്ട് അഞ്ചു മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവായെയും, ഭദ്രാസനാദ്ധ്യക്ഷൻ അലക്സിയോസ
ഫ്‌ളോറിഡ: ഓർലാന്റോ സെന്റ് മേരീസ് ഓത്തഡോക്‌സ് ദേവാലയ കൂദാശയോടനുബന്ധിച്ച് നാളെ 12.30നു ഒർലാന്റൊയിലെത്തുന്ന മലങ്കരസഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് വിമാനത്താവളത്തിൽ വമ്പിച്ച സ്വീകരണം നൽകും. വൈകിട്ട് അഞ്ചു മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവായെയും, ഭദ്രാസനാദ്ധ്യക്ഷൻ അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്തായെയും ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കും. ആറിന് സന്ധ്യാ നമസ്‌കാരത്തോടെ കൂദാശയുടെ ഒന്നാം ഭാഗം പൂർത്തിയാക്കും.
വ്യാഴാഴ്ച രാവിലെ 7നു പ്രഭാതനമസ്‌കാരത്തെ തുടർന്ന് കൂദാശയുടെ രണ്ടാം ഭാഗവും, വി. കുർബ്ബാനയും നടക്കും. ദേവാലയത്തിന്റെ താക്കോൽ ഇടവക ട്രസ്റ്റി കുര്യൻ സഖറിയ മലങ്കരസഭയുടെ പരമാദ്ധ്യക്ഷ പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് സമപ്പിക്കും. തുടർന്ന് നടക്കുന്ന വിരുന്നിൽ അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്താ അധ്യക്ഷത വഹിക്കും. പൊതുസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. സഭാ സെക്രട്ടറി ഡോ.ജോർജ് ജോസഫ്, വൈദികർ, മലങ്കര സഭാ മാനേജിഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.
ഇതോടെ മലങ്കര ഓർത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രസനത്തില്‌പ്പെട്ട ഫ്‌ളോറിഡയിലെ ഒർലാന്റോ നഗര ഹൃദയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ മലങ്കര സഭക്ക് പുതിയൊരു ദേവാലയം സ്വന്തമാകും. നഗരപാശ്ചാത്തലത്തിന്റെ മനോഹാരിതയിൽ ഏകദേശം 78 സെന്റിലാണ് മനോഹരമായ ദേവാലയവും, ഓഡിറ്റോറിയവും സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക്: ഫാ.ജോൺസൺ പുഞ്ചക്കോണം (വികാരി)6783420246 , അലക്‌സ് അലക്‌സാണ്ടർ (കൂദാശാ കമ്മിറ്റി കൺവീനർ) 4172998136