- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാളപിതാവിനും ഗോമാതാവിനുമായി കേന്ദ്രസർക്കാർ പുതിയ സിദ്ധാന്തങ്ങൾ ചമയ്ക്കുന്നു; യൂറോപ്പിൽ ചുറ്റിതിരിയുമ്പോൾ നല്ല സ്വയമ്പൻ ബീഫ് തിന്നിട്ട് ഇവിടെ വന്ന് ഗോംസരക്ഷണം; കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് വി എസ്
തിരുവനന്തപുരം: കാളപിതാവിനും ഗോമാതാവിനുമായി ഡാർവിനെ വെല്ലുന്ന സിദ്ധാന്തങ്ങളാണ് കേന്ദ്രസർക്കാർ സൃഷ്ടിക്കുന്നതെന്ന് വി എസ് അച്യുതാനന്ദൻ. കന്നുകാലിവിൽപ്പന നിയന്ത്രണം ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയിൽ വി എസ് പറഞ്ഞത്..... ''പശുപരിപാലനത്തിന്റെ ബാലപാഠങ്ങൾ അറിയാത്തവരാണ് ഈ വിജ്ഞാപനം തയ്യാറാക്കിയത്. കാളപിതാവിനും ഗോമാതാവിനും വേണ്ടി പുതിയ സിദ്ധാന്തങ്ങൾ ചമയ്ക്കുകയാണ് ബിജെപി. അദാനിയേയോ അംബാനിയേയോ പോലുള്ള കുത്തകകൾ മാത്രം മാംസവ്യാപാരം നടത്തിയാൽ മതിയെന്ന ലക്ഷ്യത്തോടെയാണ് മോദി സർക്കാർ ഇത്തരമൊരു വിജ്ഞാപനം കൊണ്ടു വന്നത്. കാളകളെ വന്ധ്യംകരിച്ചാൽ അത് ഗോമാതാവിന് ബുദ്ധിമുട്ടാവും എന്നതിനാലാണ് ബിജെപി അതിനെ എതിർക്കുന്നത്. എന്നാൽ ധവളവിപ്ലവത്തിന്റെ ഭാഗമായാണ് നമ്മൾ കാളകളുടെ എണ്ണം വന്ധ്യംകരിച്ചു നിർത്തുന്നത്. നാം സാധാരണ കർഷകരുടെ പ്രശ്നങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ക്ഷീരകർഷകരുടേയും കശാപ്പ് തൊഴിൽ ചെയ്യുന്നവരുടേയും ആശങ്ക പരിഹരിക്കേണ്ടതുണ്ട്. സഹകരണപ്രസ്ഥാനങ്
തിരുവനന്തപുരം: കാളപിതാവിനും ഗോമാതാവിനുമായി ഡാർവിനെ വെല്ലുന്ന സിദ്ധാന്തങ്ങളാണ് കേന്ദ്രസർക്കാർ സൃഷ്ടിക്കുന്നതെന്ന് വി എസ് അച്യുതാനന്ദൻ. കന്നുകാലിവിൽപ്പന നിയന്ത്രണം ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭയിൽ വി എസ് പറഞ്ഞത്.....
''പശുപരിപാലനത്തിന്റെ ബാലപാഠങ്ങൾ അറിയാത്തവരാണ് ഈ വിജ്ഞാപനം തയ്യാറാക്കിയത്. കാളപിതാവിനും ഗോമാതാവിനും വേണ്ടി പുതിയ സിദ്ധാന്തങ്ങൾ ചമയ്ക്കുകയാണ് ബിജെപി. അദാനിയേയോ അംബാനിയേയോ പോലുള്ള കുത്തകകൾ മാത്രം മാംസവ്യാപാരം നടത്തിയാൽ മതിയെന്ന ലക്ഷ്യത്തോടെയാണ് മോദി സർക്കാർ ഇത്തരമൊരു വിജ്ഞാപനം കൊണ്ടു വന്നത്.
കാളകളെ വന്ധ്യംകരിച്ചാൽ അത് ഗോമാതാവിന് ബുദ്ധിമുട്ടാവും എന്നതിനാലാണ് ബിജെപി അതിനെ എതിർക്കുന്നത്. എന്നാൽ ധവളവിപ്ലവത്തിന്റെ ഭാഗമായാണ് നമ്മൾ കാളകളുടെ എണ്ണം വന്ധ്യംകരിച്ചു നിർത്തുന്നത്. നാം സാധാരണ കർഷകരുടെ പ്രശ്നങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ക്ഷീരകർഷകരുടേയും കശാപ്പ് തൊഴിൽ ചെയ്യുന്നവരുടേയും ആശങ്ക പരിഹരിക്കേണ്ടതുണ്ട്.
സഹകരണപ്രസ്ഥാനങ്ങളുടെ നാടാണ് കേരളം. കോഫി ഹൗസ് മാതൃകയിൽ കശാപ്പ് ശാലകളുടെ നടത്തിപ്പ് സഹകരണമാതൃകയിലാക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാണം. ബീഫിൽ നിന്ന് മൂല്യവർധിത വിഭവങ്ങളുണ്ടാക്കി കയറ്റുമതി ചെയ്ത് അധികവരുമാനം കണ്ടെത്തണം.
അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ പേരിൽ കരയുകയും അവരുടെ ശവപ്പെട്ടി കച്ചവടം ചെയ്യാൻ കമ്മീഷൻ വാങ്ങുകയും ചെയ്ത ബിജെപി വൻകിട കശാപ്പ് മുതലാളിമാരിൽ നിന്ന് ലാഭം പറ്റാനാണ് ഇപ്പോൾ ഗോമാതാവിനായി കണ്ണീർ പൊഴിക്കുന്നത്.
തെരുവ് നായകളുടെ വന്ധ്യംകരണവും കാളകളുടെ വന്ധ്യംകരണവും ഗോമാതാവിനോടുള്ള അതിക്രമമായാണ് ചില കള്ളസന്യാസിമാർ കണക്കാക്കുന്നത്. അത്തരം ചില സന്ന്യാസിമാർ വന്ധ്യംകരിക്കപ്പെട്ടത് ഈ അടുത്ത കാലത്താണല്ലോ. ഈ പോക്കുപോയാൽ ബിജെപിയുടെ കാര്യത്തിൽ അടുത്തു തന്നെ ഒരു തീരുമാനമാകും.
പ്രധാനമന്ത്രി ഇതുവല്ലതും അറിയുന്നുണ്ടോ എന്തോ വലപ്പോഴും ഇന്ത്യയിലെത്തുമ്പോൾ നമ്മുടെ ബിജെപി എംഎൽഎ കേരളത്തിന്റെ വികാരം അദ്ദേഹത്തോട് പറഞ്ഞു കൊടുക്കണം. യൂറോപ്പിൽ ചുറ്റിതിരിയുമ്പോൾ നല്ല സ്വയമ്പൻ ബീഫ് തിന്നിട്ട് ഇവിടെ വന്ന് ഗോംസരക്ഷണം.... ഗോംസരക്ഷണം.... എന്ന് പറയുകയാണ്. അത് കേട്ട് തുള്ളി ചാടാൻ കുറച്ച് ശിങ്കിടികളും.
ബിജെപി എന്ന ട്രോജൻ എന്ന കുതിരയുടെ ഉള്ളിൽ സംഘപരിവാറിന്റെ കുറുവടിക്കാരാണുള്ളത് എന്നതിനുള്ള തെളിവാണ് ഇന്നലെ എകെജി ഭവനിൽ കണ്ടത്. എന്തായാലും നാം ചർച്ച ചെയ്ത പ്രശ്നങ്ങൾ സഭയിലെ ബിജെപി അംഗം ബിജെപി നേതൃത്വത്തെ അറിയിക്കും എന്ന് പ്രതീക്ഷിക്കാം''