വാഷിങ്ടൺ: തിരക്കേറിയ പാതയിലേക്ക് പറന്നിറങ്ങി തീപിടിച്ച വിമാനത്തിൽ നിന്ന് യാത്രക്കാരും പൈലറ്റും അത്ഭുതകരമായി രക്ഷപ്പെട്ടു. വാഷിങ്ടണിലെ മക്ൾടിയോയിൽ മെയ് രണ്ടിനായിരുന്നു സംഭംവം. പ്രാദേശിക സമയം വൈകിട്ട് 5.30 ന് ട്രാഫിക് സിഗ്‌നൽ കാത്ത് നിന്നിരുന്ന വാഹനങ്ങൾക്കിടയിലേക്കാണ് ചെറു യാത്രാവിമാനം തകർന്ന് വീണത്.

സമീപത്തെ ചെറിയ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിന്റെ നിയന്ത്രപണം നഷ്ടപ്പെടുകയും അത് താഴേക്ക് പതിക്കുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് ഇടിച്ചിറക്കാനുള്ള പൈലറ്റിന്റെ ശ്രമത്തിനിടെ വിമാനം ഇലക്ട്രിക് ലൈനിൽ തട്ടുകയും പെട്ടെന്ന് തന്നെ തീപിടിക്കുകയുമായിരുന്നു.
സംഭവത്തിൽ നിരവധി വാഹനങ്ങൾ തകർന്നെങ്കിലും ആളപായമുണ്ടായില്ല. ഇലക്ട്രിക് ലൈനിൽ തട്ടിയതിന് പിന്നാലെ വിമാനത്തിന്റെ ഇന്ധനടാങ്കിൽ തീപിടിച്ചതാണ് അപകടത്തിന് കാരണം.

വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും യാത്രികനും അത്ഭുതകരമായി രക്ഷപ്പെട്ടു. മൂവർക്കും കാര്യമായ പരുക്കുകൾ പോലുമേറ്റിട്ടില്ല. ട്രാഫിക് ജംഗ്ഷനിലുണ്ടായിരുന്ന കാറുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. കനത്ത ചൂടിൽ വാഹനങ്ങളിലുണ്ടായിരുന്നവർക്ക് പൊള്ളലേൽക്കുകയും ചെയ്തു.