- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈസ്തവർ രാഷ്ട്രീയ സ്ഥിരനിക്ഷേപ ശൈലി മാറ്റി സമുദായപക്ഷ നിലപാട് തുടരും: സിബിസിഐ ലെയ്റ്റി കൗൺസിൽ
കോട്ടയം: ക്രൈസ്തവ സമൂഹം ചില മുന്നണികളുടെയും പാർട്ടികളുടെയും സ്ഥിരനിക്ഷേപമെന്ന രാഷ്ട്രീയ അടിമത്തം അവസാനിപ്പിച്ച് സമുദായപക്ഷ നിലപാട് വരും തെരഞ്ഞെടുപ്പുകളിലും തുടരുമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
കേരളത്തിലെ ക്രൈസ്തവരെ കാലങ്ങളായി സ്ഥിരനിക്ഷേപമായി കണ്ട് അവഗണിച്ച് ആക്ഷേപിച്ചവർക്കെതിരെയുള്ള മറുപടിയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ഭീകരതീവ്രവാദപ്രസ്ഥാനങ്ങളുമായി സന്ധി ചെയ്യുന്നവരെ പ്രബുദ്ധകേരളം തള്ളിക്കളയുമെന്ന മുന്നറിയിപ്പ് പാഠമാക്കി തിരുത്തലുകൾക്ക് രാഷ്ട്രീയ പാർട്ടികൾ തയ്യാറാകുന്നത് നല്ലതാണ്.
സ്ഥിരനിക്ഷേപത്തിൽനിന്നും മാറി സമുദായപക്ഷനിലപാടെടുക്കാൻ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ക്രൈസ്തവ സമൂഹത്തിനായി. ഈ നിലപാടിൽ അടിയുറച്ച് ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ വരും നാളുകളിൽ ചരിത്രത്തിന്റെ ഭാഗമാകുമെന്ന് വൈകിയ വേളയിലെങ്കിലും ക്രൈസ്തവർ തിരിച്ചറിയണം.
നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള സൂചനകളായി തദ്ദേശതെരഞ്ഞെടുപ്പുഫലങ്ങളെ കണ്ട് തെറ്റുകൾ തിരുത്തുവാനും നിലപാടുകൾ വ്യക്തമാക്കാനും രാഷ്ട്രീയ പാർട്ടികൾക്ക് അവസരം ലഭിച്ചിരിക്കുന്നത് ഫലപ്രദമായി വിനിയോഗിച്ചാൽ ഉചിതമായിരിക്കും. പാർട്ടികളും ഗ്രൂപ്പുകളും അടിച്ചേൽപ്പിക്കുന്ന സ്ഥാനാർത്ഥികളെ അംഗീകരിക്കുന്ന അടിമത്തത്തിന്റെ കാലം കഴിഞ്ഞു. രാഷ്ട്രീയത്തിനപ്പുറം കേരളസമൂഹത്തിൽ പുത്തൻ ജനകീയ മുന്നേറ്റങ്ങൾ രൂപപ്പെട്ടുവരുന്നത് ഭാവിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും.
ന്യൂനപക്ഷമെന്നാൽ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷസമുദായം മാത്രമല്ലെന്നും ന്യൂനപക്ഷ അവകാശങ്ങളിലും ക്ഷേമപദ്ധതികളിലും തുല്യനീതി ലഭിക്കുവാനും നേടിയെടുക്കുവാനും വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളിൽ കൂടുതൽ ഒരുമയും സ്വരുമയും ശക്തമാക്കണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.