- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡ്വ. ജോസ് വിതയത്തിൽ നഷ്ടപ്പെട്ടത് പകരക്കാരനില്ലാത്ത സഭയുടെ അല്മായ അമരക്കാരൻ: ഷെവലിയർ വി സി. സെബാസ്റ്റ്യൻ
അഡ്വ. ജോസ് വിതയത്തിലിന്റെ വേർപാടിലൂടെ നഷ്ടപ്പെട്ടത് പകരക്കാരനില്ലാത്ത സഭയുടെ അൽമായ അമരക്കാരനെയാണെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ പറഞ്ഞു.
സഭാപ്രവർത്തനങ്ങളിൽ മാത്രമല്ല, പൊതുസമൂഹത്തിന്റെ വിവിധ തലങ്ങളിലും പ്രകാശം പരത്തുവാൻ അദ്ദേഹത്തിനായി. പ്രതിസന്ധികളിൽ സഭയ്ക്ക് പ്രതിരോധം തീർത്ത് വിശ്വാസമൂല്യങ്ങളിൽ അടിയുറച്ചുനിന്ന് വിശ്വാസിസമൂഹത്തിന് പ്രതീക്ഷയും കരുത്തുമേകിയ അൽമായ നേതാവായിരുന്നു വിതയത്തിൽ. നിസ്വാർത്ഥ സേവനത്തിന്റെ മകുടോദാഹരണമാണ് സഭയ്ക്കും സമൂഹത്തിനും നഷ്ടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ വേർപാടിന്റെ വേദനയിൽ ഭാരത കത്തോലിക്കാസമൂഹമൊന്നാകെ പങ്കുചേരുന്നുവന്നും വി സി. സെബാസ്റ്റ്യൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
Next Story