- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്തോലിക്കാ അല്മായ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശക്തിപ്പെടുത്തും: സിബിസിഐ ലെയ്റ്റി കൗൺസിൽ
ന്യൂഡൽഹി: കത്തോലിക്കാസഭയുടെ അല്മായ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശക്തിപ്പെടുത്താനുള്ള കർമ്മപരിപാടികൾക്ക് രൂപം നൽകുമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാര് അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു. അല്മായ സമൂഹത്തെ സഭയുടെയും സമൂഹത്തിന്റെയും സർവ്വോപരി രാജ്യത്തിന്റെയും മുഖ്യധാരയിൽ ശക്തിപ്പെടുത്തുവാനും കർമ്മനിരതമാക്കുവാനും സിബിസിഐ ലെയ്റ്റി കൗൺസിൽ പ്രതിജ്ഞാബദ്ധമാണ്. ക്രൈസ്തവ വിശ്വാസങ്ങൾക്കും സഭാസംവിധാനങ്ങൾക്കുമെതിരെ വെല്ലുവിളികളും ആക്ഷേപ അവഹേളനങ്ങളും വിവിധ കോണുകളിൽ നിന്നുയരുമ്പോൾ സഭയെ സംരക്ഷിക്കേണ്ട കടമയും ഉത്തരവാദിത്വവും വിശ്വാസികളായ അല്മായ സമൂഹത്തിനുണ്ട്. ഭാരതകത്തോലിക്കാസഭയിലെ വിവിധ റീത്തുകളിലെയും ഇതര ക്രൈസ്തവ വിഭാഗങ്ങളിലെയും വിശ്വാസിസമൂഹം കൂടുതൽ ഐക്യത്തോടെ പ്രവർത്തിക്കുവാൻ മുന്നോട്ടുവരണം. കത്തോലിക്കാസഭയിലെ അല്മായ പങ്കാളിത്തം ഊർജ്ജസ്വലവും സജീവവുമാക്കുവാൻ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനങ്ങളും നിർദ്ദേശങ്ങളും അല്മായ സമൂഹം കൂടുതൽ പഠനവിഷയമാക്കുവാൻ ലെയ്റ്റി കൗൺസിൽ അവസരമൊരുക്കും. സഭയുടെ അടിസ്ഥാ
ന്യൂഡൽഹി: കത്തോലിക്കാസഭയുടെ അല്മായ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശക്തിപ്പെടുത്താനുള്ള കർമ്മപരിപാടികൾക്ക് രൂപം നൽകുമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാര് അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
അല്മായ സമൂഹത്തെ സഭയുടെയും സമൂഹത്തിന്റെയും സർവ്വോപരി രാജ്യത്തിന്റെയും മുഖ്യധാരയിൽ ശക്തിപ്പെടുത്തുവാനും കർമ്മനിരതമാക്കുവാനും സിബിസിഐ ലെയ്റ്റി കൗൺസിൽ പ്രതിജ്ഞാബദ്ധമാണ്. ക്രൈസ്തവ വിശ്വാസങ്ങൾക്കും സഭാസംവിധാനങ്ങൾക്കുമെതിരെ വെല്ലുവിളികളും ആക്ഷേപ അവഹേളനങ്ങളും വിവിധ കോണുകളിൽ നിന്നുയരുമ്പോൾ സഭയെ സംരക്ഷിക്കേണ്ട കടമയും ഉത്തരവാദിത്വവും വിശ്വാസികളായ അല്മായ സമൂഹത്തിനുണ്ട്. ഭാരതകത്തോലിക്കാസഭയിലെ വിവിധ റീത്തുകളിലെയും ഇതര ക്രൈസ്തവ വിഭാഗങ്ങളിലെയും വിശ്വാസിസമൂഹം കൂടുതൽ ഐക്യത്തോടെ പ്രവർത്തിക്കുവാൻ മുന്നോട്ടുവരണം. കത്തോലിക്കാസഭയിലെ അല്മായ പങ്കാളിത്തം ഊർജ്ജസ്വലവും സജീവവുമാക്കുവാൻ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനങ്ങളും നിർദ്ദേശങ്ങളും അല്മായ സമൂഹം കൂടുതൽ പഠനവിഷയമാക്കുവാൻ ലെയ്റ്റി കൗൺസിൽ അവസരമൊരുക്കും. സഭയുടെ അടിസ്ഥാന ഘടകമായ കുടുംബങ്ങൾ ചേർന്ന കുടുംബകൂട്ടായ്മകൾ അഥവാ സ്മോൾ ക്രിസ്ത്യൻ കമ്യൂണിറ്റി മുതൽ ദേശീയതലം വരെയുള്ള അല്മായ ശാക്തീകരണപരിപാടികൾക്ക് ലെയറ്റി കൗൺസിൽ നേതൃത്വം കൊടുക്കും. ഭാരത കത്തോലിക്കാ സഭയിലെ 174 രൂപതകളിലും ദേശീയതലത്തിലും പ്രവർത്തിക്കുന്ന വിവിധ അല്മായ സംഘടനകളുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുകയും നാഷണൽ കാത്തലിക് ലെയ്റ്റി ടീം രൂപീകരിക്കുകയും ചെയ്യും.
സിബിസിഐ ലെയ്റ്റി കൗൺസിൽ അംഗങ്ങളുടെയും ലാറ്റിൻ, സീറോ മലബാർ, സീറോ മലങ്കര റീത്തുകളിലെ അല്മായ കമ്മീഷൻ പ്രതിനിധികളുടെയും രാജ്യത്തെ 14 റീജിയണൽ കൗൺസിലുകളിലെ ലെയ്റ്റി കമ്മീഷൻ സെക്രട്ടറിമാരുടെയും സമ്മേളനം വിളിച്ചുചേർത്ത് ദേശീയതല അല്മായ പ്രവർത്തനപരിപാടികളുടെ രൂപരേഖ തയ്യാറാക്കുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.