കൊച്ചി: കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറിയായി നിയമിതനായ ഷെവലിയാർ് അഡ്വ.വി സി.സെബാസ്റ്റ്യനെ ആൾ ഇന്ത്യ കാത്തലിക് യൂണിയൻ ദേശീയ കമ്മിറ്റി അനുമോദിച്ചു. ഡൽഹി കത്തീദ്രൽ ഹാളിൽ നടന്ന ചടങ്ങിൽ കാത്തലിക് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറി എ.ചിന്നപ്പൻ മുഖ്യപ്രഭാഷണം നടത്തി. മുൻ ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളായ അഡ്വ.എബ്രാഹം പാറ്റിയാനി, എ.സി.മൈക്കിൾ, ഡൽഹി അതിരൂപത ഫെഡറേഷൻ ഓഫ് കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.സ്റ്റാനിസ്ലോസ്, സെക്രട്ടറി മാരിയോ നൊറോണ എന്നിവരുൾപ്പെടെ വിവിധ കത്തോലിക്കാ സംഘടനാ പ്രതിനിധികൾ സംസാരിച്ചു.

ഇന്ത്യയിലെ ക്രൈസ്തവസമൂഹം കൂടുതൽ ഐക്യത്തോടെ നീങ്ങേണ്ട സമയമാണിതെന്നും സഭയിലെ അല്മായ സമൂഹത്തിന്റെ ശാക്തീകരണത്തിൽ കാത്തലിക് യൂണിയൻ നടത്തുന്ന സേവനങ്ങൾ അഭിനന്ദനീയമാണെന്നും വി സി.സെബാസ്റ്റൻ മറുപടി സന്ദേശത്തിൽ സൂചിപ്പിച്ചു.