പ്രധാന മന്ത്രിയുടെ റേഡിയോ പ്രോഗ്രാമായ മന കീ ബാത് സിനിമയിൽ ഉപയോഗിക്കുന്നവർ സെൻസർ ബോർഡിന്റെ കത്തി ഉറപ്പ്.ദക്ഷിൺ ഛറ സംവിധാനം ചെയ്യുന്ന 'സമീർ' എന്ന സിനിമയിൽ നിന്നും മൻ കീ ബാത് എന്ന പദപ്രയോഗം വരുന്ന ഡയലോഗ് വെട്ടി മാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശം നല്കിയതായാണ് റിപ്പോർട്ട്. പ്രധാന മന്ത്രിയുടെ റേഡിയോ പ്രോഗ്രാമായ മന കീ ബാത് സിനിമയിൽ ഉപയോഗിക്കേണ്ട എന്നാണ് മുന്നറിയിപ്പ്.

ചിത്രത്തിന്റെ ഒരു പ്രധാന ഭാഗത്താണ് 'ഏക് മൻകീ ബാത് കഹും?' എന്ന ഡയലോഗ് ഉള്ളത്. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് സെൻസർ ബോർഡിനെ സമീപിച്ച സംവിധായകൻ ഛറയോട് സെൻസർ ബോർഡ് ചെയർമാൻ പഹ്ലജ് നിഹാലിനി പറഞ്ഞത് പ്രധാനമന്ത്രിയുടെ റേഡിയോ ഷോയാണ് ആ വരി തന്നെ കട്ട് ചെയ്തേക്കു എന്നാണ്.

കോപ്പി റൈറ്റ് ഉള്ള വാക്കാണോ മൻ കീ ബാത് എന്നും സിനിമ പ്രവർത്തകർ സംശയിക്കുന്നു. 2008-ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരയെക്കുറിച്ചുള്ള ചിത്രത്തിൽ നിന്ന് സ്ഫോടന രംഗങ്ങൾ വെട്ടിമാറ്റാനും പറഞ്ഞിട്ടുണ്ട്. ഇത് സിനിമയെ മുഴുവൻ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രവർത്തകർ.