പത്തനംതിട്ട: പോപ്പുലർ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം വേഗത്തിൽ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐക്ക് കേരള പൊലീസിന്റെ കത്ത്. സംസ്ഥാന പൊലീസ് മേധാവിയാണ് കത്തയച്ചത്.

പോപ്പുലർ തട്ടിപ്പ് കേസ് അന്വേഷണം സിബിഐക്ക് കൈമാറി ഹൈക്കോടതി ഉത്തരവിട്ടിട്ട് ഒരു മാസം കഴിഞ്ഞിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ സിബിഐ ഉടൻ കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന.

2,000 കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് നടന്ന സാഹചര്യത്തിൽ സിബിഐ അന്വേഷണം തന്നെ വേണമെന്ന് സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടിരുന്നു.