- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോട്ടോ ഡിഎൻഎ ഉപയോഗിക്കാൻ സോഷ്യൽ മീഡിയ കമ്പനികളോട് നിർദ്ദേശിച്ച് സിബിഐ; ചൈൽഡ് പോണോഗ്രാഫിക്കെതിരേ ഉപയോഗിക്കുന്ന ഫോട്ടോ ഡിഎൻഎ സാധാരണ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് ഉപയോഗിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം
ന്യൂഡൽഹി: ചൈൽഡ് പോണോഗ്രാഫി തടയുന്നതിന് വ്യാപകമായി ഉപയോഗിച്ചു വരുന്ന ഫോട്ടോ ഡിഎൻഎ എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കാൻ സോഷ്യൽ മീഡിയ കമ്പനികളോട് നിർദ്ദേശിച്ച് സിബിഐ. ഇന്റർനെറ്റിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയാനായി രൂപം കൊടുത്തിട്ടുള്ള മൈക്രോ സോഫ്റ്റിന്റെ പുതിയ സാങ്കേതിക വിദ്യയാണ് ഫോട്ടോ ഡിഎൻഎ. സാധാരണ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനായി ഫോട്ടോ ഡിഎൻഎ ഉപയോഗപ്പെടുത്തുന്നതിരേ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. യൂറോപ്പിൽ നിലവിൽ ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ സാങ്കേതിക വിദ്യയാണ് ഫോട്ടോ ഡിഎൻഎ. ബാലപീഡനത്തിന്റെ ചിത്രങ്ങളുടെയും വീഡിയോ ഓഡിയോ ക്ലിപ്പുകളുടെയും ഹാഷ് വാല്യു കണക്കാക്കി സമാന സ്വഭാവമുള്ള ദൃശ്യങ്ങളെ കണ്ടെത്താനാകുന്ന ഈ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നതിൽ നിന്ന് സോഷ്യൽ മീഡിയ കമ്പനികളെ വിലക്കുന്ന തരത്തിൽ യൂറോപ്യൻ യൂണിയനിൽ നിയമനിർമ്മാണം കൊണ്ടുവരാനിരിക്കുകയാണ്. ഭീകരാക്രമണ സന്ദേശങ്ങൾ തടയുന്നതിനും മറ്റും ട്വിറ്റർ, യൂട്യൂബ്, ഫോസ് ബുക്ക്, മൈക്രോ സോഫ്റ്റ് എന്നീ കമ
ന്യൂഡൽഹി: ചൈൽഡ് പോണോഗ്രാഫി തടയുന്നതിന് വ്യാപകമായി ഉപയോഗിച്ചു വരുന്ന ഫോട്ടോ ഡിഎൻഎ എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കാൻ സോഷ്യൽ മീഡിയ കമ്പനികളോട് നിർദ്ദേശിച്ച് സിബിഐ. ഇന്റർനെറ്റിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയാനായി രൂപം കൊടുത്തിട്ടുള്ള മൈക്രോ സോഫ്റ്റിന്റെ പുതിയ സാങ്കേതിക വിദ്യയാണ് ഫോട്ടോ ഡിഎൻഎ. സാധാരണ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനായി ഫോട്ടോ ഡിഎൻഎ ഉപയോഗപ്പെടുത്തുന്നതിരേ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
യൂറോപ്പിൽ നിലവിൽ ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ സാങ്കേതിക വിദ്യയാണ് ഫോട്ടോ ഡിഎൻഎ. ബാലപീഡനത്തിന്റെ ചിത്രങ്ങളുടെയും വീഡിയോ ഓഡിയോ ക്ലിപ്പുകളുടെയും ഹാഷ് വാല്യു കണക്കാക്കി സമാന സ്വഭാവമുള്ള ദൃശ്യങ്ങളെ കണ്ടെത്താനാകുന്ന ഈ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നതിൽ നിന്ന് സോഷ്യൽ മീഡിയ കമ്പനികളെ വിലക്കുന്ന തരത്തിൽ യൂറോപ്യൻ യൂണിയനിൽ നിയമനിർമ്മാണം കൊണ്ടുവരാനിരിക്കുകയാണ്. ഭീകരാക്രമണ സന്ദേശങ്ങൾ തടയുന്നതിനും മറ്റും ട്വിറ്റർ, യൂട്യൂബ്, ഫോസ് ബുക്ക്, മൈക്രോ സോഫ്റ്റ് എന്നീ കമ്പനികൾ ഈ സോഫ്റ്റ് വെയർ ഉപയോഗിക്കാറില്ല.
അന്വേഷണത്തിന്റെ ഭാഗമായാണ് ഫോട്ടോ ഡിഎൻഎ ഉപയോഗിക്കാൻ സോഷ്യൽ മീഡിയ കമ്പനികളോട് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് ഇതു നടപ്പാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. സോഷ്യൽ മീഡിയ കമ്പനികളുടെ സെർവറിൽ എത്തുന്ന എല്ലാ ഫോട്ടോകളും ഇത്തരത്തിൽ സ്‌കാൻ ചെയ്യപ്പെടും. അതേസമയം ബാലപീഡനത്തിന്റെ ദൃശ്യങ്ങൾ മാത്രം തിരിച്ചറിയാനായി രൂപം നൽകിയിരിക്കുന്ന ഫോട്ടോ ഡിഎൻഎ മറ്റു കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു.
സ്വതന്ത്രമായി ഇന്റർനെറ്റ് ഉപയോഗിക്കാമെന്നുള്ള ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് ഇതെന്നാണ് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ അപാർ ഗുപ്ത വ്യക്തമാക്കുന്നു. ചിത്രങ്ങളുടെയും വീഡിയോ ഓഡിയോ ക്ലിപ്പുകളുടെയും ഹാഷ് വാല്യു കണക്കാക്കി സമാന സ്വഭാവമുള്ള ദൃശ്യങ്ങളെ കണ്ടെത്താനാകുന്ന വിദ്യയാണ് ഫോട്ടോഡിഎൻഎ. ഇത്തരത്തിൽ ലഭിക്കുന്ന ഡേറ്റകൾ സൂക്ഷിക്കുന്നതും അമേരിക്കയുടെ നാഷണൽ സെന്റർ ഫോർ മിസ്സിങ്ങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ എന്ന സ്വതന്ത്ര ഏജൻസിയാണ്.