- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈഫ് മിഷൻ ക്രമക്കേടിൽ സർക്കാറിൻ വൻ തിരിച്ചടി; സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സർക്കാറും യുണിടാക്കും നൽകിയ ഹർജി തള്ളിക്കൊണ്ട് അതിനിർണായക ഉത്തരവ്; നാലര കോടിയുടെ അഴിമതി വ്യക്തമായ കേസ് പിണറായി സർക്കാറിന് കടുത്ത വെല്ലുവിളി; സർക്കാറിന്റെ അഭിമാന പദ്ധതിയെ പൂട്ടാൻ കേന്ദ്രത്തിന് സുവർണ്ണാവസരം
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ്. ഹൈക്കോടതിയാണ് ലൈഫ് മിഷൻ ക്രമക്കേടിലെ അന്വേഷണം സിബിഐക്ക് വിടാൻ ഉത്തരവിട്ടത്. സർക്കാറിന്റെയും യുണാടാക്കിന്റെയും വാദങ്ങൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പദ്ധതി ഇടപാടിൽ ലൈഫ്മിഷൻ സിഇഒയ്ക്കെതിരെ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു സിബിഐ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ജഡ്ജി പി. സോമരാജന്റെ ഉത്തരവ്. ഇടപാടിലെ ധാരണാപത്രം 'അണ്ടർ ബെല്ലി' ഓപ്പറേഷനാണ്, ധാരണാപത്രം മറയാക്കുകയായിരുന്നു, ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടത് തുടങ്ങിയ സിബിഐ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സർക്കാരിന്റെ ഹർജി തള്ളിയിരിക്കുന്നത്.
കേസിലെ സിബിഐ അന്വേഷണം പ്രത്യക്ഷത്തിൽ തന്നെ പിണറായി സർക്കാറിന് തിരിച്ചടിയാകുന്നതാണ്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിൽ സിബിഐ അന്വേഷണം തുടരാൻ അനുവദിച്ച് ഹൈക്കോടതി. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി തള്ളി.
അനിൽ അക്കര എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം തുടങ്ങിയവ പ്രകാരമാണു സിബിഐ കേസെടുത്തത്. എന്നാൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ലൈഫ് മിഷൻ സിഇഒ യു.വി. ജോസിനെതിരെയുള്ള തുടർനടപടികൾ ഹൈക്കോടതി ഒക്ടോബറിൽ രണ്ടുമാസത്തേക്കു സ്റ്റേ ചെയ്തിരുന്നു.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സർക്കാരിന്റെ വാദം. ലൈഫ് മിഷൻ നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും വിദേശസംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നും പറയുന്നു. കോഴ ആരോപണം വിജിലൻസ് അന്വേഷിക്കുന്നുണ്ടെന്നും വിശദീകരിച്ചു. കമ്പനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
സർക്കാർ ഭൂമിയിൽ കെട്ടിടം നിർമ്മിച്ച് കൈമാറാനാണ് കരാർ. ഇങ്ങനെ നിർമ്മിച്ചു നൽകുന്ന കെട്ടിടങ്ങൾ സർക്കാർ ഗുണഭോക്താക്കൾക്ക് നൽകും. ഭൂമി കൈമാറ്റത്തിന് രേഖയുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനാണ് സർക്കാർ മറുപടി നൽകിയത്. കരാർ പ്രകാരം സേവനത്തിനുള്ള തുകയാണു കൈപ്പറ്റിയതെന്നാണു യൂണിടാക്കിന്റെ വാദം. എന്നാൽ ഈ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളുകയാണ് ഉണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ