- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതേ പൊലീസുകാരാ താങ്കൾ ഒരു മരയൂള തന്നെയാണ്; ധൈര്യമുണ്ടോ എന്റെ പേരിൽ ഒരു കേസ് എടുക്കാൻ? ശ്രീജിത്തിന്റെ സമര വിജയത്തിന്റെ ക്രെഡിറ്റ് സോഷ്യൽ മീഡിയയിലെ ആവേശ കുമാരന്മാർക്ക് മാത്രം; വ്യവസ്ഥാപിത സ്ഥാപനങ്ങൾക്ക് നേരെ ഉയർന്ന ഈ നടുവിരൽ വെട്ടിക്കളയാതിരിക്കാൻ നമുക്ക് ഒരുമിക്കാം
തിരുവനന്തപുരം: ശ്രീജിത്തിന്റെ സഹന സമരം ഒടുവിൽ വിജയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രതിനിധിയായ എം വി ജയരാജൻ സമരപ്പന്തലിൽ എത്തി കൈമാറിയ സിബിഐ അന്വേഷണ ഉത്തരവും കോടതിയിൽ നൽകിയ പെറ്റീഷനും ഈ സമരത്തിന് വിജയകരമായ സമാപനം തന്നെയാണ് സൂചിപ്പിക്കുന്നത്. ഇനി വേണ്ടത് ചില കടലാസു ജോലികൾ മാത്രം. സെക്രട്ടറിയേറ്റിന്റെ മുൻപിൽ ഇരുന്നു 771 ദിവസം നഷ്ടപ്പെടുത്തിയ ഒരു മനുഷ്യന്റെ കേസാണ് ഇതെന്നു കരുതി വേണ്ടത്ര ഉത്തരവാദിത്തം സർക്കാരുകൾ കാട്ടിയാൽ നാളെ തന്നെ ശ്രീജിത്തിന് സമരം അവസാനിപ്പിക്കാം. ഈ സമരത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ നിരവധി പേർ രംഗത്തു വരുന്നുണ്ട്. ഞങ്ങളാണ് ആദ്യം വാർത്ത കൊടുത്തത് എന്നു പറയുന്ന അനേകം മാധ്യമങ്ങളെ കണ്ടു. ഞങ്ങളും വാർത്ത കൊടുത്തിരുന്നു എന്നല്ലാതെ ഞങ്ങൾ മാത്രമാണ് കൊടുത്തത് എന്ന അവകാശവാദം മറുനാടനില്ല. സമരപ്പന്തലിൽ നിന്നും ഒരാൾ പറഞ്ഞത് ഞങ്ങളുടെ സമരത്തിന്റെ വിജയമാണ് എന്നാണ്. ആരൊക്കെയാണ് ഈ ഞങ്ങൾ എന്നു വ്യക്തമല്ല. ഇതങ്ങനെ ആർക്കും അവകാശപ്പെട്ട വിജയം അല്ല. രണ്ടു വർഷത്തിലധികം മഴയും വെയിലും കൊണ്ടു
തിരുവനന്തപുരം: ശ്രീജിത്തിന്റെ സഹന സമരം ഒടുവിൽ വിജയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രതിനിധിയായ എം വി ജയരാജൻ സമരപ്പന്തലിൽ എത്തി കൈമാറിയ സിബിഐ അന്വേഷണ ഉത്തരവും കോടതിയിൽ നൽകിയ പെറ്റീഷനും ഈ സമരത്തിന് വിജയകരമായ സമാപനം തന്നെയാണ് സൂചിപ്പിക്കുന്നത്. ഇനി വേണ്ടത് ചില കടലാസു ജോലികൾ മാത്രം. സെക്രട്ടറിയേറ്റിന്റെ മുൻപിൽ ഇരുന്നു 771 ദിവസം നഷ്ടപ്പെടുത്തിയ ഒരു മനുഷ്യന്റെ കേസാണ് ഇതെന്നു കരുതി വേണ്ടത്ര ഉത്തരവാദിത്തം സർക്കാരുകൾ കാട്ടിയാൽ നാളെ തന്നെ ശ്രീജിത്തിന് സമരം അവസാനിപ്പിക്കാം.
ഈ സമരത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ നിരവധി പേർ രംഗത്തു വരുന്നുണ്ട്. ഞങ്ങളാണ് ആദ്യം വാർത്ത കൊടുത്തത് എന്നു പറയുന്ന അനേകം മാധ്യമങ്ങളെ കണ്ടു. ഞങ്ങളും വാർത്ത കൊടുത്തിരുന്നു എന്നല്ലാതെ ഞങ്ങൾ മാത്രമാണ് കൊടുത്തത് എന്ന അവകാശവാദം മറുനാടനില്ല. സമരപ്പന്തലിൽ നിന്നും ഒരാൾ പറഞ്ഞത് ഞങ്ങളുടെ സമരത്തിന്റെ വിജയമാണ് എന്നാണ്. ആരൊക്കെയാണ് ഈ ഞങ്ങൾ എന്നു വ്യക്തമല്ല. ഇതങ്ങനെ ആർക്കും അവകാശപ്പെട്ട വിജയം അല്ല. രണ്ടു വർഷത്തിലധികം മഴയും വെയിലും കൊണ്ടു സെക്രട്ടറിയേറ്റ് നടയിൽ പട്ടിണി കിടക്കാൻ ശ്രീജിത്ത് കാട്ടിയ തന്റേടത്തിന്റെ മാത്രം വിജയമാണ്.
അതിനപ്പുറം എന്തെങ്കിലും അവകാശപ്പെടാൻ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഒറ്റപ്പെട്ട ഈ ശബ്ദം ഒരു വലിയ സമരമാക്കി മാറ്റിയ സോഷ്യൽ മീഡിയ ഉപഭോക്താവിനുള്ളതാണ്. ലോകം എമ്പാടുമുള്ള ലക്ഷക്കണക്കിന് മലയാളികൾ ആണ് ശ്രീജിത്ത് എന്ന യുവാവിന്റെ ഒറ്റയാൻ പോരാട്ടത്തിന്റെ പ്രചാരകനായി മാറിയത്. വൈറൽ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം ആദ്യമായി മലയാളികൾ മനസ്സിലാക്കിയത് ഇങ്ങനെയാണ്.