- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിരോധ ഇടപാടിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെ ആരോപണം വിരൽ ചൂണ്ടുന്നത് ആന്റണിയുടെ മകനിലേക്ക്; ഉമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്യാൻ പൊലീസുകാർക്കും മടി; സോളാറിലെ നേരറിയാൻ സിബിഐ വരട്ടേയെന്ന നിലപാടിൽ മുഖ്യമന്ത്രി പിണറായി; സോളാറിലെ സരിതാ ബോംബ് കേന്ദ്ര ഏജൻസിക്ക് കൈമാറാൻ ആലോചന സജീവം; പന്ത് മോദിയുടെ കോർട്ടിലേക്കിട്ട് പുതിയ കരുനീക്കത്തിന് ഇടത് സർക്കാർ
തിരുവനന്തപുരം: മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻകേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖനേതാക്കൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരായ സോളാർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം സിബിഐക്കു വിടാൻ സർക്കാർ നീക്കം. ഡി.ജി.പി: രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള നിയുക്തസംഘത്തിന്റെ അന്വേഷണപരിധിക്കും അപ്പുറമുള്ള കാര്യങ്ങൾ കേസിലെ പ്രതി സരിതാ എസ്. നായർ വെളിപ്പെടുത്തിയ സാഹചര്യത്തിലാണു സിബിഐയുടെ സഹായം തേടാൻ സർക്കാർ ആലോചിക്കുന്നതെന്ന് മംഗളം റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രിക്കും അന്വേഷണസംഘത്തിനും സരിത നേരത്തേ നൽകിയ പരാതികൾ ക്രൈംബ്രാഞ്ചിന്റെ പരിഗണനയിലാണ്. പ്രതിരോധ ഇടപാടിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് മുൻകേന്ദ്രമന്ത്രിയുടെ മകൻ ശാരീരികമായി ചൂഷണം ചെയ്തെന്ന് ഈ പരാതിയിൽ സരിത ആരോപിച്ചിരുന്നു. കോൺഗ്രസിന്റെ മുന്മുഖ്യമന്ത്രിയും മുൻകേന്ദ്രമന്ത്രിമാരും ഉൾപ്പെടെ പ്രതിക്കൂട്ടിലായതോടെ സോളാർ കേസ് ദേശീയശ്രദ്ധയാകർഷിച്ചു. സമുന്നതനേതാവിന്റെ മകനും വിവാദത്തിൽ അകപ്പെട്ടതോടെ കേസ് കോൺഗ്രസിനെതിരായ രാഷ്ട്രീയായുധമാക്കാൻ
തിരുവനന്തപുരം: മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻകേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖനേതാക്കൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരായ സോളാർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം സിബിഐക്കു വിടാൻ സർക്കാർ നീക്കം. ഡി.ജി.പി: രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള നിയുക്തസംഘത്തിന്റെ അന്വേഷണപരിധിക്കും അപ്പുറമുള്ള കാര്യങ്ങൾ കേസിലെ പ്രതി സരിതാ എസ്. നായർ വെളിപ്പെടുത്തിയ സാഹചര്യത്തിലാണു സിബിഐയുടെ സഹായം തേടാൻ സർക്കാർ ആലോചിക്കുന്നതെന്ന് മംഗളം റിപ്പോർട്ട് ചെയ്തു.
മുഖ്യമന്ത്രിക്കും അന്വേഷണസംഘത്തിനും സരിത നേരത്തേ നൽകിയ പരാതികൾ ക്രൈംബ്രാഞ്ചിന്റെ പരിഗണനയിലാണ്. പ്രതിരോധ ഇടപാടിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് മുൻകേന്ദ്രമന്ത്രിയുടെ മകൻ ശാരീരികമായി ചൂഷണം ചെയ്തെന്ന് ഈ പരാതിയിൽ സരിത ആരോപിച്ചിരുന്നു. കോൺഗ്രസിന്റെ മുന്മുഖ്യമന്ത്രിയും മുൻകേന്ദ്രമന്ത്രിമാരും ഉൾപ്പെടെ പ്രതിക്കൂട്ടിലായതോടെ സോളാർ കേസ് ദേശീയശ്രദ്ധയാകർഷിച്ചു. സമുന്നതനേതാവിന്റെ മകനും വിവാദത്തിൽ അകപ്പെട്ടതോടെ കേസ് കോൺഗ്രസിനെതിരായ രാഷ്ട്രീയായുധമാക്കാൻ കിട്ടുന്ന ഏതവസരവും എൻ.ഡി.എ. സർക്കാർ ഉപയോഗിക്കുമെന്നുറപ്പ്. അതുകൊണ്ടുതന്നെ സോളാർ കേസ് സിബിഐ. ഏറ്റെടുക്കാൻ സാധ്യത ഏറെയാണ്. എകെ ആന്റണിയുടെ മകനെതിരെയാണ് ആരോപണങ്ങൾ.
ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിനു മുതിർന്നതോടെയാണു പുതിയ പരാതിയുമായി സരിത മുഖ്യമന്ത്രിയെ സമീപിച്ചത്. തന്റെ പരാതിയിൽ കൃത്യമായ അന്വേഷണം നടത്താൻ പ്രത്യേകസംഘത്തിലെ ഒരു ഡിവൈ.എസ്‌പി. തയാറായില്ലെന്നാരോപിച്ച് സോളാർ കേസിലെ വാദി മല്ലേലിൽ ശ്രീധരൻനായരും മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, പളിനിമാണിക്യം, മുൻകേന്ദ്രമന്ത്രിയുടെ മകൻ തുടങ്ങിയവർക്കെതിരേ സരിത ആരോപിച്ച െലെംഗികാരോപണപരാതിയിൽ കേസെടുക്കാൻ ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ ശിപാർശ ചെയ്തിരുന്നു. പരാതിക്ക് ആസ്പദമായ സംഭവങ്ങൾ കേരളത്തിനു പുറത്തും നടന്നിട്ടുള്ളതിനാൽ ദേശീയ പ്രാധാന്യമുണ്ട്. പ്രതിസ്ഥാനത്തു പ്രതിപക്ഷനേതാക്കളായതിനാൽ ഭരണതലത്തിലുള്ള ഇടപെടൽ സംബന്ധിച്ച് ഉയർന്നേക്കാവുന്ന ആരോപണം ഒഴിവാക്കാനും അന്വേഷണം സിബിഐക്കു വിടുന്നതാണ് ഉചിതമെന്നു സർക്കാർ കരുതുന്നു.
ഇക്കാര്യം സി.പി.എം. സെക്രട്ടേറിയറ്റും ചർച്ചചെയ്യുമെന്നാണു പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. പ്രത്യേകസംഘത്തെ പഴിചാരി അന്വേഷണം വഴിതിരിച്ചുവിടാൻ പ്രതിപക്ഷനീക്കമുള്ളതായി രഹസ്യാന്വേഷണ റിപ്പോർട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ നീക്കമെന്നാണ് മംഗളത്തിൽ ചീഫ് റിപ്പോർട്ടർ എസ് നാരായണൻ റിപ്പോർട്ട് ചെയ്യുന്നത്. സോളാർ കേസിൽ ബലാത്സംഗം, െകെക്കൂലി ഉൾപ്പെടെയുള്ള ഗൗരവതരമായ വെളിപ്പെടുത്തലുകളെക്കുറിച്ചു ജുഡീഷ്യൽ കമ്മിഷൻ അന്വേഷണം നിർദേശിച്ചിരുന്നു. കമ്മിഷന്റെ പരിഗണനാവിഷയങ്ങൾ വിവാദമായ സാഹചര്യത്തിൽ സുപ്രീം കോടതി മുൻ ജഡ്ജി അരിജിത്ത് പസായത്തിന്റെ നിയമോപദേശം തേടാനാണു സർക്കാരിന്റെ തീരുമാനം. അതു ലഭിച്ചാലുടൻ സിബിഐക്ക് അന്വേഷണം കൈമാറാനാണു നീക്കം. സിബിഐയ്ക്ക് വിടാൻ വേണ്ടിയാണ് നിയമോപദേശം തേടലെന്നാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയനു സരിത നൽകിയ പുതിയ പരാതി സംബന്ധിച്ച നിയമോപദേശം കൂടുതൽ വ്യക്തതയാവശ്യപ്പെട്ട് ഡി.ജി.പി: ലോക്നാഥ് ബെഹ്റ മടക്കിയയച്ചു. സരിതയുടെ കത്തിലെ ഓരോ പരാതിയിലും കേസെടുക്കണമെന്നാണു പൊലീസ് ആസ്ഥാനത്തെ നിയമോപദേശകയുടെ ശിപാർശ. സരിതയുടെ പരാതിൽ പുതിയ വെളിപ്പെടുത്തലുകളുണ്ടെങ്കിൽ വേറേ കേസെടുക്കണമെന്നും നിയമോപദേശത്തിൽ പറയുന്നു. എങ്ങും തൊടാത്ത നിയമോപദേശമായതിനാലാണു ഡി.ജി.പി. കൂടുതൽ വ്യക്തത തേടിയതെന്നാണു സൂചന. മുൻ യു.ഡി.എഫ്. സർക്കാരിന്റെ കാലത്തു താൻ നൽകിയ പരാതികൾ അട്ടിമറിക്കപ്പെട്ടെന്നും അന്നത്തെ പ്രത്യേകസംഘത്തിന്റെ അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നും ആരോപിച്ചു കഴിഞ്ഞ വ്യാഴാഴ്ചയാണു സരിത മുഖ്യമന്ത്രിക്കു പരാതി നൽകിയത്.
മുഖ്യമന്ത്രി അന്നുതന്നെ പരാതി സംസ്ഥാന പൊലീസ് മേധാവിക്കു െകെമാറി. ഈ പരാതിയിൽ എടുക്കേണ്ട നടപടി സംബന്ധിച്ചാണു പൊലീസ് മേധാവി നിയമോപദേശം തേടിയത്. സരിതയുടെ പരാതിയിൽ കേസെടുക്കണമെന്നാണു ഡി.ജി.പിയുടെ നിലപാട്. കേസിൽ മുൻസർക്കാരിന്റെ കാലത്ത് നടന്ന അന്വേഷണത്തിൽ വീഴ്ച വന്നിട്ടുണ്ടെന്നുകാട്ടി സരിത മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരുന്നു. പരാതി അന്നുതന്നെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. നടപടി ശുപാർശ ചെയ്യുന്നതിനാണ് ബെഹ്റ പരാതി പൊലീസിന്റെ നിയോപദേശകയ്ക്ക് കൈമാറിയത്. എന്നാൽ, അന്വേഷണം വേണമെന്നോ വേണ്ടയോ എന്ന് നിയമോപദേശത്തിൽ വ്യക്തമായി പറഞ്ഞിട്ടില്ലെന്നാണ് സൂചന.
പൊലീസ് മേധാവി ആവശ്യപ്പെട്ട വിഷയങ്ങളിൽ കൃത്യമായ മറുപടിയില്ല. പ്രമുഖ രാഷ്ട്രീയനേതാക്കൾക്കും സോളാർ അന്വേഷണസംഘത്തിൽപ്പെട്ട ഉന്നതർക്കുമെതിരേയാണ് സരിതയുടെ പരാതി. അതുകൊണ്ടുതന്നെ തികഞ്ഞ ജാഗ്രതയോടെ തുടർനടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. സരിതയുടെ പരാതികളിലെ ആരോപണങ്ങൾക്ക് സമാനസ്വഭാവമുള്ളതിനാൽ വീണ്ടും കേസെടുക്കുമ്പോൾ നിയമപരമായി തിരിച്ചടിയുണ്ടാകുമോ എന്ന സംശയം പൊലീസിനുണ്ട്. ഇക്കാര്യത്തിലും പൊലീസ് മേധാവി നിയമോപദേശം തേടിയിരുന്നു. സരിതയുടെ മൊഴി രേഖപ്പെടുത്തി മറ്റൊരു കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്യുന്നതിലെ സാധ്യതയാണ് പൊലീസ് തേടിയത്.
അതിനിടെ അന്വേഷണോദ്യോഗസ്ഥന്റെ പേരിൽ നടപടിവേണമെന്ന് മല്ലേലിൽ ശ്രീധരൻ നായർ മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ പരാതിയിൽ പറയുന്നു. സരിതാ നായർക്കൊപ്പം 2012 ജൂലായ് ഒമ്പതിനു താൻ അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ കാര്യം പരിശോധിക്കാൻ തുടക്കത്തിൽ അന്വേഷണസംഘം തയ്യാറായില്ലെന്നാണ് ആരോപണം. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ സരിതയ്ക്കൊപ്പം കണ്ട കാര്യം തെളിവുകൾ സഹിതം അന്നത്തെ ചെങ്ങന്നൂർ ഡിവൈ.എസ്‌പി.യോട് പറഞ്ഞിരുന്നു. അന്വേഷണത്തിൽ ആ വിവരം ഉൾപ്പെടുത്തിയില്ല. ഈ അന്വേഷണോേദ്യാഗസ്ഥന്റെ പേരിൽ നടപടിയെടുക്കണമെന്നും ശ്രീധരൻ നായർ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് ആറുമാസം മുമ്പാണ് ശ്രീധരൻ നായർ പരാതി നൽകിയത്. നിരവധി വസ്തുതകൾ അന്വേഷണസംഘം ബോധപൂർവം അവഗണിച്ചതായും പരാതിയിൽ പറയുന്നു.