- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളുടെ ദൃശ്യങ്ങൾ ഓൺലൈനിൽ വിൽപന; ഇടപാടുകാരെ കണ്ടെത്തുന്നത് ഇസ്റ്റഗ്രാമിലെ പരസ്യത്തിലൂടെ; എൻജിനീയറടക്കം രണ്ട് പേർ അറസ്റ്റിൽ
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങൾ ഓൺലൈനിലൂടെ വിൽപന നടത്തിയ കേസിൽ സിബിഐ രണ്ടു പേരെ അറസ്റ്റ് ചെയ്തു. എൻജിനീയറായ നീരജ് കുമാർ യാദവ്, കുൽജീത് സിങ് മക്കാൻ എന്നിവരെയാണ് സിബിഐയുടെ പ്രത്യേക വിഭാഗം അറസ്റ്റ് ചെയ്തത്.
ഇവരെ കോടതി ജനുവരി 22 വരെ റിമാൻഡ് ചെയ്തു. വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകൾ വഴിയാണ് ഇവർ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരം ഉള്ളടക്കമുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്തെന്നാണ് ഇവർക്കെതിരെയുള്ള കേസ്.
കുട്ടികളുടെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്തതായി സിബിഐ കണ്ടെത്തിയിരുന്നു. പേടിഎം, ഗൂഗിൾ പേ തുടങ്ങിയവയിലൂടെയായിരുന്നു പണമിടപാട് നടത്തിയിരുന്നത്. വിൽപന നടത്താനുള്ള ഉള്ളടക്കങ്ങൾ ഇവർ ഇസ്റ്റഗ്രാമിലൂടെ പരസ്യംചെയ്യുകയും ചെയ്തിരുന്നു.
Next Story