- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
റോജിക്ക് നീതിയാണ് വേണ്ടതെങ്കിൽ സിബിഐ തന്നെ വേണം
റോജിയുടെ മരണത്തിന്റെ സത്യാവസ്ഥ ലോകം അറിയണമെന്നുണ്ടെങ്കിൽ സർക്കാർ കേസ് അന്വേഷണം സിബിഐക്കുതന്നെ വിടണം. ആറുമാസത്തിന് മുമ്പ് കിംസിന്റെ ഹോസ്റ്റലിൽ ആലപ്പുഴക്കാരിയായ മറ്റൊരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതായും വാർത്തയുണ്ടായിരുന്നു. ആ കുട്ടിയുടെ മരണവും ദുരൂഹമായിരുന്നെങ്കിലും അതിനെ സംബന്ധിച്ച് യാതൊരു വിധ അന്വേഷണമോ നടപടിയോ ഇതേവരെ ഉണ
റോജിയുടെ മരണത്തിന്റെ സത്യാവസ്ഥ ലോകം അറിയണമെന്നുണ്ടെങ്കിൽ സർക്കാർ കേസ് അന്വേഷണം സിബിഐക്കുതന്നെ വിടണം. ആറുമാസത്തിന് മുമ്പ് കിംസിന്റെ ഹോസ്റ്റലിൽ ആലപ്പുഴക്കാരിയായ മറ്റൊരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതായും വാർത്തയുണ്ടായിരുന്നു. ആ കുട്ടിയുടെ മരണവും ദുരൂഹമായിരുന്നെങ്കിലും അതിനെ സംബന്ധിച്ച് യാതൊരു വിധ അന്വേഷണമോ നടപടിയോ ഇതേവരെ ഉണ്ടായില്ല. നിയമത്തെ തങ്ങളുടെ ഇഷ്ടത്തിനൊത്ത് വിലക്കെടുക്കുന്നവുരം ഉന്നത സ്വാധീനവും കയ്യൂക്കും സമ്പത്തുമുള്ള കിംസിനെതിരെ നിയമ നടപടി സ്വീകരിക്കാൻ അധികാരികൾ ഭയപ്പെടുന്നെന്നാണ് ബന്ധപ്പെട്ടവരുടെ ആക്ഷേപം.
ഈ സ്ഥാപനത്തിന്റെയും അതിലെ പ്രമുഖന്റെയും മുൻകാല പ്രവൃത്തികൾ വിലയിരുത്താൻ പ്രസ്തുത സ്ഥാപനത്തിലെ വിദ്യാർത്ഥിനികളുടെ മരണത്തിനു പിന്നിൽ പീഡനങ്ങളുടെ ദുരൂഹതയുള്ളതായി സംശയിക്കെണ്ടിയിരിക്കുന്നു. ഈ സങ്കീർണ്ണമായ അവസ്ഥയിൽ കൃത്യമായ ഒരു അന്വേഷണം അനുവാര്യമാണ്.
തലസ്ഥാനത്തെ എയർ കമാൻഡിന്റെ ഔദ്യോഗിക ആസ്ഥാനത്തിലേക്ക് പോകുന്ന സർക്കാർ പാതയുടെ കുറുകെ നിയമവിരുദ്ധമായി നിർമ്മിച്ചിരിക്കുന്ന എയർ കൻഡിഷൻ പാലം സിടിപി വിജിലൻസ് ഈപ്പൻ വർഗ്ഗീസ് അടിയന്തിരമായി പൊളിച്ചു മാറ്റാൻ ഉത്തരവ് നൽകിയിട്ടും നിയമനടപടി ഉണ്ടാവാത്ത സ്ഥിതിക്ക് റോജിയുടെ വിഷയത്തിലും നീതിക്കുള്ള പ്രതീക്ഷ പരിമിതമാവാനാണ് സാധ്യത. റോജിയുടെ നീതിക്കായുള്ള പ്രതിഷേധം ഓൺലൈനിലും മറ്റും തുടരുക തന്നെ ചെയ്യും.
സിബിഐ അന്വേഷണം ആവശ്യപ്പെടാനുള്ള കാരണം
- കിംസിൽ പഠിക്കുന്നതും ജോലി ചെയ്യുന്നതുമായ ജീവനക്കാർ ഇത്തരത്തിൽ ജീവനൊടുക്കുന്നത് ആദ്യമല്ലെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും.
- പ്രവേശനം നിരോധിച്ച പത്താമത്തെ നിലയിലേക്ക് റോജി എത്തിച്ചേർന്നതെങ്ങനെ?
- അപകടം നടന്ന് ആറ് മണിക്കൂറിലധികം വൈകിച്ചാണ് റോജിയുടെ മരണവിവരം ബന്ധുക്കളെ അറിയിച്ചത്, ഇതിന്റെ പിന്നിലെ ഗൂഢാലോചന എന്താണ്?
- റോജിക്കെതിരെ പരാതിയുണ്ടായിരുന്നെങ്കിൽ അതിനെതിരെ നടപടികൾ സ്വീകരിക്കാതിരുന്നത് എന്തുകൊണ്ട്?
- റോജിക്ക് മാനസിക പീഡനം ഉണ്ടായിട്ടുണ്ടെന്നാണ് അടുത്ത ചങ്ങാതിമാരിൽ നിന്നു അറിയാൻ കഴിഞ്ഞത്.
ബധിരമൂകരും രോഗകളുമായ മാതാപിതാക്കളുടെ താങ്ങും തണലുമായിരുന്ന മകൾ അവരെ അനാഥരാക്കി ഉപേക്ഷിച്ചിട്ട് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് വീട്ടുകാർക്ക് ഉറപ്പുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ എന്തുകൊണ്ടും അഭികാമ്യം സിബിഐ അന്വേഷണം തന്നെയാണ്.
കേരളത്തിലെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പ്രമുഖരിൽ മിക്കവരും ചികിത്സയ്‌ക്കെത്തുന്നത് കിംസ് ആശുപത്രിയിലാണ്. അതിനാൽ തന്നെ പൊലീസിന്റെ അന്വേഷണത്തെ സ്വാധീനിക്കാൻ കിംസിന് പെട്ടെന്ന് സാധിക്കും.
റോജി റോയിയുടെ ദുരൂഹ മരണത്തെക്കുറിച്ച് സിബിഐ തലത്തിലുള്ള അന്വേഷണം വേണമെന്നാണ് ഓൺലൈൻ മേഖലയിലും മറ്റും ജനം ആവശ്യപ്പെടുന്നത്. നമ്മുടെ നീതിവ്യവസ്ഥയിൽ അവശേഷിക്കുന്ന വിശ്വാസ്യത ഉറപ്പുവരുത്തേണ്ടതും ജനത്തിന്റെ ആവശ്യം മാനിക്കേണ്ടതും സർക്കാരിന്റെ കടമയാണ്. അതിനായി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സിബിഐ അന്വേഷണത്തിന് ഉത്തരവിടണം. സിബിഐ അന്വേഷണം ഉണ്ടാകുന്നതുവരെ റോജിയുടെ നീതിക്കായുള്ള പ്രതിഷേധം ഓൺലൈനിലും മറ്റും തുടരുകതന്നെ ചെയ്യും.