- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഐയിലെ പ്രശ്‌നങ്ങൾ കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷിക്കണമെന്ന് സുപ്രീം കോടതി; അന്വേഷണം രണ്ടാഴ്‌ച്ചക്കകം പൂർത്തിയാക്കാനും നിർദ്ദേശം; ജസ്റ്റിസ് എ കെ പട്‌നായിക് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും; നയപരമായ കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളുന്നതിന് താൽക്കാലിക ഡയറക്ടർ നാഗേശ്വര റാവുവിന് വിലക്ക്; കേന്ദ്രസർക്കാറിന് തിരിച്ചടിയായി കോടതി ഇടപെടൽ
ന്യൂഡൽഹി: സിബിഐ ഡയറക്ടർ അലോക് വർമയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച് നാഗേശ്വറ റാവുവിന് താല്ക്കാലിക ചുമതല നൽകിയ സംഭവത്തിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി. സിബിഐയിലെ പ്രശ്‌നങ്ങൾ കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. അന്വേഷണത്തിൽ ജസ്റ്റിസ് എ കെ പട്‌നായിക് മേൽനോട്ടം വഹിക്കും. രണ്ടാഴ്‌ച്ചക്കകം അന്വേഷണം പൂർത്തിയാക്കാനും കോടതി നിർദേശിച്ചു. നാഗേശ്വര റാവു ഡയറക്ടർ ആയ ശേഷം കൈക്കൊണ്ട നടപടികൾ സീൽവെച്ച് കോടതിയൽ സമർപ്പിക്കാനും സുപ്രീകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. നവംബർ 12ന് ഹർജി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ചൻ ഗൊഗോയ് അധ്യക്ഷനാണ് ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്രസർക്കാറിന് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയുടെ ഇടപെടൽ. സിബിഐയിൽ കേന്ദ്രസർക്കാർ നടത്തിയ അപ്രതീക്ഷിത അഴിച്ചു പണി സ്റ്റേ ചെയ്യാതെയാണ് സുപ്രീംകോടതി അന്വേഷണത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ദീപാവലി അവധി കഴിഞ്ഞ് നടപടികളെടുക്കാം എന്ന് കേന്ദ്ര പേഴ്‌സണൽ കാര്യമന്ത്രാലയത്തിന് വേണ്ടി ഹാജര

ന്യൂഡൽഹി: സിബിഐ ഡയറക്ടർ അലോക് വർമയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച് നാഗേശ്വറ റാവുവിന് താല്ക്കാലിക ചുമതല നൽകിയ സംഭവത്തിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി. സിബിഐയിലെ പ്രശ്‌നങ്ങൾ കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. അന്വേഷണത്തിൽ ജസ്റ്റിസ് എ കെ പട്‌നായിക് മേൽനോട്ടം വഹിക്കും. രണ്ടാഴ്‌ച്ചക്കകം അന്വേഷണം പൂർത്തിയാക്കാനും കോടതി നിർദേശിച്ചു. നാഗേശ്വര റാവു ഡയറക്ടർ ആയ ശേഷം കൈക്കൊണ്ട നടപടികൾ സീൽവെച്ച് കോടതിയൽ സമർപ്പിക്കാനും സുപ്രീകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. നവംബർ 12ന് ഹർജി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ചൻ ഗൊഗോയ് അധ്യക്ഷനാണ് ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്രസർക്കാറിന് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
സിബിഐയിൽ കേന്ദ്രസർക്കാർ നടത്തിയ അപ്രതീക്ഷിത അഴിച്ചു പണി സ്റ്റേ ചെയ്യാതെയാണ് സുപ്രീംകോടതി അന്വേഷണത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ദീപാവലി അവധി കഴിഞ്ഞ് നടപടികളെടുക്കാം എന്ന് കേന്ദ്ര പേഴ്‌സണൽ കാര്യമന്ത്രാലയത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടപ്പോൾ വിജിലൻസ് കമ്മീഷണർക്ക് അവധി ബാധകല്ലെന്ന മറുപടിയാണ് സുപ്രീംകോടതി നൽകിയത്. ആദ്യം പത്ത് ദിവസത്തിനുള്ളിൽ അന്വേഷണറിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശിച്ചത്. എന്നാൽ മൂന്നാഴ്‌ച്ച എങ്കിലും സമയം വേണമെന്ന് സർക്കാർ അഭിഭാഷകനായ തുഷാർ മേത്ത ആവശ്യപ്പെട്ടു. ഇതേ തുടർന്ന് അന്വേഷണം പൂർത്തിയാക്കാൻ രണ്ടാഴ്‌ച്ച സമയം അനുവദിച്ചത്. രാജ്യതാത്പര്യം സംരക്ഷിക്കേണ്ട കേസാണ് ഇതെന്നും സിബിഐയിൽ എന്താണ് നടക്കുന്നതെന്ന് ജനങ്ങൾ ഉറ്റുനോക്കുന്നുണ്ടെന്നും കേസ് പരിഗണിച്ചു കൊണ്ട് സുപ്രീംകോടതി നിരീക്ഷിച്ചു.
സിബിഐ മേധാവി അലോക് വർമ്മയോടും ജോയിന്റ് ഡയറക്ടർ രാകേഷ് അസ്താനയും നൽകിയ പരാതിയിലും സിബിഐയിലെ മറ്റു പ്രശ്‌നങ്ങളെക്കുറിച്ചും ചീഫ് വിജിലൻസ് കമ്മീഷണർ അന്വേഷിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ തുടർനടപടികളാവാം എന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. അർധരാത്രി സിബിഐ മേധാവിയെ മാറ്റിയതടക്കമുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾ സുപ്രീംകോടതി റദ്ദാക്കാഞ്ഞത് സർക്കാരിന് ആശ്വാസമാണെങ്കിലും അന്വേഷണം പൂർണമായും സുപ്രീംകോടതിയുടെ മേൽനോട്ടത്തിലാക്കിയ നടപടി ശ്രദ്ധേയമാണ്.
അടുത്ത ജനുവരിയിലാണ് അലോക് വർമ്മ സ്ഥാനമൊഴിയുന്നത് എന്നതിനാൽ അതുവരെ കേസ് നീട്ടിക്കൊണ്ടു പോകാനുള്ള സാധ്യതയാണ് രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന കർശന നിർദ്ദേശം വഴി സുപ്രീംകോടതി ഇല്ലാതാക്കിയത്. സിറ്റിങ് ജഡ്ജിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണത്തിന് നിർദേശിക്കുക വഴി സിബിഐയുടെ നിഷ്പക്ഷത ഉറപ്പുവരുത്തുന്നതാണ് കോടതി ഇടപെടൽ.
അതിനിടെ സിബിഐയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തെ സിബിഐ ഓഫീസുകൾക്കു മുന്നിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. നിർബന്ധിത അവധിയിൽ പ്രവേശിച്ച സിബിഐ ഡയറക്ടർ അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം സംഘടിപ്പിക്കുക. സിബിഐയുടെ പ്രതിച്ഛായയെ നശിപ്പിക്കുന്ന നടപടിയിൽ പ്രധാനമന്ത്രി മാപ്പു പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.
രാജ്യത്തെ എല്ലാ സിബിഐ ഓഫീസുകൾക്കു മുന്നിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. ഡൽഹിയിൽ സിജിഒ കോംപ്ലക്സിലുള്ള സിബിഐ ആസ്ഥാനത്ത് രാഹുൽ ഗാന്ധി പ്രതിഷേധത്തിന് നേതൃത്വം വഹിക്കും. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം അട്ടിമറിക്കാൻ സിബിഐ മേധാവിയെ സ്ഥാനത്തുനിന്നു നീക്കിയ പ്രധാനമന്ത്രിയുടെ നടപടിക്കെതിരെയായിരിക്കും പ്രതിഷേധമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
എല്ലാ സിബിഐ ഓഫീസുകളുടെയും മുൻപിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ എല്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിമാർക്കും സംസ്ഥാന നേതാക്കൾക്കും എഐസിസി ജനറൽ സെക്രട്ടറി അശോക് ഗലോട്ട് നിർദ്ദേശം നൽകി. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ ദേശീയ നേതാക്കളും സംസ്ഥാനങ്ങളിൽ സംസ്ഥാന നേതാക്കളും പങ്കെടുക്കുമെന്നുംകോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല വ്യക്തമാക്കി. മോദിയും അമിത് ഷായും ചേർന്ന് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായാണ് സിബിഐ ഡയറക്ടറെ സ്ഥാനത്തുനിന്ന് മാറ്റിയത്. ഇന്ത്യയുടെ അഭിമാനമായ അന്വേഷണ ഏജൻസിയെ അപമാനിക്കുകയാണ് അവർ. പ്രധാനമന്ത്രിയുടെ റഫാൽ ഭീതിയാണ് സിബിഐയെ നശിപ്പിക്കാനുള്ള നീക്കത്തിനു പിന്നിലെന്നും അശോക ഗലോട്ട് ആരോപിക്കുന്നു.

