- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
10,12 ക്ലാസുകളിലെ പരീക്ഷകേന്ദ്രങ്ങളിൽ മാറ്റം അനുവദിക്കുമെന്ന് സിബിഎസ്ഇ; പ്രവേശനം നേടിയ വിദ്യാർത്ഥികൾ അതാത് സ്ഥലങ്ങളിൽ ഇല്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനാൽ
ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ആദ്യം ടേം പരീക്ഷയ്ക്ക് പരീക്ഷ കേന്ദ്രത്തിൽ മാറ്റം അനുവദിക്കുമെന്ന് സിബിഎസ്ഇ. പ്രവേശനം നേടിയ കേന്ദ്രത്തിലല്ലാതെ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ പരീക്ഷ കേന്ദ്രം മാറ്റി അനുവദിക്കുമെന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്. പ്രവേശനം നേടിയ വിദ്യാർത്ഥികൾ അതാത് സ്ഥലങ്ങളിൽ ഇല്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് നടപടി.
ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടിയ കേന്ദ്രത്തിൽ നിന്നല്ലാതെ ഇത്തവണ പരീക്ഷയെഴുതാൻ കഴിയും. ഷെഡ്യൂൾ ചെയ്ത് കഴിഞ്ഞാൽ പിന്നെ വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറ്റാൻ കഴിയില്ലെന്നും സിബിഎസ്ഇ പരീക്ഷ കൺട്രോളർ പറഞ്ഞു
10,12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷകൾ നവംബർ 30, ഡിസംബർ 1 തീയതികളിൽ ആരംഭിക്കും. മേജർ വിഷയങ്ങളാണ് അന്നാരംഭിക്കുക. 10-ാം ക്ലാസിന്റെ മൈനർ വിഷയങ്ങളിലെ പരീക്ഷകൾ നവംബർ 17നും 12-ാം ക്ലാസിന്റേത് 16നും ആരംഭിക്കും
പരീക്ഷാ നടത്തിപ്പിന്റെ എളുപ്പത്തിനു വേണ്ടി മേജർ, മൈനർ വിഷയങ്ങളായി തരം തിരിച്ചാണ് ആദ്യ ടേം പരീക്ഷ നടത്തുകയെന്നു സിബിഎസ്ഇ നേരത്തേ അറിയിച്ചിരുന്നു. ഹിന്ദി, കണക്ക്, സയൻസ്, ഇംഗ്ലിഷ് തുടങ്ങിയ വിഷയങ്ങൾ മേജർ വിഭാഗത്തിലും തമിഴ്, മലയാളം തുടങ്ങിയ ഭാഷകൾ, സംഗീതം തുടങ്ങിയ വിഷയങ്ങൾ മൈനർ വിഭാഗത്തിലുമാണ്. 90 മിനിറ്റ് ദൈർഘ്യമുള്ള ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷകൾ രാവിലെ 11.30 ന് ആരംഭിക്കും. സാധാരണ സിബിഎസ്ഇ പരീക്ഷകൾ 10.30നാണ് ആരംഭിക്കുന്നത്. തയ്യാറെടുപ്പിനു നൽകുന്ന 15 മിനിറ്റ് സമയം ഇക്കുറി 20 മിനിറ്റായി ഉയർത്തി.
മറുനാടന് ഡെസ്ക്