ദോഹ: രാജ്യത്തെ ഇന്ത്യൻ സ്‌കൂളുകളിൽ ഏപ്രിൽ മുതൽ ഇന്ത്യൻ സ്‌കൂളുകളിൽ സിബിഎസ്‌ഐ നാഷണൽ പാഠ്യപദ്ധതി പിന്തുടരും. സിബിഎസ്ഇ ഇന്റർനാഷണൽ പാഠ്യപദ്ധതി നിർത്തലാക്കാനുള്ള തീരുമാനം ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകൾ രക്ഷിതാക്കളെ അറിയിച്ചതോടെയാണ് സിലബസ് മാറുമെന്ന് കാര്യം ഉറപ്പായി.

2017 ഏപ്രിലിൽ പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതോടെ, സിബിഎസ്ഇ (ഐ)സിലബസിൽ പഠനം നടത്തിയിരുന്ന വിദ്യാർത്ഥികൾ സിബിഎസ്ഇ നാഷണൽ പാഠ്യപദ്ധതിയിലാണ് തുടർന്ന് പഠിക്കുക. സിബിഎസ്ഇയുടെ ഡൽഹി കേന്ദ്രത്തിൽ നിന്നും നിർദേശമുള്ളതിനാൽ ഇന്റർനാഷണൽ പാഠ്യപദ്ധതി നിർത്തലാക്കാൻ നിർബന്ധിത രായിരിക്കുകയാണ് എന്നാണ് ബിർള പബ്‌ളിക് സ്‌കൂൾ രക്ഷിതാക്കളെ അറിയിച്ചത്.

ഇന്റർനാഷണൽ സിലബസ് നാഷണലുമായി ലയിപ്പിക്കാനാണ് തീരുമാനം. കിന്റർഗാർട്ടൺ സ്‌കൂളുകളിലെ ഇന്റർനാഷണൽ വിഭാഗവും ഇതിലുൾപ്പെടും. എന്നാൽ പല പ്രമുഖ ഇന്ത്യൻ സ്‌കൂളുകളും രക്ഷിതാക്കൾക്ക് ഔദ്യോഗിക സന്ദശേം അയച്ചില്‌ളെങ്കിലും വിദ്യാർത്ഥികളോട് കരിക്കുലമാറ്റത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഇന്റർനാഷണൽ പാഠ്യപദ്ധതിയിൽ നിന്നും ദേശീയ പാഠ്യപദ്ധതിയിലേക്കുള്ള മാറ്റം എളുപ്പമാക്കുന്നതിന് ഈ വിദ്യാർത്ഥികൾ പ്രത്യകേ ക്‌ളാസുകളിൽ തുടരുമെന്നും സ്‌കൂൾ അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.

ബിർള പബ്‌ളിക് സ്‌കൂൾ, ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ, ദോഹ മോഡേൺ ഇന്ത്യൻ സ്‌കൂൾ, എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ എന്നിവ അന്താരാഷ്ട്ര, ദേശീയ സിലബസുകളിൽ അധ്യയനം നടത്തുന്ന ഖത്തറിലെ ചില പ്രധാന സ്‌കൂളുകളാണ്