ന്തൊരു ചോർച്ചയാണിത്... നമ്മുടെ പ്രധാനമന്ത്രി ഇപ്പോൾ ചോർച്ചകൾക്ക് നടുവിലാണ്.... ആധാർ വിവരങ്ങൾ ചോരുന്നു എന്ന് കേട്ടപ്പോൾ ആ ചോർച്ച അടക്കാൻ പോയ മോദി ഇപ്പുറത്ത് അത് നമോ ആപ്പിൽ വേറെ ചോർച്ച വന്നത്... രണ്ട് കൈ വെച്ച ഈ ചോർച്ചകൾ അടക്കാൻ പാട് പെടുമ്പോൾ അതാ അടുത്ത ചോർച്ച... സി ബി എസ് ഇയുടെ പത്താം ക്ലാസിലേയും പ്ലസ് ടുവിലേയും പരീക്ഷ പേപ്പറാണ് ചോർന്നത്....

എല്ലാ ചോർച്ചയും നിങ്ങളുടേതും ചോരുന്നുണ്ടെന്ന് പറഞ്ഞ് രക്ഷപ്പെട്ടപ്പോൾ ഇത്തവണ പെട്ടു... ഇതിപ്പോ ആരെ കുറ്റം പറയാനാണ് എന്ന് വിചാരിച്ച് നമ്മുടെ പ്രകാശ് ജാവദേത്കറിനെ വിളിച്ച് നാല് ഫയർ ചെയ്തു... എന്റെ പൊന്നു പ്രധാന മന്ത്രി ഞാൻ ആർക്കും കൊടുത്തില്ലേ എന്ന് പറഞ്ഞ് പ്രാകാശ് ജിയും സംഗതി കയ്യൊഴിഞ്ഞു....

എന്തായാലും പരീക്ഷയുടെ അരമണിക്കൂറ് മുമ്പ് പ്രകാശ് ജി ചോദ്യപ്പേപ്പർ ചോർന്നേ എന്ന്ും വിളിച്ച് രംഗത്തെത്തി. ചോദ്യപ്പേപ്പർ ചോർന്നെന്ന് പറഞ്ഞപ്പോൾ ഞ്ങ്ങളുടെ അടുത്ത് നിന്നൊന്നും ചോർന്നില്ലെന്നാണ് സി ബി എസ് ഇ പറഞ്ഞത്. പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ നൈാസായി രണ്ടെണ്ണം ചോർന്നിട്ടുണ്ടേ എന്ന് പറഞ്ഞ് അവർ വീണ്ടുമെത്തി...

ചോദ്യപ്പേപ്പർ ചോർന്നത് പുറത്തായപ്പോൾ അത് ഒന്ന് ഡല്ഹിയിലും പിന്നെ ഹരിയാനയിലുമാണ് എന്നാണ് കണ്ടെത്തിയത്... ഡൽഹിയിൽ അത് അരവിന്ദ് കേജരിവാൾ ആണ് ചോർത്തിയെന്ന് പറഞ്ഞാൽ മതി... ബിജെപിയെ തകർക്കാൻ കോൺഗ്രസുമായുള്ള കൂട്ട് കച്ചവടവുമാണെന്ന് പറഞ്ഞ് അവിടുന്ന് രക്ഷപ്പെടാം... പക്ഷേ അടുത്തത് ഹരിയാനയിൽ ആണ്.... അത് പ്രശ്നമില്ല ഏതോ നുഴഞ്ഞ കയറ്റക്കാരനാണ് എന്നും പറഞ്ഞ് അതിൽ നിന്നും തടി തപ്പാം....

പരീക്ഷക്ക് മണിക്കൂറുകൾ മുമ്പ് വാട്സാപ്പിൽ ചോദ്യപേപ്പർ കിട്ടുമെന്നാണ് കേട്ടത്... അവസാന നിമിഷം കിട്ടാൻ 700 രൂപയും നേരത്തെ കിട്ടാൻ 2000 രൂപയുമാണ് തുക... ഈ ഓഫർ പണ്ടേ ഉണ്ടായിരുന്നേൽ ഇവിടെ പലർക്കും അവിടെ പഠിച്ചു ഇവിടുത്തെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി എടുത്തു എന്നൊക്കെ പറഞ്ഞ് ബബ ബ പറഞ്ഞ് നടക്കേണ്ടി വരില്ലായിരുന്നു..