- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.52; ഒന്നാം സ്ഥാനം നേടി അഭിമാനമായത് മലയാളി പെൺകുട്ടി
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. രാജ്യത്തെ വിജയശതമാനം 87.52 ആണ്. കേരളമാണ് മുന്നിൽ, 95.12 ശതമാനമാണ് വിജയം. അഖിലേന്ത്യാ തലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത് മലയാളി പെൺകുട്ടിയാണ്. തിരുവനന്തപുരം സ്വദേശി മോഹനന്റെ മകളും ഡൽഹി സാകേത് സ്‌കൂൾ വിദ്യാർത്ഥിയുമായ എം.ഗായത്രിയാണ് 99.2 ശതമാനം മാർക്ക് നേടി കേരളത്തിന്റെ അഭിമ
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. രാജ്യത്തെ വിജയശതമാനം 87.52 ആണ്. കേരളമാണ് മുന്നിൽ, 95.12 ശതമാനമാണ് വിജയം. അഖിലേന്ത്യാ തലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത് മലയാളി പെൺകുട്ടിയാണ്. തിരുവനന്തപുരം സ്വദേശി മോഹനന്റെ മകളും ഡൽഹി സാകേത് സ്‌കൂൾ വിദ്യാർത്ഥിയുമായ എം.ഗായത്രിയാണ് 99.2 ശതമാനം മാർക്ക് നേടി കേരളത്തിന്റെ അഭിമാനമായത്.
500ൽ 496 മാർക്ക് നേടിയാണ് ഗായത്രി ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം സ്ഥാനം നേടിയ മൈഥലി മിശ്ര നോയിഡയിലെ അമിറ്റി ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥിയാണ്. 495 മാർക്കാണ് മൈഥലി നേടിയത്. ഇന്ത്യയിൽ വിജയശതമാനം 87256 ശതമാനമാണ്. ആൺകുട്ടികളുടെ വിജയശതമാനം 77.77ആണ്.
www.results.nic.in, www.cbseresults.nic.in, www.cbse.nic.in തുടങ്ങിയ വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാണ്. കൂടാതെ, എസ്എംഎസ് വഴിയും ഐവിആർഎ വഴിയും ഫലം ലഭിക്കും. 10,29,874 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 6,03,064 ആൺകുട്ടികളും 4,26,810 പെൺകുട്ടികളും ഉൾപ്പെടുന്നു. സിബിഎസ്ഇ പത്താം ക്ലാസ് ഫലം അടുത്ത ദിവസങ്ങളിൽ പുറത്തുവരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.