- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 97.32; സെർവർ തകരാറിനാൽ വെബ്‌സൈറ്റുകളിൽ നിന്ന് ഫലം അറിയാനാകുന്നില്ലെന്നു പരാതി
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 97.32 ശതമാനം കുട്ടികൾ വിജയം നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ നേരിയ കുറവുണ്ടായി. 98.72 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയം. കേരളത്തിന് ഇത്തവണയും മികച്ച വിജയശതമാനമുണ്ടെന്നു സിബിഎസ്ഇ അധികൃതർ വ്യക്തമാക്കുന്നു. കേരളത്തിലെ
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 97.32 ശതമാനം കുട്ടികൾ വിജയം നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ നേരിയ കുറവുണ്ടായി. 98.72 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയം.
കേരളത്തിന് ഇത്തവണയും മികച്ച വിജയശതമാനമുണ്ടെന്നു സിബിഎസ്ഇ അധികൃതർ വ്യക്തമാക്കുന്നു. കേരളത്തിലെ വിജയശതമാനം 97.32 ശതമാനമാണ്.
അഖിലേന്ത്യാതലത്തിൽ 99.77 ശതമാനം വിജയവുമായി തിരുവനന്തപുരം മേഖല മുന്നിലെത്തി. +2വിനും അഖിലേന്ത്യാതലത്തിൽ തിരുവനന്തപുരം മേഖല മുന്നിലെത്തിയിരുന്നു.
നിരവധി തവണ ഫലപ്രഖ്യാപന തീയതി മാറ്റിവച്ച ശേഷമാണ് ഇന്ന് ഫലം പ്രഖ്യാപിച്ചത്. ഫലം പ്രഖ്യാപിച്ചെങ്കിലും സിബിഎസ്ഇയുടെ വെബ്‌സൈറ്റുകളിൽ നിന്നും കുട്ടികൾക്ക് ഫലം അറിയാൻ കഴിയുന്നില്ല. സെർവർ തകരാറാണ് ഫലം ലഭിക്കാത്തതിന് കാരണമെന്നാണ് സിബിഎസ്ഇയുടെ വിശദീകരണം.
cbse.nic.in, cbseresults.nic.in എന്നീ വെബ്‌സൈറ്റുകളിൽ നിന്നും ഫലം അറിയാം. 13 ലക്ഷത്തിലധികം കുട്ടികളാണ് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയത്.