മനാമ: ബഹ്റൈൻ മുൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനെസ്സ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗത്തിൽ അനുശോചിക്കുവാൻ കാൻസർ കെയർ ഗ്രൂപ്പ്(സി. സി. ജി) ഓൺലൈൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

അന്തരിച്ച ബഹ്റൈൻ പ്രധാനമന്തിയുടെ മെഡിക്കൽ ടീം അംഗമായി 20 വർഷക്കാലം പ്രവർത്തിച്ച ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു അനുഭവങ്ങൾ പങ്കുവെച്ചു.

ജന ഹൃദയങ്ങളിൽ ഇനിയും പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ
നിലകൊള്ളുമെന്നും അദ്ദേഹത്തിന്റെ കാരുണ്യ മനസ്സും, വികസന കാഴ്ചപ്പാടും, സ്വദേശി-വിദേശി വ്യത്യാസമില്ലാത്ത സ്‌നേഹ സമീപനവും അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ എടുത്ത് പറഞ്ഞു.

മുതിർന്ന മാധ്യമ പ്രവർത്തകനും, ശൈഖ് ഖലീഫയുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്ന സോമൻ ബേബി, ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഐ. സി. ആർ. എഫ് വൈസ് ചെയർമാനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ടുമായ ഡോ: ബാബു രാമചന്ദ്രൻ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡണ്ട്
റീന ശ്രീധർ, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ഐമാക്ക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്,സി. സി. ജി അഡൈ്വസർഡോ: സന്ധു അമർജിത്ത്, ജനറൽ സെക്രട്ടറി കെ. ടി. സലിം, ട്രഷറർ സുധീർ തിരുനിലത്ത്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗംഅബ്ദുൽ സഹീർ, അംഗങ്ങളായശ്രീജ ശ്രീധർരാജേഷ് ചേരാവള്ളി മണിക്കുട്ടൻ എന്നിവർ അനുശോചനം അറിയിച്ചു സംസാരിച്ചു.