ദുബായ്: ദുബായിലെ ടാക്‌സികളിൽ എല്ലാം സിസിടിവി ക്യാമറകൾ ഉടൻ സ്ഥാപിക്കുന്നതായി ആർടിഎ അറിയിച്ചു. ഡ്രൈവർമാരുടെ പെർഫോമൻസ് നിരീക്ഷിക്കുന്നതിനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ ടാക്‌സികളിലും മൂന്ന് ചെറിയ ക്യാമറകളാണ് ഘടിപ്പിക്കുന്നത്. വെഹിക്കിളിന്റെ സെന്റർ മിററിന് സമീപത്തായാണ് ഒരു ക്യാമറ സ്ഥാപിക്കുന്നത്. മറ്റ് രണ്ടെണ്ണം ടാക്‌സിയുടെ ഫ്രണ്ടിലും റിയറിലും സ്ഥാപിക്കും.

ടാക്‌സികളിൽ ക്യാമറ സ്ഥാപിക്കുന്നത് ട്രയലിന്റെ ഭാഗമായി നടപ്പാക്കി തുടങ്ങി. കഴിഞ്ഞ ആറ് മാസമായി പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിച്ചുവരികയാണ്. കുറച്ച് ടാക്‌സികളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി തുടങ്ങി. വിവിധ തരത്തിലെ ക്യാമറകൾ മികച്ച റിസൽട്ടാകും നൽകുക.

ദുബായിലെ എല്ലാ ടാക്‌സികളിലും ഇത് നടപ്പാക്കുമെന്നാണ് ആർടിഎ നിശ്ചയിച്ചിരിക്കുന്നത്. ട്രാൻസ്‌പോർട്ട് അഥോറിറ്റിയുടെ കൺട്രോൾ സെന്ററുമായാണ് സിസിടിവി ക്യാമറകൾ ബന്ധിപ്പിച്ചിരിക്കുന്നത്. ആദ്യ ഘട്ടം കുറച്ച് മാസത്തിനുള്ളിൽ നടപ്പിലാക്കും.