അബുദാബി: യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷ മാനിച്ച് ടാക്‌സികളിൽ സിസിടിവി സ്ഥാപിക്കാൻ അബുദാബി മന്ത്രാലയം ഉത്തരവിറക്കി.പൊതുജനങ്ങളുടെ സുരക്ഷയെ കരുതിയാണ് ഇത്തരമൊരു നടപടി കൈക്കൊണ്ടതെന്ന് ഗതാഗത വിഭാഗം വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ നൂറു കാറുകളിലാണ് സിസിടിവികൾ സ്ഥാപിക്കുക. പിന്നീട് ഒരു വർഷത്തിനുള്ളിൽ തന്നെ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ച് നഗരത്തിലെ മുഴുവൻ ടാക്‌സികളിലും ക്യാമറകൾ സ്ഥാപിക്കുമെന്നും അധികൃതർ പറഞ്ഞു.

സെന്ററിലെ സ്‌പെഷ്യലിസ്റ്റുകൾക്ക് ടാക്‌സി യാത്ര നിരീക്ഷിക്കാനാകും. യാത്രക്കാരന്റേയും ഡ്രൈവറുടേയും സുരക്ഷിതത്വത്തിന് ഇത് ഉപകാരപ്പെടുമെന്നാണ് അധികൃതരുടെ കണ്ടെത്തൽ.