- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കോവിഡ് സ്ഥിരീകരിച്ച് അഞ്ചു ദിവസത്തിനുള്ളിൽ ഐസൊലേഷൻ അവസാനിപ്പിക്കാമെന്ന് സിഡിസി
വാഷിങ്ടൺ ഡിസി: കോവിഡ് 19 പോസിറ്റീവാണെന്നു കണ്ടെത്തി അഞ്ചു ദിവസത്തെ ഐസൊലേഷനുശേഷം പനിയുടെ ലക്ഷണങ്ങളില്ലെങ്കിൽ നെഗറ്റീവ് ടെസ്റ്റ് കൂടാതെതന്നെ ജോലിയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന സിഡിസിയുടെ പുതിയ നയം നിലവിൽ വന്നു.
പോസിറ്റീവ് സ്ഥിരീകരിച്ച് ഐസൊലേഷനിൽ ആയിരിക്കുന്ന രോഗിയുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവാണെങ്കിൽ മാത്രമേ ജോലിയിൽ പ്രവേശിപ്പിക്കാവൂ എന്ന ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശവും സമ്മർദവും തള്ളിയാണ് സിഡിസി പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചു ദിവസത്തിനുശേഷം വീണ്ടും അഞ്ചുദിവസംകൂടി ഫേസ് മാസ്ക് ധരിക്കണമെന്നും സിഡിസി നിർദേശിച്ചിട്ടുണ്ട്.
കോവിഡ് ടെസ്റ്റ് നെഗറ്റീവാണോ എന്നു പരിശോധിക്കാൻ സിഡിസി അനുമതി നൽകിയിട്ടുണ്ടെങ്കിലും മറ്റുള്ളവരോട് നെഗറ്റീവ് ടെസ്റ്റിനെക്കുറിച്ച് പറയേണ്ടതില്ലെന്നും സിഡിസി വ്യക്തമാക്കി. ടെസ്റ്റ് പോസിറ്റീവാണെങ്കിൽ പത്തുദിവസം വരെ ഐസൊലേഷനിൽ പോകണമെന്നും നിർദേശമുണ്ട്. പോസിറ്റീവ് സ്ഥിരീകരിച്ചതിനുശേഷം അഞ്ചു ദിവസത്തിനുള്ളിൽ കോവിഡിന്റെ ലക്ഷണങ്ങൾ ഇല്ലാതാകുമെന്നാണ് ഇതിനു കാരണമായി സിഡിസി ചൂണ്ടിക്കാട്ടുന്നത്