- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎല്ലിൽ മാർ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം ഏപ്രിൽ 27ന്
ഹൂസ്റ്റൻ: ഇന്റർനാഷണൽ പ്രെയർ ലൈനിന്റെ ആഭിമുഖ്യത്തിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ജന്മശതാബ്ദി സമ്മേളനം സംഘടിപ്പിക്കുന്നു. മാർത്തോമാ വലിയ മെത്രാപ്പൊലീത്തായുടെ നൂറാമത് ജന്മദിനമായ ഏപ്രിൽ 27 ന് നടക്കുന്ന ഇന്റർനാഷണൽ ടെലികോൺഫറൻസിൽ മാർത്തോമാ സഭയുടെ ബിഷപ്പ് സ്ഥാനാർത്ഥിയായ റവ. സാജു പാപ്പച്ചനാണ് ഉദ്ഘാടന പ്രസംഗം നിർവ്വഹിക്കുന്നത്. ആത്മായ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ തിരുമേനിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഐപിഎൽ കോർഡിനേറ്റർ സി. വി. സാമുവേൽ(ഡിട്രോയിറ്റ്) തിരുവല്ലയിൽ തിരുമേനിയെ സന്ദർശിച്ചു ആശംസകൾ അറിയിക്കുകയും ജന്മദിന കാർഡ് കൈമാറുകയും ചെയ്തു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ വിവിധ വിഷയങ്ങൾക്കായും തിരുവചന കേൾവിക്കായും ഒത്തു ചേരുന്ന വേദിയാണ് ഐപിഎൽ ലോകത്തിന്റെ ഏതു കോണിലിരുന്നും സൗജന്യമായി ടെലികോൺഫറൻസിലൂടെ ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് കോർഡിനേറ്റർമാരായ റ്റി. എ. മാത്യു (ഹൂസ്റ്റൺ) സി. വി. സാമുവേൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 1641715 0665 കോഡ് 53
ഹൂസ്റ്റൻ: ഇന്റർനാഷണൽ പ്രെയർ ലൈനിന്റെ ആഭിമുഖ്യത്തിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ജന്മശതാബ്ദി സമ്മേളനം സംഘടിപ്പിക്കുന്നു. മാർത്തോമാ വലിയ മെത്രാപ്പൊലീത്തായുടെ നൂറാമത് ജന്മദിനമായ ഏപ്രിൽ 27 ന് നടക്കുന്ന ഇന്റർനാഷണൽ ടെലികോൺഫറൻസിൽ മാർത്തോമാ സഭയുടെ ബിഷപ്പ് സ്ഥാനാർത്ഥിയായ റവ. സാജു പാപ്പച്ചനാണ് ഉദ്ഘാടന പ്രസംഗം നിർവ്വഹിക്കുന്നത്. ആത്മായ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ തിരുമേനിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഐപിഎൽ കോർഡിനേറ്റർ സി. വി. സാമുവേൽ(ഡിട്രോയിറ്റ്) തിരുവല്ലയിൽ തിരുമേനിയെ സന്ദർശിച്ചു ആശംസകൾ അറിയിക്കുകയും ജന്മദിന കാർഡ് കൈമാറുകയും ചെയ്തു.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ വിവിധ വിഷയങ്ങൾക്കായും തിരുവചന കേൾവിക്കായും ഒത്തു ചേരുന്ന വേദിയാണ് ഐപിഎൽ ലോകത്തിന്റെ ഏതു കോണിലിരുന്നും സൗജന്യമായി ടെലികോൺഫറൻസിലൂടെ ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് കോർഡിനേറ്റർമാരായ റ്റി. എ. മാത്യു (ഹൂസ്റ്റൺ) സി. വി. സാമുവേൽ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 1641715 0665 കോഡ് 530 464
സമയം ഏപ്രിൽ 27 9പിഎം (ന്യൂയോർക്ക് ടൈം)