- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമലപോളിന്റെയും ഫഹദ് ഫാസിലിന്റെയും സുരേഷ് ഗോപിയുടെയും ക്ലീൻ ഇമേജ് തിരിച്ചുപിടിക്കാൻ രക്ഷാമാർഗമൊരുക്കി തോമസ് ഐസക്; പോണ്ടിച്ചേരിയിലെ വ്യാജവിലാസം കാട്ടി നടത്തിയ നികുതി വെട്ടിപ്പെല്ലാം ഇനി വെടിപ്പാക്കാം; നികുതി തട്ടിച്ചവർക്ക് ബജറ്റിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചതോടെ വമ്പന്മാർക്കെല്ലാം ആശ്വാസം
തിരുവനന്തപുരം: 2017 അവസാനം ചൂടേറിയ വാർത്തയായിരുന്നു ഇതരസംസ്ഥാനങ്ങളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് സിനിമാതാരങ്ങൾ അടക്കമുള്ള പ്രമുഖരുടെ നികുതി വെട്ടിപ്പ്.അമല പോൾ, ഫഹദ് ഫാസിൽ, സുരേഷ് ഗോപി എന്നിവരാണ് ഇത്തരത്തിൽ നികുതി വെട്ടിപ്പിലൂടെ വാർത്തകളിൽ നിറഞ്ഞത്. ഏതായാലും ഈ വമ്പന്മാർക്കെല്ലാം ഇനി ദീർഘനിശ്വാസം വിടാം. കാരണം ധനമന്ത്രി തോമസ് ഐസക്ക് തന്റെ ബജറ്റിൽ അവർക്ക് രക്ഷപ്പെടാനുള്ള മാർഗം ഉപദേശിച്ച് കൊടുത്തിരിക്കുന്നു, അല്ല നടപ്പാക്കി കൊടുത്തിരിക്കുന്നു. ന്യസംസ്ഥാനത്ത് ആഡംബര വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് നികുതി തട്ടിച്ചവർക്ക് ഒറ്റത്തവണയായി കേരളത്തിൽ നികുതി അടച്ച് ക്രിമിനൽ നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഏപ്രിൽ 30 നുള്ളിൽ കേരളത്തിൽ ഓടുന്ന ഈ വഹനങ്ങളുടെ ഉടമകൾക്ക് നികുതി അടച്ച് കേസുകളിൽ നിന്നൊഴിവാകാം. അതിന് ശേഷവും കേരളത്തിലെ നികുതി അടയ്ക്കാത്തവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും. പലരും ക്രിമിനൽ നടപടി പേടിച്ച് ഒഴിഞ്ഞുനിൽക്കുന്നു എന്ന് മനസ്സില
തിരുവനന്തപുരം: 2017 അവസാനം ചൂടേറിയ വാർത്തയായിരുന്നു ഇതരസംസ്ഥാനങ്ങളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് സിനിമാതാരങ്ങൾ അടക്കമുള്ള പ്രമുഖരുടെ നികുതി വെട്ടിപ്പ്.അമല പോൾ, ഫഹദ് ഫാസിൽ, സുരേഷ് ഗോപി എന്നിവരാണ് ഇത്തരത്തിൽ നികുതി വെട്ടിപ്പിലൂടെ വാർത്തകളിൽ നിറഞ്ഞത്.
ഏതായാലും ഈ വമ്പന്മാർക്കെല്ലാം ഇനി ദീർഘനിശ്വാസം വിടാം. കാരണം ധനമന്ത്രി തോമസ് ഐസക്ക് തന്റെ ബജറ്റിൽ അവർക്ക് രക്ഷപ്പെടാനുള്ള മാർഗം ഉപദേശിച്ച് കൊടുത്തിരിക്കുന്നു, അല്ല നടപ്പാക്കി കൊടുത്തിരിക്കുന്നു. ന്യസംസ്ഥാനത്ത് ആഡംബര വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് നികുതി തട്ടിച്ചവർക്ക് ഒറ്റത്തവണയായി കേരളത്തിൽ നികുതി അടച്ച് ക്രിമിനൽ നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.
ഏപ്രിൽ 30 നുള്ളിൽ കേരളത്തിൽ ഓടുന്ന ഈ വഹനങ്ങളുടെ ഉടമകൾക്ക് നികുതി അടച്ച് കേസുകളിൽ നിന്നൊഴിവാകാം. അതിന് ശേഷവും കേരളത്തിലെ നികുതി അടയ്ക്കാത്തവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും. പലരും ക്രിമിനൽ നടപടി പേടിച്ച് ഒഴിഞ്ഞുനിൽക്കുന്നു എന്ന് മനസ്സിലാക്കിയാണ് ഇങ്ങനെ ഒരു പദ്ധതി പ്രഖ്യാപിക്കുന്നതെന്ന് തോമസ് ഐസക് പറഞ്ഞു.
ഇതിലൂടെ 100 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ 15 വർഷത്തെ നികുതി ഒറ്റത്തവണ അടയ്ക്കാതെ അഞ്ച് വർഷത്തേത് മാത്രം അടച്ചവർക്ക് ബാക്കി 10 വർഷത്തെ നികുതി അഞ്ച് ഗഡുക്കളായി അടയ്ക്കണമെന്നും ബജറ്റിൽ പറയുന്നു.
പോണ്ടിച്ചേരിയിൽ വ്യാജവിലാസത്തിൽ, രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ച കേസിലാണ് അമലപോൾ പ്രതിക്കൂട്ടിലായത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അമല പോൾ 1.12 കോടി വില വരുന്ന ബെൻസ് എസ് ക്ലാസ് വാങ്ങിയത്. ചെന്നൈയിൽ നിന്ന് വാങ്ങിയ കാർ പിന്നീട് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തു. എന്നാൽ, കാർ കൊച്ചിയിൽ ഉപയോഗിക്കുകയായിരുന്നു. കേരളത്തിൽ കാർ രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ 20 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടി വരുമായിരുന്നു.
പോണ്ടിച്ചേരിയിൽ നികുതി കുറവായതിനാൽ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയിനത്തിൽ നൽകേണ്ടി വന്നത്. പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്യണമെങ്കിൽ സ്ഥിരം താമസക്കാരനായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ ഇതൊന്നും പാലിക്കാതെ വ്യാജ വിലാസത്തിൽ കാർ രജിസ്റ്റർ ചെയ്ത് ഉപയോഗിക്കുകയായിരുന്നു.
2015ലും 2016ലുമായി വാങ്ങിയ രണ്ട് ആഡംബര കാറുകൾ പുതുച്ചേരിയിലെ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്തു ലക്ഷങ്ങളുടെ നികുതി വെട്ടിച്ചതിനാണ് ഫഹദിനെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തത്.തനിക്ക് തെറ്റ് പറ്റിയെന്നു സമ്മതിച്ച ഫഹദ് സ്വയം ന്യായീകരിക്കാൻ ശ്രമിച്ചില്ല. ഡൽഹിയിലെ വാഹന ഡീലർ വഴിയാണു കാർ വാങ്ങിയതും രജിസ്റ്റർ ചെയ്തതുമെന്നു ഫഹദ് പറഞ്ഞു.
മോട്ടോർവാഹന വകുപ്പ് അന്വേഷണം തുടങ്ങിയപ്പോൾത്തന്നെ 2016ൽ പിഴ ഉൾപ്പടെ അടച്ചു. നിയമപ്രകാരം അടയ്‌ക്കേണ്ടതു 17 ലക്ഷമായിരുന്നെങ്കിലും മുൻകൂർ പ്രാബല്യത്തോടെ 19 ലക്ഷം രൂപ അടച്ചു. അതിന്റെ രേഖകളും ഹാജരാക്കി. നികുതി വെട്ടിക്കാനോ വഞ്ചിക്കാനോ ഉദ്ദേശ്യമില്ലായിരുന്നു. താൻ വാങ്ങിയ രണ്ടാമത്തെ കാറിനും പിഴ അടയ്ക്കാൻ തയാറാണെന്നും നടൻ പറഞ്ഞു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയശേഷം രണ്ട് ആളുകളുടെയും 50,000 രൂപയുടെയും ജാമ്യത്തിൽ വിട്ടയച്ചു.
എംപിയായതിന് ശേഷവും അതിന് മുമ്പുമായി രണ്ട് വാഹനങ്ങളാണ് പുതുച്ചേരിയിൽ സുരേഷ് ഗോപി രജിസ്റ്റർ ചെയ്തിട്ടുള്ളത്.പുതുച്ചേരിയിൽ എല്ലൈപിള്ള ചാവടി എന്ന സ്ഥലത്ത് കാർത്തിക് അപ്പാർട്ട്മന്റ്സ് -3 സി എ എന്ന വിലാസത്തിലാണ് സുരേഷ് ഗോപി വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഇങ്ങനെയൊരു വിലാസത്തിൽ ഒരു വീടോ അപ്പാർട്ട്മെന്റോ ഈ സ്ഥലത്തില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.വ്യാജ മേൽവിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്തത് വഴി 40 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്.
ഏതായാലും കേസെല്ലാം ഒത്തുതീർപ്പാക്കി ക്ലീനാവാൻ ധനമന്ത്രി തന്നെ മൂവർക്കും വഴികാണിച്ചുകൊടുത്തിരിക്കുകയാണ്.