- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമലപോളിന്റെയും ഫഹദ് ഫാസിലിന്റെയും സുരേഷ് ഗോപിയുടെയും ക്ലീൻ ഇമേജ് തിരിച്ചുപിടിക്കാൻ രക്ഷാമാർഗമൊരുക്കി തോമസ് ഐസക്
തിരുവനന്തപുരം: 2017 അവസാനം ചൂടേറിയ വാർത്തയായിരുന്നു ഇതരസംസ്ഥാനങ്ങളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് സിനിമാതാരങ്ങൾ അടക്കമുള്ള പ്രമുഖരുടെ നികുതി വെട്ടിപ്പ്.അമല പോൾ, ഫഹദ് ഫാസിൽ, സുരേഷ് ഗോപി എന്നിവരാണ് ഇത്തരത്തിൽ നികുതി വെട്ടിപ്പിലൂടെ വാർത്തകളിൽ നിറഞ്ഞത്. ഏതായാലും ഈ വമ്പന്മാർക്കെല്ലാം ഇനി ദീർഘനിശ്വാസം വിടാം. കാരണം ധനമന്ത്രി തോമസ് ഐസക്ക് തന്റെ ബജറ്റിൽ അവർക്ക് രക്ഷപ്പെടാനുള്ള മാർഗം ഉപദേശിച്ച് കൊടുത്തിരിക്കുന്നു, അല്ല നടപ്പാക്കി കൊടുത്തിരിക്കുന്നു. ന്യസംസ്ഥാനത്ത് ആഡംബര വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് നികുതി തട്ടിച്ചവർക്ക് ഒറ്റത്തവണയായി കേരളത്തിൽ നികുതി അടച്ച് ക്രിമിനൽ നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഏപ്രിൽ 30 നുള്ളിൽ കേരളത്തിൽ ഓടുന്ന ഈ വഹനങ്ങളുടെ ഉടമകൾക്ക് നികുതി അടച്ച് കേസുകളിൽ നിന്നൊഴിവാകാം. അതിന് ശേഷവും കേരളത്തിലെ നികുതി അടയ്ക്കാത്തവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും. പലരും ക്രിമിനൽ നടപടി പേടിച്ച് ഒഴിഞ്ഞുനിൽക്കുന്നു എന്ന് മനസ്സിലാക
തിരുവനന്തപുരം: 2017 അവസാനം ചൂടേറിയ വാർത്തയായിരുന്നു ഇതരസംസ്ഥാനങ്ങളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് സിനിമാതാരങ്ങൾ അടക്കമുള്ള പ്രമുഖരുടെ നികുതി വെട്ടിപ്പ്.അമല പോൾ, ഫഹദ് ഫാസിൽ, സുരേഷ് ഗോപി എന്നിവരാണ് ഇത്തരത്തിൽ നികുതി വെട്ടിപ്പിലൂടെ വാർത്തകളിൽ നിറഞ്ഞത്.
ഏതായാലും ഈ വമ്പന്മാർക്കെല്ലാം ഇനി ദീർഘനിശ്വാസം വിടാം. കാരണം ധനമന്ത്രി തോമസ് ഐസക്ക് തന്റെ ബജറ്റിൽ അവർക്ക് രക്ഷപ്പെടാനുള്ള മാർഗം ഉപദേശിച്ച് കൊടുത്തിരിക്കുന്നു, അല്ല നടപ്പാക്കി കൊടുത്തിരിക്കുന്നു. ന്യസംസ്ഥാനത്ത് ആഡംബര വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് നികുതി തട്ടിച്ചവർക്ക് ഒറ്റത്തവണയായി കേരളത്തിൽ നികുതി അടച്ച് ക്രിമിനൽ നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.
ഏപ്രിൽ 30 നുള്ളിൽ കേരളത്തിൽ ഓടുന്ന ഈ വഹനങ്ങളുടെ ഉടമകൾക്ക് നികുതി അടച്ച് കേസുകളിൽ നിന്നൊഴിവാകാം. അതിന് ശേഷവും കേരളത്തിലെ നികുതി അടയ്ക്കാത്തവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും. പലരും ക്രിമിനൽ നടപടി പേടിച്ച് ഒഴിഞ്ഞുനിൽക്കുന്നു എന്ന് മനസ്സിലാക്കിയാണ് ഇങ്ങനെ ഒരു പദ്ധതി പ്രഖ്യാപിക്കുന്നതെന്ന് തോമസ് ഐസക് പറഞ്ഞു.