മുംബൈ: ബോളിവുഡിൽ ചുവടുറപ്പിക്കാൻ വേണ്ടി കോടികൾ കിലുക്കമുള്ള നീലച്ചിത്ര വ്യവസായത്തിൽ നിന്നും തൽക്കാലം പിൻവലിഞ്ഞ് നിൽക്കുകയാണ് സണ്ണി ലിയോൺ. കാനഡ പൗരത്വമുള്ള സണ്ണി ലിയോണും ഭർത്താവും മുംബൈയിലാണ് അടുത്തകാലത്തായി താമസം. എന്നാൽ, മുംബൈയിലെ ഫ്‌ലാറ്റിൽ നിന്നും പോൺ താരത്തെയും ഭർത്താവിനെയും പുറത്താക്കി എന്നാണ് പുറത്തുവരുന്ന വാർത്തകൾ. നടി സെലീന ജെയ്റ്റ്‌ലിയുടെ ഉടമസ്ഥതയിൽ ഉള്ള ഫ്‌ലാറ്റിലാണ് ഇവർ താമസം. എന്നാൽ ഫ്‌ലാറ്റിലെ മുറികൾ വൃത്തിയായി സൂക്ഷിക്കാത്തതിനാൽ ഇരുവരെയും ഫാലാറ്റിൽ നിന്നും പുറത്താക്കി എന്നാണ് ബോളിവുഡ് മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.

അടുത്തിടെ സെലീന, ഫൽറ്റിൽ സന്ദർശനം നടത്തിയെന്നും അവിടെത്തെ അന്തരീക്ഷം കണ്ട് സെലീനയ്ക്ക് ദേഷ്യം പിടിച്ചെന്നുമാണ് റിപ്പോർട്ടുകൾ. മുറികൾ ഉപയോഗിക്കാൻ പോലുമാവാത്ത രീതിയിൽ വൃത്തിഹീനമായി കിടക്കുകയായിരുന്നുവെന്നും വാഷ്‌റൂമുകൾ പായൽ പിടിച്ചുകിടക്കുകയായിരുന്നുവെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ഫർണിച്ചറുകൾ ചിതലരിച്ച് നശിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു. ഇതാണ് സെലീന ചൊടിപ്പിച്ചതെന്നും അടുത്ത ദിവസം തന്നെ സണ്ണിയോട് ഫ്‌ലാറ്റിലെ പൊറുതി മതിയാക്കാൻ ആവശ്യപ്പെട്ടുവെന്നാണ് ബോളിവുഡിലെ ഗോസിപ്പ്.

ഫ്‌ലാറ്റ് വിട്ട സണ്ണിയും ഭർത്താവും വീട് തപ്പി നടക്കുകയാണെന്നാണ് അടുത്ത സുഹൃത്തുകൾ നൽക്കുന്ന വിവരം. അറിയപ്പെടുന്ന പോൺ താരമായതുകൊണ്ട്, ആരും സണ്ണിക്ക് വീടോ ഫൽറ്റ് നൽകുന്നില്ല. താമസം ശരിയാകുന്നത് വരെ ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. എന്നാൽ ഫൽറ്റിൽ നിന്ന് പുറത്താക്കിയെന്ന് വാർത്തകൾ ഡാനിയേൽ തള്ളി.