- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
എംഎൽഎ ഓഫിസിൽ പ്രവാസി സെൽ ആരംഭിക്കുമെന്ന് അഡ്വ: വിടി ബൽറാം എംഎൽഎ
ദുബായ്: പ്രവാസി സമൂഹവുമായി ബന്ധിപ്പിക്കുന്നതിനായി തന്റെ മണ്ഡലത്തിലുള്ള എംഎൽഎ ഓഫീസിൽ 'പ്രവാസി സെൽ' ആരംഭിക്കുമെന്ന് തൃത്താല എംഎൽഎ അഡ്വ:വി ടി ബലറാം. ദുബായിൽ തൃത്താല മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകക്കായി ഇൻകാസ് തൃത്താല മണ്ഡലം യുഎഇ കമ്മിറ്റി ദുബൈയിലെ എവറസ്റ്റ് ഹോട്ടലിൽസംഘടിപ്പിച്ച മുഖാമുഖം, 'വി ടി യോടൊപ്പം' എന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടങ്ങി വച്ച വികസനപ്രവർത്തനങ്ങൾ സമയബന്ധിടമായി പൂർത്തിയാക്കുകയും പുതിയായവക്കായി സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ പ്രവാസി സമൂഹം നൽകിയ നിസ്സീമമായ സഹകരണത്തിന് അദ്ദേഹം നന്ദി അറിയിച്ചു. തന്റെ തെരെഞ്ഞെടുപ്പ് വിജയത്തിൽ ഇൻകാസ് തൃത്താല മണ്ഡലം യുഎഇ കമ്മിറ്റിക്കും പ്രവാസികൾക്കുള്ള പങ്ക് എടുത്തു പറയേണ്ടതാണ്. എല്ലാ വേലിക്കെട്ടുകൾക്കുമപ്പുറമുള്ള ജനപിന്തുണയാണ് തൃത്താലയിൽ ലഭിച്ചത്. ഇത് മതേതരത്തിനായുള്ള ഉറച്ച നിലപാടുകൾക്കുള്ള പിന്തുണ യാണെന്ന് ഞാൻ മനസിലാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കമ്മറ്റി മുഖ്യ രക്ഷാധികാര
ദുബായ്: പ്രവാസി സമൂഹവുമായി ബന്ധിപ്പിക്കുന്നതിനായി തന്റെ മണ്ഡലത്തിലുള്ള എംഎൽഎ ഓഫീസിൽ 'പ്രവാസി സെൽ' ആരംഭിക്കുമെന്ന് തൃത്താല എംഎൽഎ അഡ്വ:വി ടി ബലറാം. ദുബായിൽ തൃത്താല മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകക്കായി ഇൻകാസ് തൃത്താല മണ്ഡലം യുഎഇ കമ്മിറ്റി ദുബൈയിലെ എവറസ്റ്റ് ഹോട്ടലിൽസംഘടിപ്പിച്ച മുഖാമുഖം, 'വി ടി യോടൊപ്പം' എന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടങ്ങി വച്ച വികസനപ്രവർത്തനങ്ങൾ സമയബന്ധിടമായി പൂർത്തിയാക്കുകയും പുതിയായവക്കായി സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ പ്രവാസി സമൂഹം നൽകിയ നിസ്സീമമായ സഹകരണത്തിന് അദ്ദേഹം നന്ദി അറിയിച്ചു. തന്റെ തെരെഞ്ഞെടുപ്പ് വിജയത്തിൽ ഇൻകാസ് തൃത്താല മണ്ഡലം യുഎഇ കമ്മിറ്റിക്കും പ്രവാസികൾക്കുള്ള പങ്ക് എടുത്തു പറയേണ്ടതാണ്. എല്ലാ വേലിക്കെട്ടുകൾക്കുമപ്പുറമുള്ള ജനപിന്തുണയാണ് തൃത്താലയിൽ ലഭിച്ചത്. ഇത് മതേതരത്തിനായുള്ള ഉറച്ച നിലപാടുകൾക്കുള്ള പിന്തുണ യാണെന്ന് ഞാൻ മനസിലാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കമ്മറ്റി മുഖ്യ രക്ഷാധികാരിയും ഇൻകാസ് ഫുജൈറ പ്രസിഡന്റുമായ കെസി അബൂബക്കർ സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളും പരിപാടികളും മണ്ഡലത്തിലെ വികസന ആവശ്യങ്ങളും എംഎൽഎക്കു മുന്നിൽ അവതരിപ്പിച്ചു. മണ്ഡലത്തിലെ 9 പഞ്ചായത്തുകളിൽ നിന്നും ഉള്ള പ്രതിനിധികൾ അതാതു പഞ്ചായത്തുകളിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചു സംസാരിച്ചു. നാസ്സർ പരിപാടി ഏകോപിപ്പിച്ചു. ഇൻകാസ് ദുബായ് കമ്മിറ്റി സെക്രട്ടറി ആരിഫ് ഒറുവിൽ, എംഎൻഎ ലത്തീഫ്, കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി മണ്ണാറപറമ്പ്, ജനറൽ സെക്രട്ടറി ഷെമീർ മേഴത്തൂർ, മനോഹരൻ ആലൂർ, ഷെജീർ ഏഷ്യാഡ് തുടങ്ങിയവർ പ്രസംഗിച്ചു.